കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’

July 14th, 2022

k-v-rabiya-ePathram
അബുദാബി : നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചവർക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തിൽ അബുദാബി കെ. എം. സി. സി. പ്രഖ്യാപിച്ച ‘ഇൻസൈറ്റ് അവാർഡ്’ സാമൂഹ്യ പ്രവര്‍ത്തക കെ. വി. റാബിയക്കു സമ്മാനിക്കും.

അസുഖങ്ങളോടും മറ്റു ശാരീരിക ബുദ്ധിമുട്ടുകളോടും പൊരുതി ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഒരല്പം പോലും വിശ്രമിക്കാതെ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കി കൊണ്ട് തന്‍റെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് കെ. വി. റാബിയ. പ്രതിസന്ധികൾ വിധിയായ് കരുതി ജീവിതം തീർക്കുന്നവർക്ക് റാബിയ നൽകുന്നതു വലിയ പ്രചോദനമാണ്. അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അടുത്ത ദിവസം തന്നെ റാബിയയുടെ തിരൂരങ്ങാടി വെള്ളിനക്കാട് വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ പ്രവർത്തകൻ ഇൽയാസ് ബല്ലക്ക് യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡ്

July 14th, 2022

ilyas-balla-kadappuram-kanhangad-kmcc-award-ePathram
അബുദാബി : മുസ്ലിംലീഗ് നേതാവ് യു. വി. മൊയ്തു ഹാജിയുടെ സ്മരണാര്‍ത്ഥം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ. എം. സി. സി. ഏര്‍പ്പെടുത്തിയ പ്രഥമ യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ. എം. സി. സി. പ്രവര്‍ത്തകൻ കാഞ്ഞങ്ങാട്ടെ ഇൽയാസ് ബല്ല അർഹനായി.

കൊവിഡ് കാലത്തും അതിന് മുമ്പും ശേഷവും യു. എ. ഇ. യില്‍ നടത്തിയ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇൽയാസ് ബല്ല അവാര്‍ഡിന് അർഹനായത്.

പി. കെ. അഹമ്മദ്, അബ്ദുൾ റഹിമാൻ ഹാജി, കെ. കെ. സുബൈർ, റിയാസ്‌ സി ഇട്ടമ്മൽ, റാഷിദ് എടത്തോട് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡിനായി ഇൽയാ സിനെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇൽയാസിന് സമ്മാനിക്കും.

ബല്ലാ കടപ്പുറത്തെ റംസാൻ ഹാജിയുടെയും റുഖിയ ഹജ്ജുമ്മ യുടെയും മകനാണ് ഇൽയാസ് ബല്ല. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്റം, ഫാത്തിമത്ത് ജുമൈല, മുഹമ്മദ് ബിസ്ഹർ എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എം. എം. നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻ ഷിപ്പ് ജൂലായ് 17 ന്

July 13th, 2022

nasar-kanhangad-mm-nasser-ePathram
അബുദാബി : അകാലത്തില്‍ അന്തരിച്ച പൊതു പ്രവര്‍ത്തകന്‍ എം. എം. നാസ്സറിന്‍റെ (നാസര്‍ കാഞ്ഞങ്ങാട്) സ്മരണാര്‍ത്ഥം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ 2022 ജൂലായ് 17 ഞായറാഴ്ച കബഡി മല്‍സരം നടത്തും എന്നു സംഘാടകര്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം കെ. എം. സി. സി. യും ബ്രദേഴ്സ് കന്തൽ യു. എ. ഇ. യും സംയുക്തമായി ഒരുക്കുന്ന എം. എം. നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻ ഷിപ്പ് ബ്രോഷർ പ്രകാശനം ഇസ്ലാമിക് സെന്‍റര്‍ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽ സലാം, സി. എച്ച്. അസ്‌ലം കാഞ്ഞങ്ങാട് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

m-m-nasar-kanhangad-memorial-kmcc-kabaddi-championship-2022-ePathram

എം. എം. നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻ ഷിപ്പ് ലോഗോ പ്രകാശനം

കബഡി മല്‍സരം സംബന്ധിച്ച കാര്യങ്ങൾ മുജീബ് മൊഗ്രാൽ വിശദീകരിച്ചു. പ്രഗത്ഭരായ പതിനാല് ടീമുകൾ പങ്കെടുക്കും.

സംസ്ഥാന കെ. എം. സി. സി. ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം, ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അബ്ദുൽ റഹിമാൻ പൊവ്വൽ, ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, ട്രഷറർ അബ്ദുൽ റഹിമാൻ ഹാജി, മണ്ഡലം പ്രസിഡണ്ട് ഉമ്പു ഹാജി പെർള, മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി, കെ. കെ. സുബൈർ കാഞ്ഞങ്ങാട്, മൊയ്‌തീൻ ബല്ലാ കടപ്പുറം, അസീസ് കന്തൽ, റസാക്ക് നൽക്ക, ഹമീദ് മാസ്സിമ്മാർ, റംഷാദ് കന്തൽ, അബ്ദുൽ ലത്തീഫ് അക്കര, ഹുസ്സൈൻ കാദർ ആരിക്കാടി, ഷബീർ കാഞ്ഞങ്ങാട്, സി. എച്ച്. അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും

April 18th, 2022

kozhikkode-kmcc-foot-ball-logo-release-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മൂന്നാമത് എ. വി. ഹാജി സ്മാരക വോളി ബോൾ ടൂർണ്ണ മെന്‍റിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ വെച്ചാണ് അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്കൽ, അഹല്യ ഗ്രൂപ്പ് പ്രതിനിധി ജിജോ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ റിലീസ് ചെയ്തത്.

കേന്ദ്ര കെ. എം. സി. സി. വർക്കിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽ സലാം, കെ. എം. സി. സി. നേതാക്കളായ ഇബ്രാഹീം ബഷീർ, മുസ്തഫ വാഫി, ഷറഫുദ്ദീൻ മംഗലാട്, സി. എച്ച്. ജാഫർ തങ്ങൾ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഹാരിസ് അത്തോളി, ജാഫർ വരയാലിൽ, അഷ്റഫ് നജാത്ത്, നൗഷാദ് കൊയിലാണ്ടി, ഹമീദ് കച്ചേരികുനി, ഇസ്മായിൽ തൊട്ടിൽ പാലം, സിദ്ദീഖ് എളേറ്റിൽ, കെ. കെ കാസിം, മജീദ് അത്തോളി, റഫീഖ് ബാലുശ്ശേരി, റസാഖ് കൊളക്കാട്, സാദത്ത്, ഷംസുദ്ദീൻ കുന്ന മംഗലം, മഹബൂബ്, ഷംസുദ്ദീൻ കൊടു വള്ളി, ഫഹീം ബേപ്പൂർ തുടങ്ങിയവർ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നൽകി. കാസിം മാളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത്ത് കായക്കണ്ടി സ്വാഗതവും അഷ്റഫ് സി. പി. നന്ദിയും പറഞ്ഞു. വ്യവസായ രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും വിവിധ തലങ്ങളിലെ നേതാക്കളും അടക്കം നിരവധി പേര്‍ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാട്ടൂൽ പ്രീമിയർ ലീഗ് : മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കള്‍

April 7th, 2022

sevens-foot-ball-in-dubai-epathram

അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിച്ച മാട്ടൂൽ പ്രീമിയർ ലീഗ് – സീസൺ 6 സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കളായി. റണ്ണേഴ്‌സ് അപ്പ് : കെ. കെ. എഫ്സി മാട്ടൂല്‍. വാശിയേറിയ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടിലൂടെയാണ്’ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് കപ്പു നേടിയത്.

mufthi-heart-beaters-winners-kmcc-mattul-sevens-foot-ball-ePathram

ഏറ്റവും നല്ല കളിക്കാരന്‍ : ഫഹദ്, പ്രോമിസിംഗ് പ്ലയെർ ഓഫ് മാട്ടൂൽ : അയ്മന്‍, മികച്ച ഗോൾ കീപ്പര്‍ : ഷാഹിദ്, ഡിഫെൻഡർ : റഷാദ്, ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരന്‍ : ഹംസ എന്നിവര്‍.

കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സി. എം. വി ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അഹ്‌മദ്‌ ജുനൈബി ഉൽഘടനം ചെയ്തു. കെ. എം. സി. സി. നേതാക്കളായ അബ്ദുല്ല ഫാറൂഖി, വി. പി. കെ. അബ്ദുല്ല, സുനീർ. ഇ. ടി., ഹംസ നടുവിൽ, ഷംസുദ്ദീൻ, ഇസ്മായിൽ പാലക്കോട്, റയീസ് ചെമ്പിലോട്, ഹസൈനാർ മുട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » കാൽനട യാത്രക്കാർക്കു വഴി നൽകാത്തവര്‍ ജാഗ്രത »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine