അബുദാബി : മലയാളി സമാജത്തില്‍ സംഘടിപ്പിച്ച കല അബുദാബി യുടെ യുവജനോത്സവ ത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റു കള്‍ കരസ്ഥമാക്കി അനുഷ്‌കാ വിജു കലാ തിലക പട്ട ത്തിന് അര്‍ഹയായി.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫാന്‍സി ഡ്രസ്സ്, നാടോടി നൃത്തം എന്നീ ഇന ങ്ങളില്‍ ഒന്നാം സ്ഥാനം നേടി യാണ് 500-ഓളം മത്സരാര്‍ത്ഥികളെ പിന്നിലാക്കി അനുഷ്‌ക വിജു കലാ തിലക പട്ടം നേടിയത്. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി കളായ വിജു – ഡാലിയ ദമ്പതിമാരുടെ മകളാണ്. അബുദാബി പ്രൈവറ്റ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി യായ അനുഷ്‌ക.
യുവ ജനോത്സവ ത്തില്‍ വിവിധ വിഭാഗ ങ്ങളില്‍ ആറ് വയസ്സില്‍ താഴെയുള്ള വരില്‍ ഐശ്വര്യ ഷിജിത്ത്, സുര്യ മഹാദേവന്‍ (6 മുതല്‍ 9 വയസ്സ്), അനുഷ്‌ക വിജു (9 മുതല്‍ 12 വയസ്സ്), വൃന്ദാ മോഹന്‍ (12 മുതല്‍ 15 വയസ്സ്) എന്നിവര്‍ ഗ്രൂപ്പ് വിജയി കളുമായി. ഇവര്‍ക്കിടയില്‍ നിന്ന് 25 പോയന്‍റുകള്‍ നേടി അനുഷ്‌ക വിജു കലാതിലക പട്ടത്തിന് അര്‍ഹ യായത്.
കലോത്സവത്തിന്റെ സമാപന ച്ചടങ്ങില്‍ വിധി കര്‍ത്താക്കളായ കലാമണ്ഡലം ക്ഷേമാ വതിയും കലാമണ്ഡലം വയലാ രാജേന്ദ്രനും പങ്കെടുത്ത സംവാദ സദസ്സും നടന്നു. മത്സരിച്ച കുട്ടി കളു ടെയും രക്ഷിതാ ക്കളുടെയും നിരവധി ചോദ്യ ങ്ങള്‍ക്കും സംശയ ങ്ങള്‍ക്കും അവര്‍ മറുപടി നല്കി. ഗള്‍ഫിലെ കുട്ടി കളുടെ നൃത്ത വൈഭവം തന്നെ അത്ഭുത പ്പെടുത്തുന്ന തായി ക്ഷേമാ വതി ടീച്ചര്‍ പറഞ്ഞു.
കേരളത്തിലെ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോ കളില്‍ വിജയി കളാകുന്ന വരേക്കാള്‍ സംഗീത സിദ്ധി യുള്ള വരാണ് ഗള്‍ഫിലെ കുട്ടികള്‍ എന്ന്‍ കലാ മണ്ഡലം വയലാ രാജേന്ദ്രനും പറഞ്ഞു.
സമാപനച്ചടങ്ങില്‍ കലാമണ്ഡലം ക്ഷേമാവതിക്ക് കല അബുദാബി യുടെ കലാ വിഭാഗം കണ്‍വീനര്‍ മധു വാര്യരും കലാമണ്ഡലം രാജേന്ദ്രന് കല വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരനും മെമൊന്റൊകള്‍ സമ്മാനിച്ചു. കല ജനറല്‍ സെക്രട്ടറി ബിജു കിഴക്ക നേല നന്ദി പറഞ്ഞു.