അബുദാബി : ഭാരത ത്തിന്‍റെ 65 ആം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ എംബസ്സി യില്‍ ആഘോഷിക്കുന്നു. ആഗസ്റ്റ് 15 തിങ്കളാഴ്‌ച രാവിലെ 8 മണിക്ക് സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് എംബസ്സി ഓഡിറ്റോറിയ ത്തില്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളുടെ ദേശഭക്തി ഗാനവും നൃത്ത പരിപാടി കളും ഉണ്ടായിരിക്കും. എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്രക്കുറിപ്പില്‍ അറിയിച്ചു.