ടി. പി. സീതാറാം ഇന്ത്യന്‍ മീഡിയ അബുദാബി യുടെ രക്ഷാധികാരി

June 14th, 2014

indian-media-abudhabi-activities-inaugurations-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ പ്രവർത്തന ഉത്ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു. മലയാളീ സമാജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇമ യുടെ പ്രവർത്തന ഉത്ഘാടനം നിർവ്വഹിച്ച് ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധികാരി സ്ഥാനം ഇന്ത്യന്‍ അംബാസഡർ ടി. പി. സീതാറാം ഏറ്റടുത്തു.

സമൂഹത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം ഗൗരവമേറിയതാണ്. എല്ലായിടത്തും മാധ്യമ ങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ള യു. എ. ഇ. യില്‍ ഇന്ത്യന്‍ മാധ്യമ ങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രാധാന്യമുള്ള കാര്യമാണ്. എംബസി യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മീഡിയ യുടെ സഹായം ആവശ്യമാണ്. മാധ്യമ ങ്ങള്‍ വഴിയാണ് പല കാര്യങ്ങളും ഉദ്യോഗസ്ഥ തലത്തിലും ജനങ്ങള്‍ക്കുമിടയിലും ആശയ വിനിമയം ചെയ്യുന്നത്. മാധ്യമ ങ്ങളുടെ സഹായമില്ലാതെ എംബസിക്കു പല കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല എന്നും അംബാസഡർ പറഞ്ഞു.

സിവില്‍ സര്‍വീസില്‍ ചേരുന്നതിനു മുന്‍പു പത്ര പ്രവര്‍ത്തകനാകാന്‍ ആഗ്രഹി ച്ചിരുന്ന ആളാണു താന്‍. രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പ്രസ് സെക്രട്ടറി എന്ന നില യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ യിൽ വന്നപ്പോൾ മുതൽ വളരെ നലല സഹകരണമാണ് ഇന്ത്യൻ മീഡിയ അബുദാബിയും ദുബായ് മീഡിയാ ഫോറവും ഇന്ത്യൻ എംബസിക്കു നൽകുന്നത് എന്നും സീതാറാം ചൂണ്ടിക്കാട്ടി.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഇമ, മലയാളി സമാജവുമായി സഹകരിച്ചു നടത്തിയ ചൈല്‍ഡ് ഒാണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ബോധവല്‍ക്കരണ പരിപാടി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസ്ക് ഫൗണ്ടേഷന്‍ സി. ഇ. ഒ. മുഹമ്മദ് മുസ്തഫ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ക്ളാസ് നടത്തി.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. എം. അബ്ദുല്‍ റഹ്മാന്‍, ടി. പി. ഗംഗാധരന്‍, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല, എക്സിക്യൂട്ടീവ് മെംബര്‍മാരായ ജോണി തോമസ്, അഹ്മദ് കുട്ടി, ജിസ് ജോസഫ് എന്നിവരും സംബന്ധിച്ചു. പ്രസിഡന്റ് ടി.എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ആഗിൻ കീപ്പുറം സ്വാഗതവും ട്രഷറർ അനിൽ സി. ഇടിക്കുള നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ – യു. എ. ഇ. ബന്ധം ശക്തമായി മുന്നോട്ടു പോകും : അംബാസഡര്‍

May 19th, 2014

tp-seetha-ram-indian-ambassador-to-uae
അബുദബി : ഇന്ത്യയില്‍ ഏത് ഗവണ്‍മെന്റ് അധികാര ത്തില്‍ വന്നാലും ഇന്ത്യ – യു. എ. ഇ. ബന്ധം ശക്തമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം.

അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

വിദേശ രാജ്യ ങ്ങളു മായുള്ള ബന്ധം പൂര്‍വാധികം ശക്ത മാക്കാനാണ് ഏത് ഭരണ കൂടവും ശ്രമിക്കുക. ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാര്‍ യു. എ. ഇ. യില്‍ ഉള്ളതി നാല്‍ വിദേശ നയ ത്തില്‍ വലിയ മാറ്റം വരുത്താന്‍ മാറി വരുന്ന സര്‍ക്കാര്‍ ശ്രമിക്കുക യില്ല.

ഇന്ത്യ, യു. എ. ഇ.യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യാണ് ഇന്ത്യ – യു.എ.ഇ വാണിജ്യ വിനിമയം 75 ബില്ല്യന്‍ ഡോളറാണ്. ഇത് മെച്ച പ്പെടുത്താനാണ് ഏത് ഗവണ്‍മെന്റും ശ്രമിക്കുക.

ഇന്ത്യന്‍ എംബസി എല്ലാ ഇന്ത്യ ക്കാരുടെയും സ്ഥാപന മാണ്. എംബസി യിൽ സാധാരണ ക്കാരായ ആളുകള്‍ക്ക് എത്തി പ്പെടാൻ പറ്റാത്ത ഇട മാണ് എന്ന അഭിപ്രായം മാറ്റി എടുക്കാൻ സാധിച്ചിട്ടുണ്ട്.

സന്ദര്‍ശന ത്തിനുള്ള സമയം മുന്‍കൂട്ടി വാങ്ങാതെ പ്രവൃത്തി ദിവസ ങ്ങളില്‍ ആര്‍ക്കു വേണ മെങ്കിലും രാവിലെ 10നും ഉച്ചയ്ക്ക് 12നും ഇടയില്‍ എംബസി യില്‍ വന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനും സാധിക്കു മെന്നും അംബാസ്സിഡർ അറിയിച്ചു.

ചടങ്ങില്‍ പത്മശ്രീ എം. എ. യൂസഫലി മുഖ്യ അതിഥി ആയിരുന്നു.

സമാജം വനിതാ വിഭാഗ ത്തിന്റെയും ബാല വേദി യുടേയും പ്രവര്‍ത്തന ഉല്‍ഘാടനം ദീപാ സീതാറാം നിര്‍വ്വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി. ബാവ ഹാജി, ഡി. നടരാജന്‍, എം. യു. വാസു, ടി. അബ്ദുല്‍ സമദ്, ടി. എ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളി സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖ ജയകുമാര്‍, മുന്‍ കണ്‍വീനര്‍ തനു താരിഖ് എന്നിവര്‍ അതിഥി കളെ പരിചയ പ്പെടുത്തി

പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ ഫസലുദ്ദീന്‍ നന്ദിയും പറഞ്ഞു.

അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു തുടക്കമായി

April 28th, 2014

അബുദാബി : പ്രവാസികള്‍ക്കു വേണ്ടി ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രാലയം പ്രഖ്യാപിച്ച മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു അബുദാബി യില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം പ്രാരംഭം കുറിച്ചു.

പാസ്പോര്‍ട്ടില്‍ ഇ. സി. ആര്‍. പതിച്ചിട്ടുള്ള വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീമും പെന്‍ഷന്‍ പദ്ധതിയും ആവിഷ്കരിച്ചിട്ടുള്ള മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീം പ്രാവര്‍ത്തിക മാക്കുവാന്‍ യു. എ. ഇ. എക്സ്ചേഞ്ചും അലങ്കിറ്റ് അസ്സൈന്മെന്റും തമ്മിലുള്ള ധാരണാ പത്രം ഒപ്പു വെച്ചു.

പദ്ധതി യിലൂടെ പുനരധിവാസ ത്തിനും വാര്‍ധക്യ കാല പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും വേണ്ടി തൊഴിലാളി കള്‍ക്ക് നിക്ഷേപം ആരംഭിക്കാം.

പ്രതിവര്‍ഷം 5,000 രൂപ നിക്ഷേപിച്ചാല്‍ കേന്ദ്ര ഗവ. പുരുഷന്മാര്‍ക്ക് 2,900 രൂപയും സ്ത്രീകള്‍ക്ക് 3,900 രൂപയും അധികമായി നല്‍കും.

എത്ര വര്‍ഷം നിക്ഷേപിക്കുന്നുവോ അതിനനുസരിച്ച് പെന്‍ഷനും മറ്റാനുകൂല്യ ങ്ങളും ലഭ്യമാകും. യു. എ. ഇ.യിലെ ലക്ഷ ക്കണക്കിന് തൊഴിലാളി കള്‍ക്ക് പദ്ധതി നേരിട്ട് എത്തിക്കാനാണ് യു. എ. ഇ. എക്‌സ്‌ചേഞ്ചു മായി സഹകരിക്കുന്നത്.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം, അലങ്കിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലോക് കുമാര്‍ അഗര്‍വാള്‍, യു. എ. ഇ. എക്സ്ചേഞ്ചു സി. ഓ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി, ഇന്ത്യന്‍ എംബസ്സി യിലെ ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദന്‍ മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം

April 11th, 2014

അബുദാബി : വിവരാവകാശ നിയമ പ്രകാരം പ്രവാസി കള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന തിന് ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാന്‍ അവസരം.

ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന തിനുള്ള ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ. ഐ. പി. ഒ) സംവിധാനം പ്രവാസി കള്‍ക്കും ഉപയോഗ പ്പെടുത്താം എന്ന്‍ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

അപേക്ഷ സമര്‍പ്പി ക്കുമ്പോള്‍ തുക അടച്ചതിന് തെളി വായി ഇ. ഐ. പി. ഒ. യുടെ പ്രിന്റ്ഔട്ട് കൂടെ വെക്കണം.

ഓണ്‍ലൈന്‍ വഴി യാണ് അപേക്ഷ നല്‍കുന്നത് എങ്കി ല്‍ ഇ. ഐ. പി. ഒ. അറ്റാച്ച് ചെയ്താല്‍ മതി. ഇ. ഐ. പി ഓര്‍ഡറു കള്‍ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ ഫീസ് അടക്കാം. കൂടാതെ ഇ – പോസ്റ്റ് ഓഫീസ് വെബ് സൈറ്റ് വഴിയും ഇതിനുള്ള സൗകര്യം ഉണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് അടയ്ക്കാം. ഇ. ഐ. പി. ഒ. ഓണ്‍ ലൈന്‍ ആയി വാങ്ങുന്ന തിന് മാത്രമാണ് ഇതെന്നും മറ്റ് നടപടി കള്‍ വിവരാ വകാശ നിയമ പ്രകാരം ചെയ്യണം എന്നും ഇന്ത്യന്‍ എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുസ്തകം പ്രകാശനം ചെയ്തു

April 4th, 2014

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ അമ്പാസ്സിഡര്‍ ആയിരുന്ന തല്‍മീസ് അഹ്മദ് രചിച്ച ‘ദ ഇസ്ലാമിസ്റ്റ് ചലഞ്ച് ഇന്‍ വെസ്റ്റ് ഏഷ്യ : ഡോക്ട്രിനല്‍ ആന്‍റ് പൊളിറ്റിക്കല്‍ കോമ്പറ്റീഷന്‍സ് ആഫ്റ്റര്‍ ദ അറബ് സ്പ്രിംഗ്’ എന്ന പുസ്തക ത്തിന്‍െറ പ്രകാശന ചടങ്ങ് ഇന്ത്യന്‍ എംബസ്സി യില്‍ നടന്നു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധി കള്‍, വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകം രചിക്കാനുണ്ടായ സാഹചര്യം വിവരിച്ച തല്‍മീസ് അഹമ്മദ്, സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു.

മൂന്ന് പുസ്തക ങ്ങളുടെ രചയി താവായ തല്‍മീസ് അഹമ്മദ് നിരവധി ലേഖന ങ്ങള്‍ എഴുതു കയും പ്രഭാഷണങ്ങള്‍ നടത്തു കയും ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

39 of 491020383940»|

« Previous Page« Previous « അനുശോചനം രേഖപ്പെടുത്തി
Next »Next Page » ഐ. എസ്. സി. വാര്‍ഷികം ആഘോഷിച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine