ദുബായ് : ദല മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ രക്ഷാ കര്‍തൃത്വത്തില്‍ നടക്കുന്ന “ദല സംഗീതോത്സവ” ത്തിന് സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) നേതൃത്വം നല്‍കുന്ന പത്തംഗ സംഘം എത്തും. സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട് ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത് ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്.
ജൂണ്‍ 10 വെള്ളിയാഴ്ച കാലത്ത് 9 മണി മുതല്‍ രാത്രി 9 മണി വരെ ദുബായ് വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ആണ് “ദല സംഗീതോത്സവം” അരങ്ങേറുന്നത്. ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ സംഗീത അര്‍ച്ചനയില്‍ യു. എ. ഇ. യിലെ കര്‍ണ്ണാടക സംഗീത വിദ്വാന്മാര്‍ക്കും വിദുഷികള്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ജൂണ്‍ 5ന് മുന്‍പ് പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്ട്രേഷന്‍ ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5451629 എന്ന നമ്പറില്‍ ബന്ധപ്പെടാം.
(അയച്ചു തന്നത് : സജീവന്‍ കെ. വി.)
- ജെ.എസ്.