പുരസ്കാരങ്ങള്‍ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങള്‍ : പി. മണികണ്ഠന്‍

September 27th, 2010

p-manikantan-honoured-epathram

അബുദാബി : ഒരു എഴുത്തുകാരന് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം അയാളുടെ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങളാണ് എന്ന് ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠന്‍ പറഞ്ഞു. ഈ വഴിച്ചോറിന്റെ ഊര്‍ജ്ജത്തില്‍ എഴുത്തുകാരില്‍ നിന്നും നൂതനമായ പല ആവിഷ്കാരങ്ങളും, ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തലുകളും കണ്ടെത്തലുകളും ഒക്കെ വന്നു ചേരാറുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അബുദാബി ശക്തി തിയേറ്റഴ്സിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി. മണികണ്ഠന്‍.

p-manikantan-speaking-epathram

പി. മണികണ്ഠന്‍ സംസാരിക്കുന്നു. ഗോവിന്ദന്‍ നമ്പൂതിരി, സി. വി. സലാം, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ്‌ സക്കറിയ എന്നിവര്‍ വേദിയില്‍.

“മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന തന്റെ പുസ്തകത്തിന്‌ പുരസ്കാരം ലഭിക്കുന്ന അവസരത്തില്‍ കേരളത്തില്‍ പല രംഗങ്ങളിലും സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു എന്നുള്ളത് ഈ പുസ്തകത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണം, ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ഊന്നി സ്വത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്. കേരളത്തിലെ സ്വത്വ ചര്‍ച്ചകളെല്ലാം സ്വത്വത്തിന് വിപരീതമായിട്ടുള്ള നിലപാടുകളിലേക്ക് പോകുകയും സ്വത്വ ആവിഷ്കാരങ്ങളെ പൂര്‍ണ്ണമായി തമസ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്താണ് സ്വത്വം? പ്രാഥമികമായ തിരിച്ചറിവുകളില്‍ നിന്നും ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഗുണഗണങ്ങളാണ് സ്വത്വം. ഇത് സ്ഥായിയായിട്ടുള്ള ഒന്നല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരു സംവര്‍ഗ്ഗമാണ് സ്വത്വം. Self is broadly defined as the essential qualities that make a person distinct from all others. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു ഗുണം ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോഴേ അയാള്‍ക്ക്‌ അയാളുടെതായ സ്വത്വം ഉണ്ടാവുന്നുള്ളൂ. ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. ഇങ്ങനെയുള്ള സ്വത്വത്തിന് എങ്ങനെ തന്മയീഭവിക്കാന്‍ ആവും എന്ന അന്വേഷണമാണ് നാം സ്വത്വാന്വേഷണത്തിലൂടെ നടത്തേണ്ടത്. സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയായി മാറുമ്പോള്‍, എന്തിനു വേണ്ടി ഈ സംവാദം തുടങ്ങി വെച്ചുവോ അതിന്റെ വിപരീത ഫലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ദുര്യോഗം എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഓ.എന്‍.വി. കുറുപ്പിന് ചടങ്ങില്‍ വെച്ച് ശക്തി തിയേറ്റഴ്സിന്റെ അനുമോദനവും ആശംസയും അറിയിച്ചു. ശക്തി എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗം സി. വി. സലാം പി. മണികണ്ഠനെ സദസ്സിന് പരിചയപ്പെടുത്തി.

“സമകാലീനം” എന്ന കവിയരങ്ങില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ക്ക് പുറമേ ഒട്ടേറെ നവാഗത പ്രതിഭകളും പങ്കെടുത്തു.

omar-sherif-epathram

ഒമര്‍ ഷെരീഫ്‌ കടമ്മനിട്ടയുടെ

ഒമര്‍ ഷെരീഫ്‌, മുളക്കുളം മുരളീധരന്‍, അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്‌, ടി. കെ. ജലീല്‍, റഷീദ്‌ പാലക്കല്‍, സ്റ്റാന്‍ലി, റഫീക്ക്‌ (ഉമ്പാച്ചി എന്ന ബ്ലോഗര്‍ – ഓവുപാലം, രണ്ടു കത്തികള്‍) എന്നിങ്ങനെ നിരവധി കവികള്‍ കവിതകള്‍ ചൊല്ലി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ ഓണം – ഈദ്‌ ആഘോഷം

September 22nd, 2010

kala-abudhabi-logo-epathramഅബുദാബി : കല അബുദാബി യുടെ ഓണം – ഈദ്‌ ആഘോഷം, വിവിധ കലാ പരിപാടി കളോടെ  സെപ്തംബര്‍ 23 വ്യാഴാഴ്ച വൈകീട്ട് 7.30 നു അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍  അങ്കണത്തില്‍ നടക്കും.   തെയ്യം, കാവടിയാട്ടം, പുലിക്കളി, വിവിധ നാടന്‍ കലാരൂപങ്ങള്‍, മാപ്പിളപ്പാട്ട്, ഒപ്പന, വിവിധ ങ്ങളായ നൃത്തങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ പരിപാടി യിലേക്ക് പ്രവേശനം സൌജന്യ മായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ – ഓണം ലേഖന മല്‍സരങ്ങള്‍

August 15th, 2010

ksc - logo-epathramഅബുദാബി : റമദാന്‍ – ഓണം ദിനങ്ങളുമായി ബന്ധപ്പെട്ട്‌ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ലേഖന മല്‍സരങ്ങള്‍ നടത്തുന്നു. വിഷയങ്ങള്‍ : “ഇസ്ലാമിക ദര്‍ശനം മലയാള സാഹിത്യത്തില്‍”, “ഓണം : സങ്കല്‍പം, സംസ്കാരം, രാഷ്ട്രീയം” ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ രചനകള്‍ അയക്കാം. യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന മത്സരത്തിലേക്ക് അയക്കുന്ന രചനകള്‍ ആഗസ്റ്റ്‌ 25 ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ ലഭിച്ചിരിക്കണം. മത്സരാര്‍ത്ഥികള്‍ സ്വന്തം പേരും ബയോ ഡാറ്റയും പ്രത്യേകം പേപ്പറില്‍ എഴുതി ലേഖന ത്തോടൊപ്പം വെച്ചിരിക്കണം. നേരിട്ട് കെ. എസ്. സി. ഓഫീസില്‍ എല്‍പ്പിക്കുകയോ തപാല്‍ വഴി അയക്കുകയോ ചെയ്യാം.

വിലാസം:
സാഹിത്യ വിഭാഗം സിക്രട്ടറി,
കേരളാ സോഷ്യല്‍ സെന്‍റര്‍,
പോസ്റ്റ്‌ ബോക്സ് : 3584,
അബുദാബി – യു. എ. ഇ.

- pma

വായിക്കുക:

1 അഭിപ്രായം »

മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ അപകീര്‍ത്തി പ്പെടുത്തുവാന്‍ ശ്രമിക്കുന്നു: ജി. സുധാകരന്‍

June 7th, 2010

shakthi-minister- sudhakaran-epathramഅബുദാബി :  ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍.  അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.   ഇടതുപക്ഷ സര്‍ക്കാറിന്‍റെ  നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി.  ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.

പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല.  34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്.   മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.

ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം  കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്.  കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും.  മന്ത്രി പറഞ്ഞു

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി,  അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല,  എന്‍. വി. മോഹനന്‍,  കൊച്ചു കൃഷ്ണന്‍,   കെ. വി. പ്രേം ലാല്‍, ജമിനി ബാബു,  അമര്‍ സിംഗ്,  ടി. എം. സലീം,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘നിലാ ശലഭങ്ങള്‍’ കെ. എസ്. സി. ബാലവേദി

June 2nd, 2010

baby-niranjana-niveditha-epathramഅബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി ഉദ്ഘാടനം ബാല താരങ്ങളായ നിരഞ്ജന യും നിവേദിത യും ചേര്‍ന്ന്‍ നിര്‍വ്വഹിക്കും.  ജൂണ്‍ 3 വ്യാഴാഴ്ച രാത്രി 8  മണിക്ക്  കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന “നിലാ ശലഭങ്ങള്‍”  എന്ന പരിപാടിയില്‍  ഗാനമേള,  മോണോ ആക്റ്റ്‌,  വിവിധ നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.  ksc-balavedhi-epathram

യു. എ. ഇ. യിലെ സംഘടനകളിലെ കലാ മല്‍സരങ്ങളില്‍ കലാ തിലക ങ്ങള്‍ ആയവരും സമ്മാനാര്‍ഹര്‍ ആയവരുമായ  കലാ പ്രതിഭകള്‍ ഒരുക്കുന്ന “നിലാ ശലഭങ്ങള്‍” പുതുമ നിറഞ്ഞ ഒന്നായിരിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

(വിവരങ്ങള്‍ക്ക് വിളിക്കുക:   050 68 99 494  എ. പി. ഗഫൂര്‍- ഇവന്‍റ് കോഡിനേറ്റര്‍)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

103 of 1051020102103104»|

« Previous Page« Previous « നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് വി. കെ. ശ്രീരാമന്‍
Next »Next Page » ‘സംഗീത സന്ധ്യ- 2010’ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine