അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷ യില്‍ മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ കൂടാതെ ശാസ്ത്ര വിഷയങ്ങളിലും സോഷ്യല്‍ സയന്‍സ്, കണക്ക് എന്നിവയിലും A 1 ഗ്രേഡ് നേടിയ ജോനിറ്റ ജോസഫ് ശ്രദ്ധേയയായി.
അബുദാബി അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനി യായ ജൊനിറ്റ,CGPA അഥവാ ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് അനുസരിച്ച് പത്തില്‍ പത്തും (PERFECT10) ലഭിച്ച ചുരുക്കം ചില കുട്ടികളില്‍ ഒരാളാണ്.
ചെറുകഥ എഴുത്ത് മല്‍സര ങ്ങളിലും സയന്‍സ് എക്സിബിഷനു കളിലും പങ്കെടുത്ത് സമ്മാന ങ്ങള്‍ കരസ്ഥമാക്കിയ ജോനിറ്റ, മികച്ച നര്‍ത്തകിയും അഭിനേത്രി യുമാണ്.
അഞ്ചാം വയസ്സു മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും മോഹിനി യാട്ടത്തിലും കുച്ചുപ്പുടിയിലും അരങ്ങേറ്റം നടത്തി. നിരവധി കലാ മല്‍സര ങ്ങളില്‍ പങ്കെടു ക്കുകയും സമ്മാന ങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. യു. എ. ഇ. യില്‍ ചിത്രീകരിച്ച ഇടവഴിയിലെ പൂക്കള്‍ എന്ന ടെലി സിനിമ യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പി ക്കുകയും മേല്‍വിലാസങ്ങള്‍ എന്ന ടെലി സിനിമ യില്‍ നൃത്ത പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.
അബുദാബി എല്‍. എല്‍. എച്ച്. ആശുപത്രി യിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോക്റ്റര്‍ ജോസഫ് കുരിയന്‍ – സോണിയ ദമ്പതി കളുടെ മകളാണ് ഈ മിടുക്കി.