ഭരതാഞ്ജലി 2011

May 14th, 2011

kalamandalam-bharatanjali-2011-epathram

ദുബായ്‌ : കലാമണ്ഡലം മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ് സെന്ററിലെ കുട്ടികളുടെ അരങ്ങേറ്റ പരിപാടിയായ ഭാരതാഞ്ജലി 2011 ദുബായ്‌ വുമന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ദുബായ്‌ പോലീസ്‌ മേധാവി ജമാല്‍ മുഹമ്മദലി അല്‍ തമീമി ഉല്‍ഘാടനം ചെയ്തു. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥി സോമദാസ്‌ മുഖ്യാതിഥിയായിരുന്നു. കലാമണ്ഡലം മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ ടി. കെ. വി. സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ മാരിയറ്റ്‌ സുനില്‍ നന്ദിയും പറഞ്ഞു.
kalamandalam-bharatanjali-epathram
ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, മൃദംഗം തുടങ്ങി വിവിധ കലാ രംഗങ്ങളിലായി 100 ലേറെ വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്‌. സമാപനത്തോട് അനുബന്ധിച്ച് സോമദാസും കലാമണ്ഡലം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ സദസ്സിന് നവ്യാനുഭൂതി പകര്‍ന്നു.

(അയച്ചു തന്നത് : കെ.വി.എ. ഷുക്കൂര്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യുവകലാ സന്ധ്യ 2011

May 9th, 2011

yuvakala-sandhya2011-epathram
അബുദാബി : യുവകലാ സാഹിതി യുടെ വാര്‍ഷികാഘോഷം ‘യുവകലാ സന്ധ്യ2011’ മെയ് 20 വെള്ളിയാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ പ്രശസ്ത തിരക്കഥാ കൃത്തും സംവിധായക നുമായ രഘുനാഥ് പലേരി ഉദ്ഘാടനം ചെയ്യും.

ഗൃഹാതുര സ്മരണകളില്‍ ജീവിക്കുന്ന പ്രവാസി കളുടെ ഇഷ്ടഗായകന്‍, ‘ഓത്തു പള്ളിയിലന്നു നമ്മള്‍’ എന്ന ഗാന ത്തിലൂടെ മലയാള ചലച്ചിത്ര ഗാന ശാഖയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ വി.ടി. മുരളി യോടൊപ്പം മാപ്പിളപ്പാട്ട് ഗാനശാഖ യ്ക്കും കഥാപ്രസംഗ കലയ്ക്കും അതുല്യ സംഭാവന കള്‍ നല്‍കിയ റംലാ ബീഗം, യുവഗായക നിരയിലെ ശ്രദ്ധേയ ഗായിക നീത എന്നിവരും പ്രവാസ ലോകത്തെ ഗായകര്‍ ക്കിടയില്‍ ശ്രദ്ധേയരായ യു. എ. ഇ. യിലെ സംഗീത പ്രതിഭകള്‍ യൂനുസ് ബാവ, നൈസി സമീര്‍, അഫ്‌സല്‍ ബാപ്പു, അപര്‍ണ സുരേഷ്, ലിഥിന്‍ എന്നിവരും പങ്കെടുക്കും.

ഗാനങ്ങളും നൃത്ത രൂപങ്ങളും കോര്‍ത്തിണക്കുന്ന ‘യുവകലാ സന്ധ്യ2011’ വ്യത്യസ്ത അനുഭവം ആയിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.

യുവകലാ സാഹിതി യുടെ നാലാമത് കാമ്പിശ്ശേരി പുരസ്‌കാര ജേതാവിനെ പ്രസ്തുത വേദി യില്‍ പ്രഖ്യാപിക്കും. യുവകലാസന്ധ്യ യുടെ വിജയത്തിനായി മുഗള്‍ ഗഫൂര്‍ (ചെയര്‍മാന്‍), ഇ. ആര്‍. ജോഷി (ജനറല്‍ കണ്‍വീനര്‍), കെ. പി. അനില്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹി കളായി സ്വാഗത സംഘം രൂപീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സര്‍ഗ്ഗധാര സര്‍ഗ സംഗമം

April 26th, 2011

shahad-kodiyathur-sargadara-epathram

ദുബായ് : ദുബായ് കെ. എം. സി. സി. സാഹിത്യ വിഭാഗം സര്‍ഗ്ഗധാര സര്‍ഗ സംഗമം നടത്തി. ചെയര്‍മാന്‍ സൈനുദ്ദീന്‍ ചേലേരി അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്‍റ് ഇബ്രാഹി എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.  പട്ടുറുമാല്‍ ജനപ്രിയ ഗായകന്‍ ഷഹദ് കൊടിയത്തൂരിനെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന സംഗീത വിരുന്നില്‍ ഷഹദ് കോടിയത്തൂര്‍, പ്രവാസി ഗായകരായ ഷഫീക്,  അഡ്വ. സാജിത്, ലത്തീഫ്,  അബ്ദള്ളകുട്ടി, ഷാജി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹാ സിനിമ യില്‍ ‘നിലാപ്പൂക്കള്‍’ സംഗീത സന്ധ്യ

March 31st, 2011

nilapookal-qatar-kmcc-epathram
ദോഹ : ഖത്തര്‍ കെ. എം. സി. സി. മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് സന്ധ്യ ‘നിലാപ്പൂക്കള്‍’ മാര്‍ച്ച് 31 വ്യാഴാഴ്ച രാത്രി 8 മണിക്ക് ദോഹാ സിനിമ യില്‍ നടക്കും.

പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും കൈരളി ടി. വി. യിലെ ‘പട്ടുറുമാല്‍’ വിധി കര്‍ത്താവു മായ ഫൈസല്‍ എളേറ്റിലാണ് നിലാപ്പൂക്കളുടെ അവതാരകന്‍.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ യുവ ഗായകനും പട്ടുറുമാല്‍ പരിപാടി യിലൂടെ പ്രശസ്തനുമായ ഹംദാന്‍, പട്ടുറുമാല്‍ ജേതാവ്‌ ഷമീര്‍ ചാവക്കാട്, ആദില്‍ അത്തു, സുറുമി വയനാട്, ഗോള്‍ഡി ഫ്രാന്‍സിസ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടി യിലൂടെ രംഗത്ത്‌ വന്ന ലമീസ് ചാവക്കാട് തുടങ്ങിയ ഗായകര്‍ തങ്ങളുടെ ആലാപന മികവില്‍ ‘നിലാപ്പൂക്കള്‍’ ക്ക് സൌരഭ്യം പകരുന്നു.

ഈ പരിപാടി യിലേക്കുള്ള ടിക്കറ്റുകള്‍ കെ. എം. സി. സി. ഓഫീസിലും, ദോഹാ സിനിമ യിലും ലഭിക്കും.

-അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാര്‍ഷിക സുവിശേഷ യോഗം

March 24th, 2011

mcc-abudhabi-logoഅബുദാബി : അബുദാബി യിലെ 26 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യ വേദിയാണ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (M. C. C.).

എം. സി. സി യുടെ വാര്‍ഷിക സുവിശേഷ യോഗം മാര്‍ച്ച് 25 വെള്ളി, 26 ശനി ദിവസ ങ്ങളില്‍ യഥാക്രമം സെന്‍റ്.ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററിലും ചര്‍ച്ച് ഹാളിലുമായി നടക്കും.

രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ സുപ്രസിദ്ധ സുവിശേഷകനായ കാനം അച്ചന്‍ ( റവ. പി. ഐ. എബ്രഹാം) പ്രഭാഷണം നടത്തും. എം. സി. സി ക്വയര്‍ ഗ്രൂപ്പ് ഒരുക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: ജോണ്‍സണ്‍ പി. ജോണ്‍ 050 44 63 155

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

80 of 851020798081»|

« Previous Page« Previous « കൈരളി കള്‍ച്ചറല്‍ ഫോറം കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്
Next »Next Page » കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക് »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine