തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

June 17th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram

അബുദാബി : യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി (ILOE) യിൽ അംഗത്വം എടുക്കുവാനുളള സമയ പരിധി 2023 ഒക്ടോബർ ഒന്നു വരെ നീട്ടി. നിലവിൽ ജൂൺ 30 വരെ ആയിരുന്നു അനുവദിച്ച സമയ പരിധി.

പൊതുജന ആവശ്യാര്‍ത്ഥം റജിസ്റ്റ്രേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് 400 ദിര്‍ഹം പിഴ ഈടാക്കും.

പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും ഫ്രീ സോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബ്ബന്ധം തന്നെയാണ് എന്നും യു. എ. ഇ. മാനവ വിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു.

സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല കളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്‍റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതി.

നിക്ഷേപകര്‍, ഹൗസ് ഡ്രൈവര്‍, ആയ തുടങ്ങിയ വീട്ടു ജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായ പൂര്‍ത്തി ആകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം വീതം പ്രതി വര്‍ഷം 60 ദിര്‍ഹവും അതിന്‍റെ നികുതിയും (വാറ്റ്) പ്രീമിയം അടക്കണം.

തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം നഷ്ട പരി ഹാരം നല്‍കും. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.

Involuntary Loss of Employment വെബ് സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികള്‍, മണി  എക്സ് ചേഞ്ചുകള്‍, കിയോസ്കുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ചാനലുകള്‍ വഴി ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാം. Twitter, Instagram

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി സാംസ്കാരിക വേദി പുതിയ കമ്മിറ്റി

June 14th, 2023

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : കലാ സാംസ്കാരിക ജീവ കാരുണ്യ കൂട്ടായ്മ അബുദാബി സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം.  മുസ്സഫയിലെ മലയാളീ സമാജത്തില്‍ നടന്ന സാംസ്കാരിക വേദി വാര്‍ഷിക ജനറല്‍ ബോഡി യിലാണ് 2023-24 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ടി. വി. സുരേഷ് കുമാർ (പ്രസിഡണ്ട്), സാബു അഗസ്‌റ്റിൻ (വർക്കിംഗ് പ്രസിഡണ്ട്), ബിമൽ കുമാർ (ജനറൽ സെക്രട്ടറി), മുജീബ് അബ്ദുൽ സലാം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

അനൂപ് നമ്പ്യാർ (മുഖ്യ രക്ഷാധികാരി), കേശവൻ ലാലി, മൊയ്തീൻ അബ്ദുൾ അസീസ്, ഷാനവാസ് മാധവൻ, മത്താർ മോഹനൻ എന്നിവരാണ് മറ്റു രക്ഷാധികാരിമാര്‍.

abu-dhabi-samskarika-vedhi-new-committee-2023-24-ePathram

അനീഷ് ഭാസി, റോയിസ്‌ ജോർജ്ജ്, എം. രാജേഷ് കുമാർ (വൈസ് പ്രസിഡണ്ടുമാർ) അൻസർ വെഞ്ഞാറമൂട്, ഹരൂൺ മുരുക്കും പുഴ, രാജീവ് വൽസൺ (സെക്രട്ടറിമാർ), ഓ. പി. സഗീർ. (ചീഫ് കോഡിനേറ്റർ), എം. കെ. ഫിറോസ് (ഇവന്‍റ്), സലിം നൗഷാദ് (വെൽഫയർ സെക്ര.), റാഫി പെരിഞ്ഞനം (ആർട്സ് സെക്ര.), ശ്യം പൂവത്തൂർ (മൂസിക് ക്ലബ്ബ് സെക്ര.),  രാജേഷ് കുമാർ കൊല്ലം (സ്പോർട്സ് സെക്ര.), സിർജാൻ അബ്ദുൾ വഹീദ് (മീഡിയ സെക്ര.), രജീഷ് കോടത്ത് (വെൽ ഫയർ അസി. സെക്ര.), മുഹമ്മദ് ഷഹൽ (ആർട്സ് അസി. സെക്ര.), ദിർഷാൻ സാലി (മൂസിക് ക്ലബ്ബ് അസി. സെക്ര.), എ. സി. അലി (സ്പോർട്സ് അസി. സെക്ര.), സുനിൽ കുമാർ (ജോ. ട്രഷറർ), ഉമേഷ് കാഞ്ഞങ്ങാട് (മീഡിയ അസി. സെക്ര.), സന്തോഷ് ബാബു, അബ്ദുൾ വഹാബ് (കോഡിനേഷന്‍) എന്നിവരാണ് മറ്റു ഭാര വാഹികൾ.

ശങ്കർ സത്യൻ, ജയകുമാർ പെരിയ, രതീഷ് വർക്കല, റോജി വർഗ്ഗീസ്, ശ്രീജിത്ത് കുറ്റിക്കോൽ, ഹരീഷ് ആയംമ്പാറ, ഹിഷാം ഷറഫുദ്ദീൻ, രാഹുൽ ബാബു ചെത്തിക്കാട്ടിൽ, മുസ്തഫ പാടൂർ എന്നിവര്‍ എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങൾ.

അനൂപ് നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ ടി. വി. സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സാബു അഗസ്‌റ്റിൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സുനിൽ കുമാർ നന്ദി പറഞ്ഞു.

സിന്ധു ലാലി, ദീപ ജയകുമാർ, കേശവൻ ലാലി, മത്താർ മോഹനൻ, അനീഷ് ഭാസി, മുജീബ് അബ്ദുൽ സലാം, സഗീർ, ഷാനവാസ് മാധവൻ, ബിമൽ കുമാർ, സലിം നൗഷാദ്, ശ്രീജിത്ത് കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. യു. എ. ഇ. യിൽ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്ക് പോകുന്ന സാംസ്‌കാരിക വേദി അംഗം സുവിഷ് ഭാസിക്ക് യാത്രയയപ്പു നൽകി.

FB Page

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം വനിതാ വിഭാഗം – ബാല വേദി പുതിയ കമ്മിറ്റി

June 13th, 2023

malayalee-samajam-ladies-wing-2023-24-committee-ePathram
അബുദാബി : മലയാളി സമാജം 2023-24 പ്രവര്‍ത്തന വർഷത്തേക്കുള്ള വനിതാ വിഭാഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷഹനാ മുജീബ് (കൺവീനർ), അമൃത അജിത്ത്, സൂര്യ, രാജലക്ഷ്മി (ജോയിന്‍റ് കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.

യോഗത്തിൽ വെച്ച് അബുദാബി മലയാളി സമാജം ബാല വേദി കമ്മിറ്റിയും വളണ്ടിയർ ടീമിനേയും തെരഞ്ഞെടുത്തു.

സുധീഷ് (വളണ്ടിയർ ക്യാപ്റ്റൻ) അഭിലാഷ്, സാജൻ (വൈസ് ക്യാപ്റ്റൻമാർ). സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അദ്ധ്യാപക പരിശീലനവും പ്രവേശനോത്സവും കെ. എസ്. സി. യിൽ

May 20th, 2023

logo-malayalam-mission-of-kerala-government-ePathram
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന അദ്ധ്യാപക പരിശീലനവും പ്രവേശനോത്സവും മെയ് 20, 21 ശനി ഞായര്‍ ദിവസങ്ങളില്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ വെച്ച് നടക്കും.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ വിഭാഗങ്ങളിലെ അദ്ധ്യാപക പരിശീലനം മെയ് 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 വരെയും, മെയ് 21, ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 വരെയും നടക്കും.

അബുദാബി ചാപ്റ്ററിനു കീഴിലെ വിവിധ മേഖല കളിൽ പുതുതായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പഠന കേന്ദ്ര ങ്ങളിലേക്കുള്ള പ്രവേശനോത്സവം മെയ് 22 തിങ്കളാഴ്ച രാത്രി 7 മണിക്ക് കെ. എസ്. സി. യിൽ വെച്ച് പ്രശസ്ത കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

മലയാളം മിഷൻ സീനിയർ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ അരങ്ങേറും.

അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, ബദാ സായിദ്, അൽ ദഫ്‌റ എന്നീ മേഖല കളിലെ പഠന കേന്ദ്രങ്ങൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടപ്പാളയം പ്രീമിയർ ലീഗ് ഫെബ്രുവരി 26 ന്
Next »Next Page » ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് വൈസ് പ്രസിഡണ്ട്, ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് കിരീട അവകാശി »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine