അബുദാബി : ഇസ്രയേൽ ബഹിഷ്കരണ നയം അസാധു ആക്കാൻ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇസ്രയേലിന് വിലക്ക് ഏർപ്പെടു ത്തി ക്കൊണ്ട് 1972 ൽ പുറപ്പെടുവിച്ച നമ്പർ 15 ഫെഡറൽ നിയമമാണ് ഇപ്പോള്‍ റദ്ദ് ചെയ്തത്. എല്ലാ മേഖല കളിലും യു. എ. ഇ. – ഇസ്രയേൽ സഹ കരണം പ്രഖ്യാപിച്ചു കൊണ്ട് കരാര്‍ തയ്യാറാക്കി യതിന്റെ അടിസ്ഥാന ത്തിലാണ് ഇത്.
ഇസ്രയേൽ ബഹിഷ്കരണ നയം അസാധു ആകുന്ന തോടെ യു. എ. ഇ. യിലുള്ള സ്ഥാപന ങ്ങൾക്കും വ്യക്തി കൾക്കും ഇസ്രയേൽ കമ്പനി കളു മായോ വ്യക്തി കളു മായോ വാണിജ്യ- വ്യവസായ – സാമ്പത്തിക കാര്യ ങ്ങളില്‍ കരാറുകള്‍ ഉണ്ടാക്കാം.
ഇതോടെ ഇസ്രയേലി ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കും ഇറക്കുമതിക്കും ഏർപ്പെടുത്തി യിരുന്ന വിലക്കു നീങ്ങി. ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി മുതല്‍ യു. എ. ഇ. യില്‍ ലഭ്യമാവും.