അബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.