അബുദാബി : ഔദ്യോഗിക സന്ദർശനാർ ത്ഥം യു. എ. ഇ. യില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ അബു ദാബി ഇന്ത്യൻ എംബസ്സി സന്ദര്‍ശിച്ചു. അംബാസിഡർ നവദീപ് സിംഗ് സൂരി യും വിവിധ വകുപ്പ് സെക്രട്ടറി മാരും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരി ച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ രാജ്യ ങ്ങളു മായും ഇന്ത്യക്ക് മികച്ച നയ തന്ത്ര ബന്ധങ്ങളാ ണുള്ളത് എന്നും ഇന്ത്യയും യു. എ. ഇ യും തമ്മിലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളിലും വ്യാപാര വാണിജ്യ രംഗത്തും കഴിഞ്ഞ രണ്ടു വര്‍ഷ ങ്ങളായി മികച്ച മുന്നേറ്റ മാണ് ഉണ്ടാ യിരി ക്കുന്നത് എന്നും മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധ ങ്ങള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നു.
മൂന്നര മണിക്കൂർ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരം മാത്രമുള്ള യു. എ. ഇ.യിലേക്ക് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനത്തിന് വരാൻ 34 വർഷ ക്കാലം എടുത്തു എന്നത് ഏറെ അദ്‌ഭുത പ്പെടു ത്തുന്നു എന്നും സാന്ദര്‍ഭി ക മായി മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.
ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫ ഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) യും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) യും ചേർന്ന് സംഘടി പ്പിച്ച യോഗ ത്തിൽ സംബ ന്ധിക്കു വാനായി അബു ദാബി ഇന്ത്യൻ എംബസ്സി യിൽ എത്തിയ തായി രുന്നു അദ്ദേഹം.