എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

January 24th, 2017

flag-of-india-ePathram
അബുദാബി : ഇന്ത്യൻ എംബസി യിൽ ജനുവരി 26 വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് റിപ്പബ്ലിക് ദിനാഘോഷ ങ്ങൾക്കു തുടക്ക മാവും.

എംബസി ചാർ ഡി അഫയേഴ്‌സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതി യുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥിക ളുടെ ദേശ ഭക്‌തി ഗാനാലാപനം നടക്കും.

വിവിധ പ്രവാസി സംഘടനാ പ്രതി നിധി കളും അംഗ ങ്ങളും രാവിലെ 7. 50 ന് ഇന്ത്യൻ എംബസി യിൽ എത്തി ച്ചേരണം എന്ന് എംബസ്സി യുടെ വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

*embassy of india 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശനം 24 നു തുടക്ക മാവും

January 23rd, 2017

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം 2017 ജനുവരി 24 നു തുടക്ക മാവും. മന്ത്രി മാരും ഉന്നത ഉദ്യോഗ സ്ഥരും പൗര പ്രമുഖരും മാധ്യമ പ്രവ ര്‍ത്തകരും അട ങ്ങുന്ന പ്രതി നിധി സംഘം ശൈഖ് മുഹമ്മദി നെ അനുഗമി ക്കുന്നുണ്ട്.

ന്യൂദല്‍ഹി യില്‍ നടക്കുന്ന 68 ആമത് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി യായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംബ ന്ധിക്കും. യു. എ. ഇ. യുടെ വ്യോമ സേനാ സംഘം പരേഡില്‍ അണി നിരക്കും.

രാഷ്ട്ര പതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാന മന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

അടിസ്ഥാന വികസനം, നാവിക പരി ശീലനം, കൃഷി, ചെറുകിട – ഇടത്തരം വ്യവസായ ങ്ങള്‍ തുടങ്ങിയ മേഖല കളു മായി ബന്ധ പ്പെട്ട സംയുക്ത കരാറു കളില്‍ ഇരു രാജ്യ ങ്ങളും ഒപ്പു വെക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26 മുതൽ

January 22nd, 2017

india-social-center-building-isc-abudhabi-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26, 27, 28 തീയ്യതി കളിൽ നടക്കും.

ഇന്ത്യൻ എംബസ്സി യുടെ രക്ഷാ കർത്തൃ ത്വത്തിൽ യു. എ. ഇ. സാംസ്‌കാരിക മന്ത്രാ ലയം, അബുദാബി പൊലീസ്, അബുദാബി മുനി സി പ്പാലിറ്റി, ഗതാ ഗത വകുപ്പ് എന്നിവ യുടെ സഹ കരണ ത്തോടെ നടക്കുന്ന യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ്, ഇന്ത്യ യിലെ വിവിധ സംസ്‌ഥാന ങ്ങളുടെ പരമ്പരാ ഗത കലാ – സാംസ്‌കാരിക – സംഗീത പരിപാടി കളും തനതു ഭക്ഷ്യ വിഭവ ങ്ങളും ഒരുക്കി അരങ്ങേറുക.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ത്തിൽ മുഖ്യാതിഥി യായി അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടു ക്കുന്ന തിന്റെ ഭാഗ മായാണ് ഐ. എസ്. സി. യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഒരു ക്കുന്നത്.

ജനുവരി 26 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി 11. 30 വരെ യും 27, 28 (വെള്ളി, ശനി) തീയ്യതിക ളിൽ വൈകു ന്നേരം നാലു മണി മുതൽ രാത്രി 11.30 വരെ യുമാണ് ഫെസ്‌റ്റ്.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖരായ ഗായകരും നർത്തകരും നേതൃത്വം നൽ കുന്ന സംഗീത നൃത്ത പരിപാടികൾ മൂന്നു ദിവസ ങ്ങളി ലുമായി അരങ്ങിൽ എത്തും.

വസ്‌ത്രങ്ങൾ, ആഭരണ ങ്ങൾ എന്നിവ യുടെ പ്രത്യേക വിപണി കളും ഉണ്ടാ യിരി ക്കും. സന്ദർശകർക്ക് മൂന്നു ദിവസത്തെ പ്രവേശ ന ത്തിന് നൽകുന്ന10 ദിർഹ ത്തിന്റെ പ്രവേശന കൂപ്പൺ നറുക്കെ ടുപ്പി ലൂടെ ഡസ്‌റ്റർ കാർ അടക്കം നിരവധി വില പിടിപ്പുള്ള സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തീവ്രവാദവും കാലാ വസ്ഥ വ്യതി യാനവും ഏറ്റവും വലിയ ഭീഷണി : പിയൂഷ് ഗോയല്‍

January 18th, 2017

dr-br-shetty-recieve-minister-piyush-goyal-ePathram
അബുദാബി : തീവ്ര വാദവും കാലാവസ്ഥ വ്യതി യാന വുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന് ഊര്‍ജ്ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല യുള്ള ഇന്ത്യന്‍ കേന്ദ്ര സഹ മന്ത്രി പിയൂഷ് ഗോയല്‍.

അടുത്ത കാല ത്തായി സംഭ വിച്ചു കൊണ്ടി രിക്കുന്ന വരള്‍ച്ചയും വെള്ള പ്പൊക്കവും വളരെ യധികം കടുത്ത താണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതി യാന കൈ കാര്യ സംവി ധാനം വേണം എന്നും മന്ത്രി.

ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗ ണ്ടന്‍റ് ഓഫ് ഇന്ത്യയും (ഐ. സി. എ. ഐ.) ചേര്‍ന്ന് അബു ദാബി യില്‍ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തില്‍ സംസാ രിക്കുക യായിരുന്നു അദ്ദേഹം.

reception-to-minister-piyush-goyal-ePathram.jpg
ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ അംബാ സഡര്‍ മാരാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യുടെ സംസ്‌കൃതിയും പൈതൃകവും മറ്റ് രാജ്യ ങ്ങള്‍ക്കു മുന്നില്‍ അറി യുന്നത് പ്രവാസി സമൂഹ ത്തി ലൂടെ യാണ്. ഇന്ത്യന്‍ സമ്പദ് ഘടന യെ താങ്ങി നിര്‍ത്തുന്ന സമൂഹ മാണ് പ്രവാസി കളുടേത്.

ഭീകര വാദത്തിന് എതിരായ ഇന്ത്യ- യു. എ. ഇ. ബന്ധം വളരെ ശക്തമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന് ശേഷം ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ശക്തമായി.

അബു ദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ത്തില്‍ മുഖ്യാതിഥി ആയി എത്തുന്ന തോടെ ഈ ബന്ധം ഇനിയും ശക്തിപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വ്യവ സായി കളെയും നിക്ഷേപ കരെയും ആകര്‍ഷി ക്കുവാ നുള്ള പദ്ധതി കളാണ് ഇപ്പോള്‍ ഇന്ത്യ യില്‍ നടന്നു വരുന്നത്. ഇന്ത്യ യിലെ കറന്‍സി നിരോധനം കള്ള പ്പണ ക്കാര്‍ക്ക് മാത്ര മാണ് പ്രശ്ന മായത്. സാധാ രണ ജന ങ്ങള്‍ ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടി യാണ് ഇത്.

ഐ. ബി. പി. ജി. ചെയര്‍ മാന്‍ ബി. ആര്‍. ഷെട്ടി, ഐ. സി. എ. ഐ. വൈസ് ചെയര്‍ മാന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വിദേശ കാര്യസഹ മന്ത്രിക്ക് നിവേദനം നൽകി

January 15th, 2017

vk-singh-minister-of-external-affairs-ePathram
അബുദാബി : ബാംഗ്ലൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളന ത്തിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. കെ. സിംഗ്, വിദേശ കാര്യ സെക്രട്ടറി സഞ്‌ജീവ് ദുബേ, കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ. സി. രവീന്ദ്ര നാഥ് എന്നി വർക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രതിനിധി സംഘം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകി.

കൽബ യിലെ അഗ്‌നി ബാധ യിൽ മരിച്ച തൊഴി ലാളി കളുടെ കുടുംബ ങ്ങൾക്ക് അടി യന്തര ധന സഹായം നൽകുക, തൊഴിൽ നഷ്‌ടപ്പെട്ടു നാട്ടി ലേക്കു മടങ്ങുന്ന പ്രവാസി കൾ ക്കുള്ള സഹായ വാഗ്‌ദാനം ഉറപ്പു വരു ത്തുക, ഗൾഫിൽ വച്ചു മരി ക്കുന്ന പ്രവാസി ഇന്ത്യ ക്കാരുടെ മൃത ദേഹം സൗജന്യ മായി നാട്ടിൽ എത്തി ക്കുക, ഇന്ത്യൻ വിദ്യാർ ത്ഥി കൾ ഗൾഫ് രാജ്യ ങ്ങളിൽ നേരിടുന്ന പ്രശ്‌ന ങ്ങൾ ക്കു ശാശ്വത പരിഹാരം കാണുക എന്നിവ ഉൾ ക്കൊള്ളിച്ച് കൊണ്ട് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്‌റഫ് താമര ശ്ശേരി യുടെ നേതൃത്വ ത്തി ൽ വി. ടി. വി. ദാമോദരൻ, സി. സാദിഖലി, അഖിൽ ദാസ് ഗുരു വായൂർ, മുസ്‌തഫ സുള്ള്യ, മെഹ ബൂബ് സഖാഫി, റിയാസ് എന്നിവർ അടങ്ങിയ പ്രതി നിധി സംഘ മാണ് നിവേദനം നൽകിയത്.

പ്രവാസി കളുടെ പ്രശ്‌ന ങ്ങൾ പഠിച്ചു പരി ഹരിക്കു വാൻ ക്കാൻ പ്രത്യേക സമ്മേളനം സംഘടി പ്പിക്കണം എന്നും നിവേദക സംഘം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കബഡി : ന്യൂമാര്‍ക്ക് ചാമ്പ്യന്മാര്‍
Next »Next Page » മൂസ എരഞ്ഞോളിയെ പ്രവാസ ലോകം ആദരിക്കുന്നു »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine