എംബസ്സിയുടെ ചിത്ര രചനാ മല്‍സരം : അവാര്‍ഡുകള്‍ സമ്മാനിച്ചു

February 4th, 2012

siyan-harris-with-indian-ambassador-ePathram
അബുദാബി : യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഇന്ത്യന്‍ എംബസിയും അബുദാബി കള്‍ച്ചറല്‍ & ഹെറിറ്റേജ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനാ – പെയിന്റിംഗ് മല്‍സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് സമ്മാനിച്ചു. ചടങ്ങില്‍ എംബസ്സി കള്‍ച്ചറല്‍ വിംഗ് സെക്രട്ടറി അനുജ ചക്രവര്‍ത്തി സ്വാഗതം പറഞ്ഞു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ , വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അടിക്കുറിപ്പ് : ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി സിയാന്‍ ഹാരിസ്‌ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷില്‍ നിന്നും പുരസ്കാരം സ്വീകരിച്ചപ്പോള്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

October 18th, 2011

indian-visa-epathram

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം

August 15th, 2011

india-flag-ePathram
അബുദാബി : ഭാരത ത്തിന്‍റെ 65 ആം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ എംബസ്സി യില്‍ ആഘോഷിക്കുന്നു. ആഗസ്റ്റ്‌ 15 തിങ്കളാഴ്‌ച രാവിലെ 8 മണിക്ക് സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് എംബസ്സി ഓഡിറ്റോറിയ ത്തില്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളുടെ ദേശഭക്തി ഗാനവും നൃത്ത പരിപാടി കളും ഉണ്ടായിരിക്കും. എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സി : റമദാനിലെ പ്രവര്‍ത്തന സമയം

July 31st, 2011

അബുദാബി : റമദാന്‍ മാസ ത്തില്‍ ഇന്ത്യന്‍ എംബസ്സി യുടെ പാസ്സ്പോര്‍ട്ട്, വിസാ സേവന ങ്ങളുടെ ഔട്ട്‌ സോഴ്സിംഗ് ഏജന്‍സിയായ ബി. എല്‍. എസ്. ഇന്‍റര്‍ നാഷണല്‍ കേന്ദ്ര ങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിട ങ്ങളില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയും, മറ്റു സ്ഥലങ്ങളില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചക്ക്‌ 12 വരെയും വൈകീട്ട് 3 മുതല്‍ 6 വരെയും രണ്ടു ഷിഫ്റ്റു കളിലായി പ്രവര്‍ത്തിക്കും.

മേല്‍പ്പറഞ്ഞ സമയക്രമം ആഗസ്റ്റ്‌ 1 മുതല്‍ ഈദുല്‍ ഫിതര്‍ വരെയുള്ള പ്രവൃത്തി ദിവസ ങ്ങളില്‍ ആയിരിക്കും. അതിനു ശേഷം പതിവു സമയം തുടരും എന്നും എംബസ്സി യുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്- വിസാ സേവന കേന്ദ്രങ്ങള്‍

April 2nd, 2011

അബുദാബി : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവന കേന്ദ്രങ്ങള്‍ ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ നേതൃത്വ ത്തില്‍ ഏപ്രില്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
 
അബുദാബി യില്‍ ബി. എല്‍. എസ്.  ഓഫീസ്,  മുറൂര്‍ റോഡില്‍ ബസ്സ് സ്റ്റാന്‍ഡി ന് എതിര്‍ വശത്തുള്ള കെട്ടിട ത്തിലാണ് ആരംഭിക്കുന്നത്.

ദുബായില്‍, ബര്‍ദുബായ് പ്രദേശത്ത് അല്‍ ഖലീജ് സെന്‍ററിലും പോര്‍ട്ട് സയീദില്‍ ദുബായ് ഇന്‍ഷുറന്‍സ് ബില്‍ഡിംഗിലും ബി. എല്‍. എസ്. ഓഫീസ് 6 ന് തുടങ്ങും.

ഷാര്‍ജ യില്‍ കിംഗ് ഫൈസല്‍ റോഡില്‍ ഫൈസല്‍  ബില്‍ഡിംഗിലും റാസല്‍ഖൈമ യില്‍ അല്‍സഫീര്‍ മാളിലും ഉമ്മല്‍ ഖുവൈനില്‍ ലുലു സെന്‍ററിനു എതിര്‍വശത്തും ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ  ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററു കളിലും ഇന്ത്യന്‍ അസോസിയേഷനു കളിലും തുടരുന്ന സേവന ങ്ങള്‍ മാറ്റമില്ലാതെ നടക്കും എന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ബി. എല്‍. എസ്.  ഇന്‍റര്‍നാഷണല്‍  നമ്പര്‍ 04 35 94 000.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്സഫ യിലെ ‘ശക്തി കലോത്സവം’ വേറിട്ടൊരനുഭവമായി
Next »Next Page » ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരം »



  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine