അബുദാബി : ഇന്ത്യ – യു. എ. ഇ. ബന്ധങ്ങൾ വിപുലവും ദൃഢ വും വൈവിധ്യ പൂർണ്ണ വും ആഴമേറിയതു മാകുന്ന വർത്തമാന കാലഘട്ട ത്തിൽ മാധ്യമ പ്രവർത്ത കരുടെ ഉത്തര വാദി ത്വവും വർദ്ധിക്കുക യാണെന്നു ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം അഭിപ്രായപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ഈ വർഷ ത്തെ പ്രവർത്തന ങ്ങളുടെ ഉത്ഘാടനം നിർവ ഹിച്ചു സംസാരി ക്കുക യായിരുന്നു അദ്ദേഹം.
ഇന്ത്യ – യു. എ. ഇ. തല ബന്ധങ്ങൾ വിപുലീകരി ക്കുന്ന തിന്റെ ഭാഗ മായി ഇന്ത്യ ക്കാരായ പ്രവാസി കളുടെ പ്രശ്ന ങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഫല പ്രദമായി നേരിട്ടു ഇടപെടാൻ ആലോചി ക്കുക യാണ്. 2016 ജൂൺ 28 നു കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സ്ഥാനപതി മാരുടെ യോഗം വിളി ച്ചിരി ക്കുകയാണ്.
അടുത്ത മാസം പ്രവാസി കളുടെ വിദ്യാഭ്യാസ വിഷയ ങ്ങളെ സംബന്ധിച്ച ചർച്ചകളും നടക്കുന്നു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ നിരവധി പേരെ ഇതിലേക്ക് ക്ഷണി ച്ചിട്ടു ണ്ട്. ഇത്തരം ചർച്ച കളിൽ ഗുണ പരമായ തീരുമാന ങ്ങൾ ഉരുത്തിരി യുന്നതിനു മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണ മെന്ന് സ്ഥാനപതി നിർദ്ദേശിച്ചു.
ഇന്ത്യ – യു. എ. ഇ. തല ബന്ധങ്ങൾ എക്കാലത്തെയും ഉയർന്ന തല ങ്ങളിലാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്.
അന്താരാഷ്ട്ര യോഗാ ദിനാചരണ ത്തിൽ പങ്കെടുത്തു യു. എ. ഇ. ടോളറൻസ് മന്ത്രി ശൈഖാ ലുബ്ന അൽ ഖാസ്മി നടത്തിയ പ്രസംഗ ത്തിലെ പരാമർശ ങ്ങൾ ഇന്ത്യ ക്കാരുടെ അഭിമാനം ഉയർ ത്തു ന്നതാണ്. യോഗ യെ അംഗീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് ഇന്ത്യൻ സമൂഹ ത്തിന്റെ ഇത്തരം മാതൃക കളെ അനുകരി ക്കാനല്ല, യു എ ഇ യിലെ പൊതു സമൂഹ ത്തിന്റെ ജീവിത രീതി യുടെ ഭാഗ മാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ്.
ഇന്ത്യ – യു. എ. ഇ. തല ബന്ധങ്ങളുടെ സാക്ഷ്യ പത്ര ങ്ങളായ നിരവധി മാറ്റ ങ്ങൾക്കു ഏതാനം നാളു കൾ ക്കകം ഇന്ത്യൻ സമൂഹം സാക്ഷി കളാകുമെന്നും സ്ഥാന പതി സൂചിപ്പിച്ചു.
ഇന്ത്യൻ സ്ഥാന പതി കാര്യാലയ ത്തിന്റെ പ്രവർത്തന ങ്ങൾ പരമാവധി സുതാര്യ മായി നടത്താനാണ് ശ്രമി ച്ചിട്ടുള്ള തെന്നു പറഞ്ഞ സ്ഥാനപതി, അടുത്ത കാലത്തു ണ്ടായ കേന്ദ്ര മന്ത്രി മാരു ടെ സന്ദർശന ങ്ങളിലെ വിവര ങ്ങൾ മാധ്യമ ങ്ങൾക്കു നൽകാൻ സാധി ക്കാതി രുന്ന തിന്റെ കാരണ ങ്ങളും വിശദമാക്കി. ഇന്ത്യ യിലെ രാഷ്ട്രീയ സംസ്കാര ത്തിൽ സംഭവിച്ച മാറ്റ ങ്ങളും ആതിഥേയ രാഷ്ട്ര ത്തിന്റെ താൽപ്പര്യ ങ്ങളും ഇതിൽ കാരണ മായി ട്ടുണ്ട്.
ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ട്രഷറർ സമീർ കല്ലറ എന്നിവർ സംസാരിച്ചു. മീഡിയ പ്രവർത്ത കരും കുടുംബാംഗ ങ്ങളും ചേർന്നു നടത്തിയ ഇഫ്താർ വിരുന്നിൽ സ്ഥാന പതി ടി. പി. സീതാറാമും പത്നി ദീപ സീതാറാമും സംബന്ധിച്ചു.