അബുദാബി : പ്രവാസി മലയാളി കളുടെ സമ്പാദ്യവും നിക്ഷേപവും സംസ്ഥാന ത്തിന് ഉതകുന്ന വിധ ത്തിൽ സമാഹരി ക്കുവാ നുള്ള കേരളാ ബഡ്ജറ്റി ലെ നിർദ്ദേശ ങ്ങൾ ആശാവഹം എന്ന് യു. എ. ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് പ്രതികരിച്ചു.
അടിസ്ഥാന ജന വിഭാഗ ങ്ങളുടെ സുസ്ഥിതിയും ക്ഷേമ വും മുൻ നിർത്തി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതി കൾ ഉൾ ക്കൊള്ളുന്ന ഈ ബഡ്‌ജറ്റ്, വൻ കിട വ്യവസായ പദ്ധതി കൾക്ക് അനു കൂല മായ സമീപനം തുടരു മ്പോൾ തന്നെ, പരമ്പരാഗത – ചെറു കിട വ്യവസായ ങ്ങളെ പോഷി പ്പിക്കുന്ന പല പരി പാടി കളും നയ ങ്ങളും പ്രതി ഫലി പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസന ത്തിൽ എന്നും ഉത്സുക രായ പ്രവാസി കളുടെ സമ്പാദ്യം, ചിട്ടി കൾ വഴിയും സർ ക്കാർ ബോണ്ടു കൾ വഴിയും കേരള ത്തിൽ ഉപയോഗ പ്പെടുത്തു വാനുള്ള ശ്രമം ശ്‌ളാഘ നീയ മാണ്.
വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖല കൾക്കും മികച്ച ഊന്നൽ നല്കുന്ന തിലൂടെ സംസ്ഥാന ത്തിന്റെ പൊതു ക്ഷേമം ലക്ഷ്യ മിടുന്ന തായി വ്യക്ത മാകുന്നുണ്ട് എന്ന് പ്രമോദ് മങ്ങാട് പറഞ്ഞു.
എന്നാൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ പലതിനും ആവശ്യ മായ വൻ തുക കിഫ്‌ബി യിലൂടെ സമാഹരി ക്കുക എന്ന പ്രായോഗിക വെല്ലു വിളി സർക്കാരിന്റെ മുമ്പിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.