തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍

May 1st, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി : യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം തൊഴി ലാളി കളുടെ അവകാശ സംരക്ഷണം ആണെന്നും എല്ലാ വിഭാഗ ങ്ങളി ലുമുള്ള തൊഴി ലാളി കളുടെ സാമ്പത്തി കവും സാമൂഹി കവും രാഷ്ട്രീയ പരവു മായ അവ കാശ ങ്ങള്‍ സംരക്ഷി ക്കുവാനും അവസരങ്ങള്‍ സൃഷ്ടി ക്കുവാനും യു. എ. ഇ. ക്ക് കഴിഞ്ഞു എന്നും സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.

യു. എ. ഇ. യുടെ ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വര്‍ഷാചരണ ത്തി ന്റെ ഭാഗ മായി അബു ദാബി യാസ് ഐലന്‍ഡില്‍ സാംസ്‌കാരിക മന്ത്രാലയം സംഘ ടിപ്പിച്ച അന്താ രാഷ്ട്ര തൊഴിലാളി ദിനാചരണ ത്തില്‍ സംസാരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളര്‍ച്ച യില്‍ തൊഴി ലാളി കള്‍ നല്‍കിയ സംഭാ വന കളുടെ പ്രാധാന്യം വ്യക്ത മാക്കു കയാണ് തൊഴിലാളി ദിനാചരണ ത്തിലൂടെ ലക്ഷ്യമി ടുന്നത്. തൊഴിലാളി കളുടെ അവകാശ സംരക്ഷണ ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യ ത്തിന് യു. എ. ഇ. ഭരണാധി കാരി കളോ ടുള്ള നന്ദി യും ശൈഖ് നഹ്യാന്‍ അറിയിച്ചു.

വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള എണ്ണായിര ത്തോളം തൊഴി ലാളികള്‍ പങ്കെടുത്ത മേയ് ദിനാ ചരണ പരി പാടി യില്‍ യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ സബേരി, ഇന്ത്യന്‍ സ്ഥാന പതി നവദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി

April 16th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ യു. എ. ഇ. യില്‍

April 10th, 2017

minister-mj-akber-visit=-abudhabi-indian-embassy-ePathram

അബുദാബി : ഔദ്യോഗിക സന്ദർശനാർ ത്ഥം യു. എ. ഇ. യില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ അബു ദാബി ഇന്ത്യൻ എംബസ്സി സന്ദര്‍ശിച്ചു. അംബാസിഡർ നവദീപ് സിംഗ് സൂരി യും വിവിധ വകുപ്പ് സെക്രട്ടറി മാരും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരി ച്ചു.

മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ രാജ്യ ങ്ങളു മായും ഇന്ത്യക്ക് മികച്ച നയ തന്ത്ര ബന്ധങ്ങളാ ണുള്ളത് എന്നും ഇന്ത്യയും യു. എ. ഇ യും തമ്മിലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളിലും വ്യാപാര വാണിജ്യ രംഗത്തും കഴിഞ്ഞ രണ്ടു വര്‍ഷ ങ്ങളായി മികച്ച മുന്നേറ്റ മാണ് ഉണ്ടാ യിരി ക്കുന്നത് എന്നും മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധ ങ്ങള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നു.

മൂന്നര മണിക്കൂർ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരം മാത്രമുള്ള യു. എ. ഇ.യിലേക്ക് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനത്തിന് വരാൻ 34 വർഷ ക്കാലം എടുത്തു എന്നത് ഏറെ അദ്‌ഭുത പ്പെടു ത്തുന്നു എന്നും സാന്ദര്‍ഭി ക മായി മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

ഇന്ത്യൻ ബിസിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) യും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) യും ചേർന്ന് സംഘടി പ്പിച്ച യോഗ ത്തിൽ സംബ ന്ധിക്കു വാനായി അബു ദാബി ഇന്ത്യൻ എംബസ്സി യിൽ എത്തിയ തായി രുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ അംബാസഡര്‍ മുസ്സഫ യിലെ തൊഴിലാളി കേന്ദ്ര ങ്ങള്‍ സന്ദര്‍ശിച്ചു

April 9th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി മുസ്സഫ യിലെ ഐക്കാഡ് റസി ഡൻഷ്യൽ സിറ്റി യിലെ യും വർക്കേഴ്‌സ് വില്ലേ ജി ലെയും ലേബർ ക്യാമ്പു കൾ സന്ദർ ശിച്ചു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, സോണ്‍സ് കോര്‍പ്പ് ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ ഖയേലി, വി. പി. എസ്. ഹെൽത്ത് കെയർ മാനേജിംഗ് ഡയ റക്‌ടർ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും അംബാ സഡറെ അനുഗമിച്ചു.

ആയിര ക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ താമസി ക്കുന്ന ക്യാംപിലെ സ്‌ഥിതി ഗതി കൾ അദ്ദേഹം വില യിരു ത്തി. ഇന്ത്യന്‍ റിസോഴ്‌സ് സെന്റര്‍ തൊഴി ലാളി കള്‍ക്ക് നല്‍കി വരുന്ന നിയമ സഹായ ങ്ങളെക്കുറിച്ചും ആവശ്യ മായ ഇട പെടലു കളെ ക്കുറിച്ചും സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കോൺസുൽ ജനറലായി വിപുൽ സ്ഥാനമേറ്റു

April 4th, 2017

vipul-indian-consul-general-in-uae-ePathram
ദുബായ് : ഇന്ത്യൻ കോൺസു ലേറ്റിലെ പുതിയ കോൺ സുൽ ജനറലായി വിപുൽ ചുമതല യേറ്റു.

1998 ഐ. എഫ്. എസ്. ബാച്ച് ഉദ്യോഗ സ്ഥനായ വിപുൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാ ജിന്റെ ഒാഫീസിൽ പ്രവര്‍ ത്തിച്ചിരുന്നു. കെയ്റോ, കൊളംബോ, ജനീവ എന്നി വിട ങ്ങളി ലെ ഇന്ത്യൻ നയ തന്ത്ര കാര്യാ ലയ ങ്ങളിലും സേവനം അനു ഷ്ടിച്ചി ട്ടുണ്ട്.

ഡൽഹി ഐ. ഐ. ടി.യിൽ നിന്ന് മെക്കാ നിക്കൽ എൻജി നീയറിംഗ് ബിരുദം നേടിയ വിപുൽ, ഹൈദര ബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസി നസ്സിൽ നിന്നും എം. ബി. എ. യും കരസ്ഥമാ ക്കി യ ശേഷമാണ് ഇന്ത്യൻ വിദേശ സർവ്വീ സില്‍ എത്തുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം വേള്‍ഡ് ട്രേഡ് സെന്ററില്‍
Next »Next Page » ഫസ്റ്റ് അബുദാബി ബാങ്ക് നിലവില്‍ വന്നു »



  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine