ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു

November 19th, 2024

thareemile-kudeerangal-kuzhur-wilson-ePathram
ഷാർജ : ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെയുള്ള അഞ്ചു നൂറ്റാണ്ടു കാലത്തെ കുടിയേറ്റങ്ങളുടെ കഥ പറയുന്ന ‘തരീമിലെ കുടീരങ്ങള്‍’ എന്ന വിഖ്യാത കൃതി ഷാർജ ബുക്ക് ഫെയറിൽ പുനഃപ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. മുഹമ്മദ് സാജിദ്, പുസ്തകം മുനീർ തോട്ടത്തിലിന് നൽകി യായിരുന്നു പുനഃപ്രകാശനം ചെയ്തത്.

കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, ശിഹാബ്, കുഞ്ഞു മുഹമ്മദ്, ഡോ. അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ സംബന്ധിച്ചു.

book-thareemile-kudeerangal-ePathram

അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തി ലേക്കും ദക്ഷിണ പൂര്‍വേഷ്യയിലേക്കും വ്യാപിച്ച ഹള്‌റമി സയ്യിദുമാരുടെ വംശാവലി ചരിത്രം. അതാതിടങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും അവര്‍ വിശ്വ പൗരത്വം നില നിര്‍ത്തിയതിൻ്റെ നര വംശ ശാസ്ത്ര വിവരണം.

കോളനീകരണത്തിൻ്റെ ശാക്തിക ദ്വന്ദ്വങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ സാമ്രാജ്യങ്ങളുമായി നടത്തിയ നീക്കു പോക്കുകളുടെ സാക്ഷ്യം. നര വംശ ശാസ്ത്രത്തി ൻ്റെയും വംശാവലി ചരിത്രത്തിൻ്റെയും സങ്കേതങ്ങളെ വിദഗ്ധമായി സംയോജിപ്പിക്കുക വഴി സാംസ്‌കാരിക പഠനങ്ങള്‍ക്ക് പുതിയ ദിശ കാണിച്ച കൃതിയാണ് എങ്സെങ് ഹോ രചിച്ച ‘തരീമിലെ കുടീരങ്ങള്‍’

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു

November 19th, 2024

olizia-of-salam-pappinissery-book-release-sharja-book-fair-2024-ePathram
ഷാർജ : യു. എ. ഇ. യിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകം ഒലീസിയ പ്രകാശനം ചെയ്തു. മരുപ്പച്ചക്കും മണൽക്കാറ്റിനും ഇടയിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടു പെടുന്ന പ്രതി സന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് യാബ് ലീഗൽ സർവീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം പ്രതിപാദിക്കുന്നത്.

43 -ാം മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ സ്വദേശി പൗര പ്രമുഖൻ റിയാദ് അഹമ്മദ്, കെ. പി. കെ. വേങ്ങരക്കു നൽകി കൊണ്ട് പ്രകാശനം ചെയ്തു.

അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, സഫ്‌വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ഒലീസിയ പ്രസാധകരായ ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, പുന്നക്കൻ മുഹമ്മദലി, മുന്ദിർ കൽപ്പകഞ്ചേരി, ഫർസാന അബ്ദുൾ ജബ്ബാർ, അൻഷീറ അസീസ്, ഷഫ്‌ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. F B Page

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു

November 17th, 2024

log-kktm-govt-collage-student-union-alumni-ePathram
ഷാർജ : കൊടുങ്ങല്ലുർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അസോസിയേഷൻ യു. എ. ഇ. ചാപ്റ്റർ പുറത്തിറക്കിയ ‘ഗുൽ മോഹർ പൂത്ത കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ഡോ. മുരളി തുമ്മാരുകുടി ഷാർജ ബുക്ക് ഫെയർ റൈറ്റേഴ്‌സ് ഫോറത്തിൽ നിർവഹിച്ചു.

44 പൂർവ വിദ്യാർത്ഥി-അദ്ധ്യാപകരുടെ ഓർമ്മ ക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ഗുൽ മോഹർ പൂത്ത കാലം അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻകുട്ടി, ഡോ സുമതി അച്യുതൻ എന്നിവർ ഏറ്റു വാങ്ങി. അക്കാഫ് അസോസിയേഷൻ എന്റെ കലാലയം സീരീസ് പ്രസിദ്ധീകരിച്ച ഇത്തരം 21 പുസ്തകങ്ങളിൽ ഒന്നാണ് ഇത്. കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അക്കാഫ് അസോസിയേഷൻ ഭാഗമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു

November 13th, 2024

book-release-karayilekkoru-kadal-dhooram-of-salam-pappinisseri-ePathram
ഷാർജ : പ്രവാസ ലോകത്തു വെച്ച് മരണപ്പെട്ടവരുടെ കഥ പറയുന്ന സലാം പാപ്പിനിശ്ശേരിയുടെ പുസ്തകം ‘കരയിലേക്കൊരു കടൽ ദൂരം’ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി കൊണ്ടാണ് ഡോ. എം പി അബ്ദുസമദ് സമദാനി ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തത്. പ്രസാധകർ : സൈകതം ബുക്സ്

യു. എ. ഇ. യിൽ മരണപ്പെട്ട നിരവധി പേരുടെ ഭൗതിക ശരീരങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുവാൻ നിയമ പരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി.

യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സമദാനി പറഞ്ഞത്. ഈശ്വരീയത യുടെ ഏറ്റവും മനോഹരമായ വ്യാഖാനം എന്ന് ആചാര്യൻ അരുൺ പ്രഭാകരൻ അഭിപ്രായപ്പെട്ടു.

പ്രവാസ ലോകത്തു വെച്ച് മരിച്ചവരുടെ ദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കാതെ അനാഥമാക്കപ്പെടരുത് എന്നും അങ്ങനെയുള്ളവർക്ക് കൈത്താങ്ങായി എന്നും നില കൊള്ളാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അതുകൊണ്ട് തന്നെ ഈ പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും പ്രവാസികൾക്ക് കരുത്താകുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ICWF ഫണ്ടിലേക്ക് നൽകും എന്നും പുസ്തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി.

ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷെയ്ഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, ബഷീർ അബ്ദുൽ റഹ്മാൻ അൽ അസ്ഹരി, ചാക്കോ ഊളക്കാടൻ, കെ. പി. മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സലാം പാപ്പിനിശ്ശേരിക്ക് സഹൃദയ പുരസ്കാരം

* വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്

November 12th, 2024

writer-farsana-ali-get-sanskriti-qatar-c-v-sreeraman-award-ePathram
ദോഹ : സംസ്കൃതി ഖത്തർ പതിനൊന്നാമത് സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം-2024, എഴുത്തുകാരി ഫർസാനക്ക് സമ്മാനിക്കും.

ഫർസാനയുടെ ‘ഇസ്തിഗ്ഫാർ’ എന്ന ചെറു കഥയാണ് പുരസ്കാരത്തിന്ന് അർഹയാക്കിയത്. 50,000 രൂപയും സി. വി. ശ്രീരാമൻ സ്മാരക പ്രശസ്തി ഫലകവും അടങ്ങുന്ന താണ് പുരസ്കാരം. 2024 നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ദോഹയിൽ വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

2009 മുതൽ ചൈനയിൽ സ്ഥിര താമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന ‘എൽമ’ എന്ന നോവലും ‘വേട്ടാള’ എന്ന കഥാ സമാഹാരവും ‘ഖയാൽ’ എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാ വർമ്മ ചെയർമാനും പ്രമുഖ ചെറു കഥാ കൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

വിവിധ ഗൾഫു നാടുകൾ, യൂറോപ്പ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, കാനഡ, അമേരിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. Image Credit : FB  Instagram

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
Next »Next Page » മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine