മയില്‍പ്പീലി പുരസ്കാരം പ്രവാസി രചയിതാവായ പ്രശാന്ത്‌ മാങ്ങാടിന്

November 14th, 2010

prasanth-mangat-epathram

അബുദാബി : ഈ വര്‍ഷത്തെ “മയില്‍പ്പീലി” പുരസ്കാര ജേതാക്കളില്‍ ഒരു പ്രവാസിയും. അബുദാബിയില്‍ ജോലി ചെയ്യുന്ന കവിയും ഗാന രചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത്‌ മങ്ങാടിനാണ് അഖില ഭാരത ഗുരുവായൂരപ്പ സമിതിയുടെ മികച്ച ഭക്തി ഗാന രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഹരി പ്രസാദ്‌ ഒറ്റപ്പാലം സംഗീത സംവിധാനം നിര്‍വഹിച്ച “ശ്യാമ വര്‍ണ്ണന്‍” എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്കാരം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ്‌ പുത്തഞ്ചേരി എന്നിവര്‍ നേടിയ സമ്മാനമാണ് ഇത്തവണ പ്രശാന്തിനെ തേടിയെത്തിയത്. പാലക്കാട്‌ ജില്ലയില നെന്മാറ സ്വദേശിയായ ഇദ്ദേഹം എന്‍. എം. സി. ഗ്രൂപ്പിലെ “നിയോ ഫാര്‍മ” യുടെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയാണ്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം നവംബര്‍ പതിനേഴിന് ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ ജസ് രാജില്‍ നിന്ന് പ്രശാന്ത് സ്വീകരിക്കും.

പ്രശാന്തിനെ കൂടാതെ രമേശ്‌ നാരായണന്‍ (സംഗീത സംവിധാനം), മധു ബാലകൃഷ്ണന്‍ (ഗായകന്‍), രവി മേനോന്‍ (ഗാന നിരൂപണം), ഹരി പ്രസാദ്‌ ഒറ്റപ്പാലം (യുവ സംഗീത പ്രതിഭ), ആര്‍. കെ. ദാമോദരന്‍ (സമഗ്ര സംഭാവന) എന്നിങ്ങനെ മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘മോഹനവീണ’ അബുദാബിയില്‍

October 13th, 2010

musician-polivarghese-epathram

അബുദാബി : പ്രശസ്ത സംഗീതജ്ഞനും  ബഹുമുഖ പ്രതിഭ യുമായ  പോളി വര്‍ഗ്ഗീസ്‌ തന്‍റെ മോഹനവീണ യുമായി അബുദാബി യില്‍. ഒക്ടോബര്‍ 13 ബുധനാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ അരങ്ങേറുന്ന  സംഗീതക്കച്ചേരി യിലാണ് പോളി വര്‍ഗ്ഗീസിന്‍റെ മോഹന വീണാലാപനം. ഗ്രാമി അവാര്‍ഡ് ജേതാവ്‌ പണ്ഡിറ്റ്‌ വിശ്വ മോഹന്‍ ഭട്ടിന്‍റെ  അരുമ ശിഷ്യനായ പോളി യുടെ പ്രകടനം ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധിക്ക പ്പെട്ടിട്ടുള്ള താണ്.  മികച്ച ഒരു നടന്‍ കൂടിയായ പോളി അവതരിപ്പിക്കുന്ന ഏകാംഗാഭിനയ മായ ‘അപ്പാവും പിള്ളയും’ ഇതിനോടൊപ്പം അവതരിപ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

October 10th, 2010

gma-award-winners-epathram

ദുബായ്‌ : നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാരം രണ്ടാം ഭാഗത്തിലെ ഇരുപത് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അബുദാബി ഒലിവ്‌ മീഡിയ സൊലൂഷന്‍സ്‌, ബഷീര്‍ ചങ്ങരംകുളത്തിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 29ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന മേളയില്‍ വി. എം. കുട്ടി, അസീസ്‌ തായിനേരി, സിബില്ല സദാനന്ദന്‍ എന്നീ ഗായകര്‍ക്കും, ഖിസ്സപ്പാട്ടുകളിലൂടെ പ്രശസ്തനായ ഹംസ മൌലവി മുള്ളൂര്‍ക്കരക്കും സമഗ്ര സംഭാവനകളെ മാനിച്ച് പുരസ്കാരങ്ങള്‍ നല്‍കും. ഈ വിഭാഗത്തില്‍ ഗള്‍ഫില്‍ നിന്ന് എടപ്പാള്‍ ബാപ്പുവാണ് പുരസ്കാരം നേടിയത്. കെ. ജി. മാര്‍ക്കോസ്, കണ്ണൂര്‍ സീനത്ത്‌, സിന്ധു പ്രേംകുമാര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും. ഇന്നലെ ഖിസൈസ്‌ നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. കെ. മൊയ്തീന്‍ കോയ, അംഗങ്ങള്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍, സംവിധായകന്‍ ബഷീര്‍ ചങ്ങരംകുളം, സംഘാടകരായ മുബാറക്‌ കോക്കൂര്‍, നെല്ലറ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഒലിവ്‌ മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ദാര്മി എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ ശരീഫ്‌, രഹന എന്നിവര്‍ കേരളത്തില്‍ നിന്നും യൂസഫ്‌ കാരേക്കാട്ട്, നൈസി ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ നിന്നും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

സംഗീത സംവിധാനത്തിന് വടകര എം. കുഞ്ഞി മൂസ്സ, കുഞ്ഞി നീലേശ്വരം എന്നിവരും ഗാന രചനയ്ക്ക് ഓ. എം. കരുവാരക്കുണ്ട്, ഹംസ നാരോക്കാവ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഷമീര്‍ ചാവക്കാട്‌, സജല സലിം എന്നിവര്‍ മികച്ച പുതുമുഖ ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണ മികവ് മുന്‍നിര്‍ത്തി ഫൈസല്‍ എളേറ്റിലിനും ഗ്രന്ഥ രചനയ്ക്ക് “ഇശല്‍ത്തേന്‍” എന്ന കൃതിയിലൂടെ പ്രമുഖ റേഡിയോ കലാകാരന്‍ നാസര്‍ ബേപ്പൂരിനും പുരസ്കാരങ്ങള്‍ ലഭിക്കും.

മലയാള ചലച്ചിത്ര മേഖലയിലെ ചില പ്രമുഖര്‍ അടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ 29ന് അല്‍ നാസറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജേതാക്കള്‍ക്ക്‌ പ്രശസ്തി പത്രവും ഫലകവും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കും. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുരസ്കാര മേളയില്‍ പുരസ്കാര ജേതാക്കളെ കൂടാതെ പ്രശസ്ത സംഗീതകാരന്‍ ബാല ഭാസ്കര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട്‌, അനുപമ വിജയ്‌, ജംഷീര്‍, മുഹമ്മദ്‌ നിയാസ്‌, ഹംദാന്‍ തുടങ്ങി വന്‍ താര നിര പങ്കെടുക്കുന്ന നൃത്ത സംഗീത ആവിഷ്കാരവും അഴക്‌ ചാര്‍ത്തും. പ്രവേശനം 100 ദിര്‍ഹം, 75 ദിര്‍ഹം, 50 ദിര്‍ഹം ടിക്കറ്റുകള്‍ മൂലം നിയന്ത്രിക്കപ്പെടും എന്നും സംഘാടകര്‍ അറിയിച്ചു. വരുമാനത്തില്‍ നിന്നും ഒരു വിഹിതം അവശത അനുഭവിക്കുന്ന ചില പ്രമുഖ കലാ പ്രതിഭകള്‍ക്ക്‌ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 050 5468062, 050 6929163 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍

October 8th, 2010

stars-of-patturumal-epathram

അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന  ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’ ഒക്ടോബര്‍ 9 ന് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മാപ്പിളപ്പാട്ടുകളും പുതുതലമുറ യുടെ ആവേശമായി മാറിയിട്ടുള്ള ആല്‍ബം പാട്ടുകളും, ഹാസ്യ ഗാനങ്ങളും കോര്‍ത്തിണക്കിയ പട്ടുറുമാല്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൈരളി ടി. വി. യിലെ ജനപ്രിയ പരിപാടിയായ പട്ടുറുമാല്‍ ഗായകര്‍ ഒത്തുചേരുന്ന സ്റ്റാര്‍ ഓഫ് പട്ടുറുമാലില്‍  രസകരമായ കോമഡി സ്കിറ്റുകളും, ഒപ്പനയുടെ താള നിബിഡമായ നൃത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.  പട്ടുറുമാല്‍ പരിപാടിയിലെ വിജയികളും പ്രശസ്ത ഗായകരും, നര്‍ത്തകിമാരും, ഹാസ്യ പ്രതിഭകളും  അണി നിരക്കുന്നു. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 53 122 62 – 02 631 44 55

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ യു. എ. ഇ. യില്‍

October 5th, 2010

ksc-logo-epathramഅബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന സംഗീതോത്സവ ത്തിന്‍റെ ഭാഗമായി  യു. എ. ഇ. അടിസ്ഥാന ത്തില്‍  സംഘടിപ്പിക്കുന്ന ‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ നവംബര്‍ അവസാന വാരം നടക്കും. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞര്‍ വിധികര്‍ത്താക്കള്‍ ആയി എത്തിച്ചേരുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗായകര്‍ക്ക് അപേക്ഷിക്കാം. പശ്ചാത്തല സംഗീതം ഇല്ലാതെ രണ്ടു പാട്ടുകള്‍ പാടി റെക്കോര്‍ഡ്‌ ചെയ്ത സി. ഡി. സഹിതം ഒക്ടോബര്‍ 10 നു മുന്‍പ്‌ കെ. എസ്. സി. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീലുമായി ബന്ധപ്പെടുക  ( 050 31 46 087 –  02 631 44 55 )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

75 of 781020747576»|

« Previous Page« Previous « എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം
Next »Next Page » “മാപ്പിള ശൈലി” പ്രകാശനം ചെയ്യുന്നു »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine