മനാമ : ബഹ്‌റൈനിലെ സാംസ്‌കാരിക സംഘടന യായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് നളിനി വിപിന്റെ നേതൃത്വ ത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. സംഘടന യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് അംഗങ്ങള്‍ അംബാസഡറോട് വിശദീകരിച്ചു.
തുച്ഛവരുമാനമുള്ള തൊഴിലാളി കള്‍ക്ക് സൗജന്യമായി നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, തൊഴിലാളി കള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ , സംഘടന യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ യുടെ ദൈനംദിന പ്രവര്‍ത്തന ങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അംഗ ങ്ങള്‍ അംബാസഡറെ ധരിപ്പിച്ചു.
സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ശ്ലാഘിച്ചു. സംഘടനയ്ക്ക് എംബസി യുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സാന്ത്വന വുമായി യാതൊരു വിവേചന വുമില്ലാതെ, യാതൊരു ഫീസും ഈടാക്കാതെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന സ്‌നേഹ റിക്രിയേഷന്‍ സെന്ററാണ് സംഘടന യുടെ എടുത്തു പറയത്തക്ക പ്രവര്‍ത്തനം. 1987-ലാണ് സ്‌നേഹക്ക് രൂപം നല്‍കിയത്. സ്‌നേഹ യിലെ കുട്ടികളെ പരിചരിക്കാനായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടു എങ്കിലും അസോസിയേഷനിലെ അംഗ ങ്ങള്‍ ദിവസേന സ്‌നേഹയില്‍ എത്താറുണ്ട്.
സംഗീതം, ഭാഷ, കരകൗശല വിദ്യകള്‍ തുടങ്ങി എല്ലാ വിഷയ ങ്ങളിലും കുട്ടികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നു. കായിക രംഗത്തും മികച്ച പ്രകടന മാണ് ഈ കുട്ടികള്‍ കാഴ്ചവെക്കുന്നത്. ഇവര്‍ക്ക് വിവിധ മത്സര ങ്ങളും ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ പരിപാടി കളും അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്.
-അയച്ചു തന്നത് : അബ്ദുല്‍ നാസര്‍ ബഹ്‌റൈന്‍