തീവ്രവാദവും കാലാ വസ്ഥ വ്യതി യാനവും ഏറ്റവും വലിയ ഭീഷണി : പിയൂഷ് ഗോയല്‍

January 18th, 2017

dr-br-shetty-recieve-minister-piyush-goyal-ePathram
അബുദാബി : തീവ്ര വാദവും കാലാവസ്ഥ വ്യതി യാന വുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന് ഊര്‍ജ്ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല യുള്ള ഇന്ത്യന്‍ കേന്ദ്ര സഹ മന്ത്രി പിയൂഷ് ഗോയല്‍.

അടുത്ത കാല ത്തായി സംഭ വിച്ചു കൊണ്ടി രിക്കുന്ന വരള്‍ച്ചയും വെള്ള പ്പൊക്കവും വളരെ യധികം കടുത്ത താണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതി യാന കൈ കാര്യ സംവി ധാനം വേണം എന്നും മന്ത്രി.

ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗ ണ്ടന്‍റ് ഓഫ് ഇന്ത്യയും (ഐ. സി. എ. ഐ.) ചേര്‍ന്ന് അബു ദാബി യില്‍ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തില്‍ സംസാ രിക്കുക യായിരുന്നു അദ്ദേഹം.

reception-to-minister-piyush-goyal-ePathram.jpg
ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ അംബാ സഡര്‍ മാരാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യുടെ സംസ്‌കൃതിയും പൈതൃകവും മറ്റ് രാജ്യ ങ്ങള്‍ക്കു മുന്നില്‍ അറി യുന്നത് പ്രവാസി സമൂഹ ത്തി ലൂടെ യാണ്. ഇന്ത്യന്‍ സമ്പദ് ഘടന യെ താങ്ങി നിര്‍ത്തുന്ന സമൂഹ മാണ് പ്രവാസി കളുടേത്.

ഭീകര വാദത്തിന് എതിരായ ഇന്ത്യ- യു. എ. ഇ. ബന്ധം വളരെ ശക്തമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന് ശേഷം ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ശക്തമായി.

അബു ദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ത്തില്‍ മുഖ്യാതിഥി ആയി എത്തുന്ന തോടെ ഈ ബന്ധം ഇനിയും ശക്തിപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വ്യവ സായി കളെയും നിക്ഷേപ കരെയും ആകര്‍ഷി ക്കുവാ നുള്ള പദ്ധതി കളാണ് ഇപ്പോള്‍ ഇന്ത്യ യില്‍ നടന്നു വരുന്നത്. ഇന്ത്യ യിലെ കറന്‍സി നിരോധനം കള്ള പ്പണ ക്കാര്‍ക്ക് മാത്ര മാണ് പ്രശ്ന മായത്. സാധാ രണ ജന ങ്ങള്‍ ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടി യാണ് ഇത്.

ഐ. ബി. പി. ജി. ചെയര്‍ മാന്‍ ബി. ആര്‍. ഷെട്ടി, ഐ. സി. എ. ഐ. വൈസ് ചെയര്‍ മാന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വിദേശ കാര്യസഹ മന്ത്രിക്ക് നിവേദനം നൽകി

January 15th, 2017

vk-singh-minister-of-external-affairs-ePathram
അബുദാബി : ബാംഗ്ലൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളന ത്തിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. കെ. സിംഗ്, വിദേശ കാര്യ സെക്രട്ടറി സഞ്‌ജീവ് ദുബേ, കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ. സി. രവീന്ദ്ര നാഥ് എന്നി വർക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രതിനിധി സംഘം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകി.

കൽബ യിലെ അഗ്‌നി ബാധ യിൽ മരിച്ച തൊഴി ലാളി കളുടെ കുടുംബ ങ്ങൾക്ക് അടി യന്തര ധന സഹായം നൽകുക, തൊഴിൽ നഷ്‌ടപ്പെട്ടു നാട്ടി ലേക്കു മടങ്ങുന്ന പ്രവാസി കൾ ക്കുള്ള സഹായ വാഗ്‌ദാനം ഉറപ്പു വരു ത്തുക, ഗൾഫിൽ വച്ചു മരി ക്കുന്ന പ്രവാസി ഇന്ത്യ ക്കാരുടെ മൃത ദേഹം സൗജന്യ മായി നാട്ടിൽ എത്തി ക്കുക, ഇന്ത്യൻ വിദ്യാർ ത്ഥി കൾ ഗൾഫ് രാജ്യ ങ്ങളിൽ നേരിടുന്ന പ്രശ്‌ന ങ്ങൾ ക്കു ശാശ്വത പരിഹാരം കാണുക എന്നിവ ഉൾ ക്കൊള്ളിച്ച് കൊണ്ട് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്‌റഫ് താമര ശ്ശേരി യുടെ നേതൃത്വ ത്തി ൽ വി. ടി. വി. ദാമോദരൻ, സി. സാദിഖലി, അഖിൽ ദാസ് ഗുരു വായൂർ, മുസ്‌തഫ സുള്ള്യ, മെഹ ബൂബ് സഖാഫി, റിയാസ് എന്നിവർ അടങ്ങിയ പ്രതി നിധി സംഘ മാണ് നിവേദനം നൽകിയത്.

പ്രവാസി കളുടെ പ്രശ്‌ന ങ്ങൾ പഠിച്ചു പരി ഹരിക്കു വാൻ ക്കാൻ പ്രത്യേക സമ്മേളനം സംഘടി പ്പിക്കണം എന്നും നിവേദക സംഘം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്ഥാനപതി അധികാര പത്രം കൈ മാറി

January 13th, 2017

indian-ambassador-in-uae-navdeep-sing-suri-oath- ePathram.jpg
അബുദാബി : മുശ്രിഫ് പാലസിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ യു. എ.ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അധി കാര പത്രം സമര്‍പ്പിച്ചു.

സിംഗപ്പൂർ സ്ഥാനപതി സാമുവൽ ടാനും ഇന്ത്യൻ സ്ഥാന പതി ക്കൊപ്പം അധികാര പത്രം കൈ മാറി.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ലെഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനും സത്യ പ്രതിജ്ഞാ ചട ങ്ങിൽ സംബ ന്ധിച്ചു.

ഭീകര വാദത്തിന് എതിരെ യുള്ള എല്ലാ പ്രവര്‍ ത്തന ങ്ങള്‍ ക്കും ഇന്ത്യ യു. എ. ഇ. യോടൊപ്പം ഉണ്ടാവും എന്നും സ്ഥാന പതി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ വര്‍ഷ ങ്ങളായി നില നില്‍ ക്കുന്ന വാണിജ്യ, വ്യവ സായ, സാംസ്‌ കാരിക ബന്ധ ങ്ങള്‍ കൂടുതല്‍ ശക്തി പ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

* WAM 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ അംബാസഡര്‍ക്ക് സ്വീകരണം നൽകി

December 25th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍  സെന്‍റ റിൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് സ്വീകരണം നൽകി.

യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡര്‍ ആയി ചുമതല യേറ്റ ശേഷം നവ്ദീപ് സിംഗ് സൂരി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി യായി രുന്നു ഇത്.

ലോക രാഷ്ട്ര ങ്ങള്‍ ഉറ്റു നോക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും നമ്മുടെ നാടിനെ പ്രതി നിധീകരിച്ച് യു. എ. ഇ. യിൽ സേവനം അനുഷ്ഠി ക്കുവാൻ സാധി ച്ചതിൽ സന്തോഷം ഉണ്ടെന്നും സ്വീകരണ യോഗ ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. യു. എ. ഇ. യെ വളര്‍ച്ചയി ലേക്ക് നയിച്ച ഭരണാധി കാരി കളെ അദ്ദേഹം അഭി നന്ദിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികാസം ലോകം ഉറ്റു നോക്കി കൊണ്ടി രിക്കുക യാണ് എന്നും വിവിധ രാജ്യ ങ്ങളില്‍ പ്രവര്‍ ത്തി ക്കുന്ന ഇന്ത്യന്‍ സമൂഹം നൽകുന്ന സംഭാവന കൾക്ക് രാജ്യ ത്തിന്റെ പുരോഗതി യിൽ വലിയ സ്ഥാനം ഉണ്ടെന്നും അംബാസിഡർ പറഞ്ഞു.

ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്‍റ് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എം. എ. യൂസഫലി, വൈ. സുധീർ കുമാർ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സന്ദര്‍ശനം ഈ മാസം

December 14th, 2016

pinarayi-vijayan ദുബായ് : മുഖ്യമന്ത്രി യായി അധികാരം ഏറ്റെ ടുത്ത ശേഷം യു. എ. ഇ. യില്‍ എത്തുന്ന പിണ റായി വിജയനെ വര വേല്‍ക്കാന്‍ മല യാളി സമൂഹം ഒരുങ്ങി. ഇൗ മാസം 23 നാണ് സ്വീകരണ പരിപാടി.   കക്ഷി രാഷ്ട്രീയ ഭേദ മെന്യേ സ്വീകരണ പരി പാടി വിജയിപ്പി ക്കു ന്നതി നായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞ തായി സംഘാ ടകർ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാട ന ത്തി നാണ് മുഖ്യമന്ത്രി യു. എ. ഇ. യിൽ എത്തുന്നത്.

വിവര ങ്ങള്‍ക്ക് cmindubai @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ബന്ധ പ്പെടാ വുന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി
Next »Next Page » ഏകാങ്ക നാടക രചനാ മത്സരം »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine