അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ പ്രവർത്തന ഉത്ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു. മലയാളീ സമാജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇമ യുടെ പ്രവർത്തന ഉത്ഘാടനം നിർവ്വഹിച്ച് ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധികാരി സ്ഥാനം ഇന്ത്യന്‍ അംബാസഡർ ടി. പി. സീതാറാം ഏറ്റടുത്തു.
സമൂഹത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം ഗൗരവമേറിയതാണ്. എല്ലായിടത്തും മാധ്യമ ങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ള യു. എ. ഇ. യില്‍ ഇന്ത്യന്‍ മാധ്യമ ങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രാധാന്യമുള്ള കാര്യമാണ്. എംബസി യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മീഡിയ യുടെ സഹായം ആവശ്യമാണ്. മാധ്യമ ങ്ങള്‍ വഴിയാണ് പല കാര്യങ്ങളും ഉദ്യോഗസ്ഥ തലത്തിലും ജനങ്ങള്‍ക്കുമിടയിലും ആശയ വിനിമയം ചെയ്യുന്നത്. മാധ്യമ ങ്ങളുടെ സഹായമില്ലാതെ എംബസിക്കു പല കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല എന്നും അംബാസഡർ പറഞ്ഞു.
സിവില്‍ സര്‍വീസില്‍ ചേരുന്നതിനു മുന്‍പു പത്ര പ്രവര്‍ത്തകനാകാന്‍ ആഗ്രഹി ച്ചിരുന്ന ആളാണു താന്‍. രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പ്രസ് സെക്രട്ടറി എന്ന നില യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ യിൽ വന്നപ്പോൾ മുതൽ വളരെ നലല സഹകരണമാണ് ഇന്ത്യൻ മീഡിയ അബുദാബിയും ദുബായ് മീഡിയാ ഫോറവും ഇന്ത്യൻ എംബസിക്കു നൽകുന്നത് എന്നും സീതാറാം ചൂണ്ടിക്കാട്ടി.
ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഇമ, മലയാളി സമാജവുമായി സഹകരിച്ചു നടത്തിയ ചൈല്‍ഡ് ഒാണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ബോധവല്‍ക്കരണ പരിപാടി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസ്ക് ഫൗണ്ടേഷന്‍ സി. ഇ. ഒ. മുഹമ്മദ് മുസ്തഫ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ക്ളാസ് നടത്തി.
പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. എം. അബ്ദുല്‍ റഹ്മാന്‍, ടി. പി. ഗംഗാധരന്‍, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല, എക്സിക്യൂട്ടീവ് മെംബര്‍മാരായ ജോണി തോമസ്, അഹ്മദ് കുട്ടി, ജിസ് ജോസഫ് എന്നിവരും സംബന്ധിച്ചു. പ്രസിഡന്റ് ടി.എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ആഗിൻ കീപ്പുറം സ്വാഗതവും ട്രഷറർ അനിൽ സി. ഇടിക്കുള നന്ദിയും പറഞ്ഞു.