അലൈനില്‍ മ്യൂസിക്‌ നൈറ്റ്‌

March 20th, 2011

salem-assembly-music-night-epathram

അലൈന്‍ : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ ചര്‍ച്ച് സംഘടിപ്പിക്കുന്ന ‘മ്യൂസിക്‌ നൈറ്റ്‌’ അലൈന്‍ ടൌണ്‍ ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. യു. എ. ഇ. യിലെ പ്രഗല്‍ഭ രായ ഗായകര്‍ അണി നിരക്കുന്ന മ്യൂസിക്‌ നൈറ്റ്‌, മാര്‍ച്ച് 24 വ്യാഴാഴ്‌ച വൈകീട്ട് 7 മണിക്ക് ആരംഭിക്കും. പ്രവേശനം സൌജന്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ 055 160 34 24 – 055 86 21 000 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

-അയച്ചു തന്നത്: രാജന്‍ തറയശ്ശേരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാബുരാജ് സംഗീത നിശ

March 12th, 2011

ms-baburaj-epathram

ദുബായ്‌ : കോഴിക്കോടിന്റെ പെരുമ ഉയര്‍ത്തിയ വിഖ്യാത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ സ്മരണ പുതുക്കുന്നതിനും അദ്ദേഹത്തിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഏപ്രില്‍ അവസാന വാരം ദുബായില്‍ സംഗീത നിശ സംഘടിപ്പിക്കും. മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രമുഖ പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വെച്ച് സംഘടനയുടെ ഔദ്യോഗിക ഉല്‍ഘാടനവും നടത്തും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘മ്യൂസിക്‌ ഫെസ്റ്റ് 2011’ ഐ. എസ്. സി.യില്‍

February 19th, 2011

music-fest-2011-logo-epathram

അബുദാബി: ക്രിസ്തീയ സഭ കളുടെ മേല്‍നോട്ട ത്തില്‍ ഉള്ള പവര്‍ വിഷന്‍ ടി. വി. ചാനലി ന്‍റെ അഞ്ചാം വാര്‍ഷിക ആഘോഷ ത്തിന്‍റെ ഭാഗമായി കേരള ത്തിലും ഗള്‍ഫ്‌ രാജ്യ ങ്ങളി ലുമായി നടത്ത പ്പെടുന്ന സംഗീത മഹോല്‍സവം ‘മ്യൂസിക്‌ ഫെസ്റ്റ് 2011’ അബുദാബി യിലും അരങ്ങേറുന്നു.

ഫെബ്രുവരി 26 ശനിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി) ഓഡിറ്റോറി യത്തില്‍ നടക്കുന്ന സംഗീത മഹോത്സ വത്തില്‍ മലയാള ത്തിലെ പ്രശസ്ത ഗായകരായ കെ. ജി. മാര്‍ക്കോസ്, എലിസബത്ത്‌ രാജു, എന്നിവരും ബോളിവുഡിലെ പ്രശസ്ത ഗായകരായ അനില്‍ കാന്ത്, ശ്രേയാ കാന്ത് എന്നിവരും പങ്കെടുക്കുന്നു. അബുദാബി യിലെ വിവിധ ക്രിസ്തീയ സഭ കളിലെ ക്വയര്‍ ഗ്രൂപ്പുകളും ഗാനങ്ങള്‍ ആലപിക്കും.

music-fest-artist-epathram

‘മ്യൂസിക്‌ ഫെസ്റ്റ്’ ലേക്ക് പ്രവേശനം സൌജന്യം ആയിരിക്കും എന്നും, മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത മഹോല്‍സവം സംഗീത പ്രേമി കള്‍ക്ക്‌ ഒരു അസുലഭ അവസരം ആയിരിക്കും എന്നും പരിപാടി യുടെ പബ്ലിസിറ്റി കണ്‍വീനര്‍ രാജന്‍ തറയശ്ശേരി അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53 – 050 262 04 68

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആസ്വാദകര്‍ക്ക് ഗസല്‍മഴ ഒരുക്കി ‘ഖയാല്‍’

January 31st, 2011

khayal-gazal-singer-yoonus-epathram

അബുദാബി : കേരളാ സോഷ്യല്‍  സെന്‍ററില്‍   യുവ കലാ സാഹിതി ഒരുക്കിയ ‘ഖയാല്‍’ എന്ന ഗസല്‍ സംഗീത പരിപാടി വന്‍ ജന പങ്കാളിത്തം കൊണ്ടും ആലാപന മാധുര്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. യൂനുസ് ബാവ,  അബ്ദുല്‍ റസാഖ് എന്നീ യുവ ഗായകര്‍ ആയിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.

തുടക്കം മുതല്‍ ഒടുക്കം വരെ പരിപാടി ആസ്വദിച്ച സംഗീത പ്രേമി കളുടെ ആവേശവും ഇടപെടലുകളും ഗസല്‍ സംഗീത ത്തിന് അബുദാബി യില്‍ ഏറെ ആരാധകര്‍ ഉണ്ടെന്നു വ്യക്തമാക്കി.

അന്തരിച്ച പ്രശസ്ത  സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷി ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച ഖയാല്‍,  അദ്ദേഹ ത്തിന്‍റെ പ്രശസ്ത മായ ഗാനം ‘മിലേ സുര്‍ മേരാ തുമാരാ…’ അവതരിപ്പിച്ച പ്പോള്‍ കാണികളും കൂടെ ചേര്‍ന്ന് പാടിയത് വ്യത്യസ്തമായ അനുഭവമായി.

പ്രശസ്തമായ ഹിന്ദി ഗസലു കളോടൊപ്പം, മലയാള ഗസല്‍ ഗാന ശാഖ യ്ക്ക് അമൂല്യ മായ സംഭാവന കള്‍ നല്‍കിയ ഉമ്പായി,  ഷഹബാസ് അമന്‍ എന്നിവ രുടെ ഗസല്‍ ഗീതങ്ങളും ഖയാലില്‍ അവതരിപ്പിച്ചു. മുജീബ്‌ റഹ്മാന്‍, സലീല്‍ മലപ്പുറവും  സംഘവും കൈകാര്യം ചെയ്തിരുന്ന വാദ്യ സംഗീതം ഖയാല്‍ ഗസല്‍ സന്ധ്യയെ കൂടുതല്‍ ആകര്‍ഷക മാക്കി.

മലയാള ത്തിലെ എക്കാല ത്തെയും മികച്ച ഗാന ങ്ങളായ പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍…,  ഒരു പുഷ്പം മാത്രമെന്‍…,  താമസമെന്തേ വരുവാന്‍…, എന്നീ ഗാനങ്ങള്‍ കാണികള്‍ ഏറ്റെടുത്തു. സംഗീത ലോകത്തെ അമരന്‍മാരായ ബാബുരാജ്, പി. ഭാസ്‌കരന്‍ എന്നിവര്‍ക്കുള്ള അര്‍പ്പണം ആയിരുന്നു ഈ ഗാനങ്ങള്‍. 
 
 കെ. എസ്. സി. വൈസ് പ്രസിഡന്‍റ് ബാബു വടകര,  ഖയാല്‍ ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി അബുദാബി പ്രസിഡന്‍റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി എം. സുനീര്‍ സ്വാഗത വും കലാവിഭാഗം സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഖയാല്‍’ ഗസല്‍ സന്ധ്യ കെ. എസ്. സി. യില്‍

January 25th, 2011

khayal-gazal-poster-epathram

അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കുന്ന ഗസല്‍ സന്ധ്യ  ‘ഖയാല്‍’  കേരള സോഷ്യല്‍ സെന്‍ററില്‍  ജനുവരി 28  വെള്ളിയാഴ്ച വൈകുന്നേരം  8.30 ന്   അവതരിപ്പിക്കുന്നു.  ഗാനാലാപന ത്തില്‍ വേറിട്ട ഒരു ശൈലി യുമായി പ്രവാസ ലോകത്തെ ഗായകര്‍ ക്കിടയില്‍  ശ്രദ്ധേയനായ യൂനുസ് ബാവ, പ്രശസ്ത ഗായകരായ ഉമ്പായി, ഷഹബാസ്‌ അമന്‍ എന്നിവരോടൊപ്പം ഗസല്‍ അവതരിപ്പിച്ചിട്ടുള്ള യുവ ഗായകന്‍ അബ്ദുല്‍ റസാഖ്,  എന്നിവര്‍ ഖയാല്‍ സന്ധ്യക്ക് നേതൃത്വം നല്‍കുന്നു. അനുഗ്രഹീതരായ ഈ കലാകാരന്മാര്‍ക്കൊപ്പം വാദ്യ സംഗീത വുമായി ഫ്രെഡ്ഡി മാസ്റ്ററും സംഘവും.
 
പ്രണയവും വിരഹവും ഗൃഹാതുരതയും നിറഞ്ഞ ഈ ഗസല്‍ സന്ധ്യ,  സംഗീതാ സ്വാദകര്‍ക്ക്   എന്നും ഓര്‍ത്തു വെക്കാവുന്ന ഒരു അനുഭവമായിരിക്കും എന്ന്   യുവ കലാ സാഹിതി ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

81 of 851020808182»|

« Previous Page« Previous « വര്‍ണ്ണാഭമായ കാഴ്ചകള്‍ ഒരുക്കിയ ‘ചിത്രങ്ങള്‍’ പ്രദര്‍ശനത്തിന്
Next »Next Page » പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine