ഇന്ത്യാ യു.എ.ഇ. രാഷ്ട്രീയ ചര്‍ച്ച

September 22nd, 2010

india-uae-flags-epathramഅബുദാബി : ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയലതാ റെഡ്ഢിയും യു.എ.ഇ. വിദേശ കാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ മൊഹമ്മദ്‌ ഗര്ഗാഷും തമ്മില്‍ അബുദാബിയില്‍ നടന്ന ഉന്നത തല ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമാണെന്ന് യോഗം വിലയിരുത്തി.

2007ല്‍ അവസാനമായി ചേര്‍ന്ന ഇന്തോ യു.എ.ഇ. മന്ത്രി തല സംയുക്ത കമ്മീഷന്‍ എത്രയും നേരത്തെ വീണ്ടും ചേരേണ്ടതിന്റെ ആവശ്യം ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.

പരസ്പരമുള്ള വ്യാപാര സാമ്പത്തിക ബന്ധം ശക്തമാണെന്നും യു.എ.ഇ. കൂടുതലായി ഇന്ത്യയിലെ വിവിധ മേഖലകളില്‍ മുതല്‍ മുടക്കണമെന്നും ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടു.

തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ഉടമ്പടിയും മറ്റു സുരക്ഷാ കരാറുകളും യോഗത്തില്‍ അവലോകനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ അബുദാബിയില്‍

August 14th, 2010

flag-epathramഅബുദാബി : ഭാരതത്തിന്റെ 64ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വെച്ച് ആഗസ്റ്റ്‌ 15 ഞായറാഴ്ച നടക്കുമെന്ന് ഇന്ത്യന്‍ എംബസി പത്ര കുറിപ്പില്‍ അറിയിച്ചു. രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന് രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള സന്ദേശം വായിക്കും.

ഇന്ത്യന്‍ സമൂഹത്തെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍

June 18th, 2010

lokesh-indian-media-abudhabiഅബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.


(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.

യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് നടത്തുന്നു

May 25th, 2010

ദുബായ്‌ : ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജൂണ്‍ 11 ന് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കോണ്‍സുലേറ്റിലാണ് ഓപ്പണ്‍ ഹൗസ്. പാസ് പോര്‍ട്ട്, വിസ, തൊഴില്‍ സംബന്ധമായ എല്ലാ പരാതികളും ഓപ്പണ്‍ ഹൗസില്‍ അവതരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ പരാതികള്‍ 04 3570529 എന്ന നമ്പറിലേക്ക് ഫാക്സ് ചെയ്താല്‍ അവ പരിഗണിക്കാന്‍ എളുപ്പമാവുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി

May 20th, 2010

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഷാര്‍ജ അപ്പീല്‍ കോടതി ജൂണ്‍ 16 ലേക്ക് മാറ്റി.  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കാനാണ് ഷാര്‍ജ അപ്പീല്‍ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റുകയായിരുന്നു. പഞ്ചാബി ഭാഷ അറിയുന്ന ദ്വിഭാഷി ഇല്ലാത്തതാണ് മാറ്റിവയ്ക്കാന്‍ കാരണമെന്ന് കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ മുതിര്‍ന്ന അഭിഭാഷകരാണ് കേസ് വാദിക്കുന്നത്. പ്രതികളില്‍ 16 പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഹരിയാനക്കാരനുമാണ്. ഇവര്‍ക്ക് പഞ്ചാബി ഭാഷ അറിയാവുന്ന ദ്വിഭാഷിയെ വച്ച് കൊടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഷാര്‍ജയിലെ മദ്യ നിര്‍മ്മാണ സംഘങ്ങളുമായി ബന്ധപ്പെട്ട വഴക്കില്‍ ജനുവരിയില്‍ പാക്കിസ്ഥാനി പൌരനെ ഇന്ത്യക്കാരായ പ്രതികള്‍ വധിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് 17 പേര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചത്.

ജയിലില്‍ ചെന്ന് ഇവരെയെല്ലാം താന്‍ കണ്ടിരുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഈ കേസില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ അസാധാരണ സ്വഭാവം കണക്കിലെടുത്താണ് ഇവര്‍ക്ക്‌ സര്‍ക്കാര്‍ നിയമ സഹായം ലഭ്യമാക്കിയത്. ഇത് ഒരു കീഴ് വഴക്കം ആവില്ല. കൊലപാതക കേസില്‍ പെടുന്ന പ്രതികള്‍ക്ക്‌ നിയമ സഹായം ലഭ്യമാക്കുക എന്നത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

48 of 491020474849

« Previous Page« Previous « ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം
Next »Next Page » വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം »



  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine