ഇന്ത്യൻ സ്ഥാനപതിയായി നവ്ദീപ് സിംഗ് സൂരി

October 17th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ അംബാസി ഡറായി നവ്ദീപ് സിംഗ് സൂരി യെ നിയ മിച്ചതായി അബു ദാബി ഇന്ത്യൻ എംബസ്സി വാർത്താ ക്കുറി പ്പിൽ അറി യിച്ചു. നിലവിൽ ആസ്ട്രേലിയ യിലെ ഇന്ത്യൻ ഹൈക്കമ്മീഷണ റാണ് അദ്ദേഹം.

ഏതാനും ആഴ്ച കൾ ക്കു ള്ളി ൽ നവ്ദീപ് സിംഗ് സൂരി അബു ദാബി യിൽ ചാർജ്ജെടുക്കും എന്ന് എംബസ്സി വൃത്ത ങ്ങൾ അറിയിച്ചു.

പഞ്ചാബിലെ അമൃത്‌സർ സ്വദേശി യായ നവ്ദീപ് സിംഗ് സൂരി, 1983 ൽ ഇന്ത്യൻ ഫോറിൻ സർ വ്വീ സിൽ (ifs) പ്രവേ ശിച്ചു. കൈറോ, ഡമാസ്കസ്, വാഷിംഗ്ടൺ, ലണ്ടൻ എന്നി വിട ങ്ങളിൽ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.

അറബിക്, ഫ്രഞ്ച് ഭാഷ കളിലും നൈപു ണ്യ മുള്ള അദ്ദേഹം, ധന തത്വ ശാസ്ത്ര ത്തിൽ മാസ്റ്റർ ഡിഗ്രി എടു ത്തി ട്ടു ണ്ട്.

ഈ വർഷം ആഗസ്റ്റ് 31 നു വിരമിച്ച മുൻ സ്ഥാനപതി ടി. പി. സീതാറാമി ന്റെ ഒഴിവി ലേക്കാണ് സൂരി എത്തു ന്നത്.

-photo courtesy: sbs dot com dot au

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ- യു. എ. ഇ. ബന്ധം : പരസ്പര വിശ്വാസ ത്തിന്റെ തെളിവ്

August 25th, 2016

tp-seetha-ram-indian-ambassador-to-uae

അബുദാബി : വ്യാപാര ബന്ധ ങ്ങള്‍ക്ക് അപ്പുറത്ത് തന്ത്ര പര മായ മേഖല കളില്‍ ഇന്ത്യ യുമായി ബന്ധം സ്ഥാപി ക്കാന്‍ യു. എ. ഇ. തയ്യാ റായത് നമ്മളില്‍ ഉളള വിശ്വാസ ത്തിന്റെ തെളിവ് എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം.

ima-farewell-meeting-with-indian-ambassador-tp-seetharam-ePathram

ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ഉപഹാരം സമ്മാനിക്കുന്നു

സേവന ത്തില്‍ നിന്നും വിരമി ക്കുന്ന ടി. പി. സീതാറാമിന് ഇന്ത്യന്‍ മീഡിയ അബു ദാബി നല്‍കിയ യാത്രയയപ്പ് യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ  ഇന്ത്യന്‍ മീഡിയ അബു ദാബി യുടെ രക്ഷാധി കാരി കൂടി യാണ് അദ്ദേഹം.

ഇന്ത്യാ രാജ്യത്തെ വിശ്വസ്ത പങ്കാളി യായി കാണാന്‍ യു. എ. ഇ. യെ പ്രേരിപ്പിച്ച ഘടക ങ്ങളില്‍ ഇന്ത്യന്‍ പ്രവാസി കളുടെ കഠിനാ ദ്ധ്വാനവും വിശ്വസ്ത തയും കാര ണ മാണ്. വിവിധ കമ്പനി കളുടെ ഷെയറു കള്‍ എടുത്തത് ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തി നുള്ളില്‍ യു. എ. ഇ. ഇന്ത്യ യില്‍ 100 കോടി ഡോളറിന്റെ നിക്ഷേപ മാണ് നടത്തി യിരി ക്കുന്നത്.

ഇന്ത്യ യു മായുള്ള സാംസ്കാരിക ബന്ധങ്ങൾ വിപുലീ കരി ക്കുന്നതിന്റെ ഭാഗ മായി നവംബറിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റി വൽ, ഡിസംബറിൽ നടക്കുന്ന നാഷണൽ ഡേ എന്നീ പരി പാടി കളിൽ ഇന്ത്യൻ കലാ രൂപ ങ്ങളുടെ അവതരണം ഉണ്ടാവും.

കേരള ത്തിൽ പ്രവർത്തനം ആരംഭിക്കുന്ന യു. എ. ഇ. കോൺസുലേറ്റ് തമിഴ്‌ നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിട ങ്ങളിൽ നിന്നുള്ള വർക്കും ഏറെ പ്രയോ ജന പ്പെടും. സർട്ടി ഫിക്കറ്റ് സാക്ഷ്യ പ്പെടുത്തു ന്നതിനു വേണ്ടി മുംബൈ,ഡൽഹി എന്നി വിട ങ്ങളിൽ പോകാതെ തിരു വനന്ത പുരത്ത് നിന്ന് തന്നെ എല്ലാ സേവന ങ്ങളും ലഭി ക്കും.

മാത്രമല്ല കേരള ത്തിലെ വിനോദ സഞ്ചാര, സാംസ്കാ രിക മേഖ ല കൾക്കും ഗുണ കര മാകും. മെഡിക്കൽ ടൂറിസം അടക്ക മുള്ള രംഗ ങ്ങളി ലേക്ക് ഇമാറാത്തി കളെ ആകർഷി ക്കാനും ഇതു വഴി സാധി ക്കും.

യാത്ര യയപ്പ് യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ട് അനില്‍ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ഡ്യാല, വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരന്‍, ജോയിന്‍റ് സെക്രട്ടറി ഹഫ്സല്‍ അഹ്മദ്, ട്രഷറര്‍ സമീര്‍ കല്ലറ, എക്സിക്യൂട്ടീവ് അംഗ ങ്ങളായ പി. സി. അഹ്മദ് കുട്ടി, റസാഖ് ഒരു മന യൂര്‍, ജോണി തോമസ്, സിബി കടവില്‍, അശ്വിനി കുമാര്‍, എസ്. എം. നൗഫല്‍ എന്നിവരും സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വര്‍ണ്ണാഭ മായ പരിപാടി കളോടെ സ്വാതന്ത്ര്യ ദിന ആഘോഷം

August 15th, 2016

indian-independence-day-celebration-ePathram

അബുദാബി : ഇന്ത്യന്‍ എംബസ്സി യില്‍ രാവിലെ എട്ട് മണിക്ക് അംബാസ്സിഡര്‍ ടി. പി. സീതാറാം ത്രി വര്‍ണ്ണ പതാക ഉയര്‍ ത്തിയ തോടെ യാണ് എഴുപതാ മത് സ്വാതന്ത്ര്യ ദിന ആഘോഷ പരി പാടി കൾക്ക് തുടക്ക മായത്. സമൂഹ ത്തിന്റെ വിവിധ തുറ കളില്‍ നിന്നുള്ള നൂറു കണക്കിന് ആളു കള്‍ പതാക ഉയര്‍ ത്തല്‍ ചടങ്ങില്‍ പങ്കെ ടുത്തു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസ്സി ഡര്‍ വായിച്ചു. എംബസി ജീവന ക്കാരും വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള കുട്ടി കള്‍ അവത രി പ്പിച്ച ദേശ ഭക്തി ഗാന ങ്ങളും നിറപ്പ കിട്ടാര്‍ന്ന നൃത്ത നൃത്യ ങ്ങളും സംഗീത പരിപാടി കളും ആഘോഷ ങ്ങളുടെ ഭാഗ മായി അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിപുല മായ പരിപാടി കളോടെ അബു ദാബി യില്‍ സ്വാതന്ത്ര്യ ദിന ആഘോഷം

August 11th, 2016

india-flag-ePathram
അബുദാബി : ഭാരത ത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷം വിപുല മായ പരിപാടി കളോടെ ആഗസ്റ്റ് 15 തിങ്കളാഴ്ച അബു ദാബി യിൽ നടക്കും.

ഇന്ത്യന്‍ എംബസി അങ്കണ ത്തില്‍ രാവിലെ എട്ടു മണിക്ക് അംബാസഡര്‍ ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ ത്തുന്ന തോടെ ആഘോഷ ങ്ങള്‍ക്ക് തുടക്ക മാവും. യു. എ. ഇ. യിലെ വിവിധ സംഘടനാ പ്രതിനിധി കളും സാമൂഹിക, സാംസ്‌ കാരിക, വാണിജ്യ രംഗ ങ്ങളിലെ പ്രമുഖരും ലേബർ ക്യാമ്പു കളിൽ നിന്നുള്ള സാധാരണ ക്കാരായ തൊഴിലാളി കളും വിദ്യാർത്ഥി കളും സംബ ന്ധിക്കും. തുടര്‍ന്ന് അംബാസഡര്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റർ, അബു ദാബി മലയാളി സമാജം, ഇന്ത്യന്‍ ലേഡീസ് അസ്സോ സിയേഷന്‍ എന്നീ ഔദ്യോഗിക സംഘടന കള്‍ സംയുക്ത മായി ഒരുക്കുന്ന നിറപ്പ കിട്ടാർന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി കൾ ആഗസ്റ്റ് 18 വ്യാഴാഴ്ച രാത്രി 8 : 30ന് ഐ. എസ്. സി. യിൽ അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. കോൺസൽ ജനറല്‍ മുഖ്യ മന്ത്രിയു മായി കൂടി ക്കാഴ്ച നടത്തി

August 10th, 2016

jamal-hussein-al-zaabi-uae-consul-general-to-kerala-ePathram

അബുദാബി : കേരള ത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന യു. എ. ഇ. കോൺസു ലേറ്റിലെ കോൺസൽ ജനറല്‍ ആയി ചുമതലയേറ്റ ജമാൽ ഹുസൈൻ അൽ സാബി തിരു വനന്ത പുരത്ത് എത്തി മുഖ്യ മന്ത്രി പിണറായി വിജയ നുമായി കൂടി ക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മി ലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളും ചർച്ച ചെയ്തു.

ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങ ളില്‍ നിന്നും യു. എ. ഇ. യിലേക്കു വരുന്ന വര്‍ക്കു വേണ്ടതായ വിസ നടപടി ക്രമ ങ്ങൾ, രേഖ കളുടെ സാക്ഷ്യ പ്പെടു ത്തൽ തുടങ്ങിയവ വേഗ ത്തില്‍ ആക്കു വാന്‍ തിരു വനന്ത പുരത്തെ കോൺ സുലേറ്റ് ഏറെ സഹായ ക മാവും.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ലാ ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേള യി ലാണ് കോൺസു ലേറ്റ് ആരംഭിക്കുന്ന തിനുള്ള ചർച്ച കൾക്കു തുടക്കം കുറി ച്ചിരുന്നത്. തിരു വനന്ത പുരത്തു കോൺസു ലേറ്റ് സ്ഥാപി ക്കാൻ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ വർഷം ജൂണില്‍ ആണ് അനു മതി നൽകിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വാതന്ത്ര്യ ദിനാഘോഷം : പോസ്റ്റർ രചനാ മത്സരം സംഘടി പ്പിക്കുന്നു
Next »Next Page » വിപുല മായ പരിപാടി കളോടെ അബു ദാബി യില്‍ സ്വാതന്ത്ര്യ ദിന ആഘോഷം »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine