സ്വാതന്ത്ര്യ ദിന ആഘോഷം ഇന്ത്യന്‍ എംബസ്സിയില്‍

August 10th, 2012

india-flag-ePathram
അബുദാബി : ഭാരത ത്തിന്റെ 66 ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ ഇന്ത്യന്‍ എംബസ്സിയില്‍ നടക്കും. ആഗസ്റ്റ്‌ 15 ബുധനാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യാത്രാ ക്ലേശം പരിഹരിക്കാൻ ദല സ്ത്രീകളുടെ സംഘം കോൺസലേറ്റിൽ

July 16th, 2012

air-india-maharaja-epathram

ദുബായ് : പൈലറ്റ് സമരത്തിന്റെ മറവിൽ വിമാന യാത്രാക്കൂലി ക്രമാതീതമായി വർദ്ധിപ്പിക്കുകയും പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തിരമായി ഇടപെട്ട് പ്രവാസികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ദലയുടെ ആഭിമുഖ്യത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. രണ്ടു മാസം നീണ്ട പൈലറ്റ് സമരം അവസാനിച്ചിട്ട് രണ്ടാഴ്ച ആയെങ്കിലും ഗൾഫ് കേരള സെക്ടറിലെ യാത്രാ പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയിട്ടില്ല. വേനൽ അവധി ആരംഭിച്ചിട്ടും സ്വദേശത്തേയ്ക്ക് പോകാൻ കഴിയാതെ മലയാളി കുടുംബങ്ങൾ വലയുകയാണ്.

പൈലറ്റ് സമരത്തെ കേരളത്തോടുള്ള പ്രതികാര നടപടിയായാണ് എയർ ഇന്ത്യ കണ്ടത്. കരിപ്പൂരിൽ നിന്ന് 136ഉം, തിരുവനന്തപുരത്ത് നിന്നും 80ഉം, കൊച്ചിയിൽ നിന്ന് 56ഉം വിമാന സർവീസുകൾ റദ്ദ് ചെയ്തപ്പോൾ യൂറോപ്പ്, ബോംബെ, ഡൽഹി റൂട്ടുകളിൽ നിന്ന് നാമമാത്രമായാണ് റദ്ദ് ചെയ്തത്. രണ്ട് ലക്ഷത്തോളം പ്രവാസി കുടുംബങ്ങളാണ് അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെ കൊള്ളയടിക്കാൻ മറ്റ് വിമാന കമ്പനികൾക്ക് അവസരമൊരുക്കി കൊടുക്കുന്ന നടപടിയാണ് എയർ ഇന്ത്യയുടേത്. എക്കണോമിൿ ക്ലാസിൽ പോലും യാത്ര നിരക്കുകൾ കുത്തനെ ഉയർത്തി സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കുകയും യാത്രാ നിരക്കുകൾ സമരം തുടങ്ങുന്നതിന് മുൻപുള്ള നിരക്കുകളിലേക്ക് പുനസ്ഥാപിക്കുകയും വേണമെന്നും കൌൺസിൽ ജനറലിന് നൽകിയ നിവേദനം ആവശ്യപ്പെട്ടു.

എ. ആർ. എസ്. മണി, നാരായണൻ വെളിയംകോട്, അനിത ശ്രീകുമാർ, സതിമണി, ബാബു ജി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം കോൺസിലേറ്റിൽ എത്തിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ പാസ്പോര്‍ട്ട് സേവനം മാറ്റുന്നു

June 26th, 2012

sultanate-of-oman-flag-ePathram
മസ്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ എംബസി യുടെ പാസ്പോര്‍ട്ട് – വിസാ ജോലികള്‍ പുറം കരാര്‍ ഏറ്റെടുത്ത ബി. എല്‍. എസ്. സേവന കേന്ദ്രം റൂവി യില്‍ നിന്ന് വതയ്യ യിലേക്ക് മാറ്റുന്നു.

ജൂലായ്‌ 1 മുതലാണ് പാസ്പോര്‍ട്ട് സേവന കേന്ദ്രം വതയ്യ യിലെ അല്‍മക്തബി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

വതയ്യ മേല്‍പാല ത്തിന് സമീപം വോക്സ് വാഗണ്‍ ഷോറൂമിന് അരികിലാണ് അല്‍മക്തബി ബില്‍ഡിംഗ്. ഇവിടെ ഒന്നാം നിലയില്‍ റൂം നമ്പര്‍ 108 ലാണ് കേന്ദ്രം ഇനി മുതല്‍ പ്രവര്‍ത്തിക്കുക എന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പുതിയ പാസ്പോര്‍ട്ടിന് അപേക്ഷി ക്കുന്നതിനും, പാസ്പോര്‍ട്ട് പുതുക്കുന്ന തിനും, ഇന്ത്യന്‍ പാസ്പോര്‍ട് ടു മായി ബന്ധപ്പെട്ട മറ്റു സേവന ങ്ങള്‍ക്കും ഒമാനിലെ ഇന്ത്യന്‍ സമൂഹം അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇനി മുതല്‍ ഇവിടെ ആണ്.

ഫോണ്‍ : 24 566 080, 24 566 050, 24 566 131

ഫാക്സ് : 24 566 191

-അയച്ചത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ഇന്ത്യന്‍ ചലച്ചിത്രമേള

April 18th, 2012

indian-film-fest-2012-at-embassy-ePathram
അബുദാബി : ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗ ത്തിന്റെയും ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. യുടെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ത്രിദിന ഇന്ത്യന്‍ ചലച്ചിത്ര മേള ഏപ്രില്‍ 19 വ്യാഴാഴ്ച ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും.

അബുദാബി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ചലച്ചിത്ര മേള യില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാളം), ഗിരീഷ് കാസറവള്ളി (കന്നട), ജബാര്‍ പട്ടേല്‍ (മറാത്തി), ഗൗതം ഘോഷ് (ബംഗാളി) എന്നിവരും അബുദാബി ഫിലിം ഫെസ്റ്റിവെല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്, അബുദാബി ഫിലിം കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മാര്‍സല തുടങ്ങിയവരും പങ്കെടുക്കും.

നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ.’ യുടെ ലക്ഷ്യം നല്ല സിനിമ യെയും സിനിമാ അനുബന്ധ പ്രവര്‍ത്തന ങ്ങളെയും പ്രവാസ ജീവിത ത്തില്‍ അവതരിപ്പി ക്കുകയാണ്.

ഇന്ത്യയിലെ വിവിധ ഭാഷ കളില്‍ ഉണ്ടാവുന്ന മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഇതര ഭാഷകളിലെ ചിത്ര ങ്ങളുടെ പ്രദര്‍ശനവും സംവാദവും നടത്താന്‍ അവസരം ഒരുക്കുക, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്ക് ഹൃസ്വ ചിത്ര നിര്‍മാണ ത്തിന് വേദിയൊരുക്കുക തുടങ്ങി യവയാണ് ‘ഐ. എഫ്. എസ്. യു. എ. ഇ.’ യുടെ പ്രവര്‍ത്തനങ്ങള്‍.

ചലച്ചിത്ര മേള യുടെ ഉദ്ഘാടന ചിത്രം അടൂരിന്റെ വിഖ്യാത ചലച്ചിത്രമായ എലിപ്പത്തായ മാണ്. അന്തര്‍ ദേശീയമായ ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ലോകത്തെ ഒട്ടുമിക്ക മേള കളില്‍ പ്രദര്‍ശിപ്പി ക്കുകയും ചെയ്തിട്ടുള്ള ‘എലിപ്പത്തായ’ ത്തിന്റെ പുനര്‍ വായനയ്ക്കാണ് പ്രവാസികള്‍ക്ക് അവസരം ഒരുങ്ങുന്നത്.

ഏപ്രില്‍ 20 വെള്ളിയാഴ്ച ആറു മണിക്ക് എംബസി ഓഡിറ്റോറിയ ത്തില്‍ ‘കനസസ കുഡുരേയാഹരി’ യും (കന്നട-ഗിരീഷ് കാസറവള്ളി), എട്ടു മണിക്ക് ‘ഉംബര്‍ത്തോ’ യും (മറാത്തി- ജബാര്‍പട്ടേല്‍) പ്രദര്‍ശി പ്പിക്കും. സമാപന ദിവസം ഗൗതം ഘോഷിന്റെ ബംഗാളി ചിത്രമായ ‘മോനേര്‍’ ആണ് പ്രദര്‍ശി പ്പിക്കുക.

ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാവിലെ ഒമ്പതു മണി മുതല്‍ ചര്‍ച്ചകളും സെമിനാറുകളും നടക്കും.

‘ചലച്ചിത്ര വ്യവസായ ത്തിന്റെ സാദ്ധ്യതകള്‍ അബുദാബിയില്‍’ എന്ന വിഷയ ത്തെക്കുറിച്ച് അബുദാബി ഫിലിം കമ്മീഷന്‍ ഡെ. ഡയറക്ടര്‍ മാര്‍സെല്ല പ്രഭാഷണം നടത്തും.

10 മണിക്കുള്ള രണ്ടാം സെഷനില്‍ ‘ഇന്ത്യന്‍ സിനിമ ബോളിവുഡിനപ്പുറം’ എന്ന വിഷയ ത്തെക്കുറിച്ച് ജബാര്‍ പട്ടേല്‍ സംസാരിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്ററാകും.

ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ ‘ചലച്ചിത്ര നിര്‍മാണത്തിലെ പുത്തന്‍ സാങ്കേതികതകള്‍’ എന്ന വിഷയം ഗൗതം ഘോഷ് അവതരിപ്പിക്കും. ഗിരീഷ് കാസറവള്ളി മോഡറ്റേറാകും. തുടര്‍ന്ന് ‘ഇന്ത്യന്‍ സിനിമ ഇന്‍ ദ വേള്‍ഡ്’ എന്ന വിഷയ ത്തില്‍ അബുദാബി ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പ്രഭാഷണം നടത്തും.

‘സാഹിത്യവും സിനിമയും’ എന്ന വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും പ്രസംഗിക്കും. ‘സംവിധാനം എന്ന കല’ എന്ന വിഷയത്തില്‍ ഗിരീഷ് കാസറവള്ളിയും പ്രസംഗിക്കും.

ത്രിദിന ചലച്ചിത്ര മേളയില്‍ അറബിക് ഹൃസ്വ ചിത്രങ്ങള്‍ കാണാനും സംവിധായകരെയും അഭിനേതാ ക്കളെയും അടുത്തറിയാനും അവസരമുണ്ടാവും എന്ന് ഐ. എഫ്. എസ്. യു. എ. ഇ. യുടെ ചെയര്‍മാന്‍ ഷംനാദ് അറിയിച്ചു.

ചലച്ചിത്ര മേള യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങളില്‍ എംബസി സജീവമാകും : വിദേശ കാര്യ മന്ത്രി

April 16th, 2012

face-to-face-with-minister-sm-krishna-in-abudhabi-ePathram
അബുദാബി : ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിശിഷ്യാ തൊഴിലാളി കളുടെ പ്രശ്ന പരിഹാര ങ്ങള്‍ക്ക് എംബസ്സികള്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കും എന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. അതിനായി എംബസിയിലും കോണ്‍സുലേറ്റിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ സര്‍വീസുകള്‍ സജീവമാകും.

ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങളെ ക്കുറിച്ച് അറിയാന്‍ അബുദാബി ഇന്ത്യന്‍ എംബസിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന മുഖാമുഖ ത്തില്‍ സംസാരിക്കുക യായിരുന്നു മന്ത്രി.

audience-sm-krishna-abudhabi-meet-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ എംബസിയില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ ഒരു സദസ്സ്, ഇന്ത്യന്‍ സമൂഹത്തിന്റെ പുനരധിവാസം, വിമാന യാത്ര, തൊഴില്‍ തുടങ്ങി സമകാലിക പ്രശ്നങ്ങള്‍ അടക്കം നിരവധി വിഷയങ്ങള്‍ മന്ത്രി തല സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, വിദേശ കാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ്‌ സിംഗ്, വിദേശ കാര്യ മന്ത്രാലയ ഉപദേഷ്ടാവ്‌ രാഘവേന്ദ്ര ശാസ്ത്രി, ആനന്ദ്‌ ബര്‍ദന്‍ എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

കോണ്‍സുലാര്‍ സഹകരണ ത്തിന് ഇന്ത്യ – യു. എ. ഇ. സംയുക്ത സമിതി രൂപീകരിക്കുന്ന തിനായിട്ടാണ് വിദേശ കാര്യ മന്ത്രിയും സംഘവും അബുദാബി യില്‍ എത്തിയത്‌.
minister-sm-krishna-in-abudhabi-ePathram

ഇന്ത്യ – യു. എ. ഇ. സംയുക്ത സമിതി യോഗ ത്തില്‍ ഇന്ത്യന്‍ സംഘത്തെ എസ്. എം. കൃഷ്ണയും യു. എ. ഇ. സംഘത്തെ യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമാണ് നയിക്കുക.

സാമ്പത്തിക സഹകരണ ത്തിനുള്ള സംയുക്ത സമിതിയുടെ പത്താമത് യോഗമാണിത്. ഏറ്റവും ഒടുവില്‍ യോഗം നടന്നത് 2007ല്‍ ന്യൂദല്‍ഹി യിലാണ്.

media-personalities-with-minister-sm-krishna-at-indian-embassy-ePathram

കഴിഞ്ഞ അഞ്ചു വര്‍ഷ ത്തിനിടെ ഇന്ത്യ – യു. എ. ഇ. ബന്ധ ങ്ങളില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി യിലും ഇറക്കുമതി യിലും അഭൂത പൂര്‍വമായ വളര്‍ച്ച യാണ് സംഭവിച്ചത്. യു. എ. ഇ. യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയും ഇപ്പോള്‍ ഇന്ത്യയ്ക്കാണ്.

ഒരു ദശലക്ഷ ത്തിനു മുകളില്‍ ഇന്ത്യക്കാര്‍ അധിവസിക്കുന്ന ഭൂപ്രദേശം എന്ന നിലയിലും യു. എ. ഇ. ക്ക് പ്രാധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയ കക്ഷി ബന്ധം മെച്ച പ്പെടുത്താനുള്ള നടപടി കളെ കുറിച്ച് ചര്‍ച്ച ചെയ്യും.

വാണിജ്യം, വ്യവസായം, നിക്ഷേപം, ഊര്‍ജ പദ്ധതികള്‍, കൃഷി, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളിലാണ് മന്ത്രി തല സംഘം ചര്‍ച്ചകള്‍ നടത്തുക എന്ന് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അയച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

– ചിത്രങ്ങള്‍ : ഹഫ്സല്‍ ഇമ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

44 of 491020434445»|

« Previous Page« Previous « കാന്തപുരത്തിന്റെ കേരള യാത്ര : മാനവിക സദസ്സ് ശ്രദ്ധേയമായി
Next »Next Page » വടകര മഹോത്സവം : സ്വാഗത സംഘം രൂപവത്കരിച്ചു »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine