ദുബായ് : ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. യുടെ ദുബായ് ചാപ്റ്റര്‍, ഏഴാം വാര്‍ഷിക ആഘോഷ ത്തിന്‍റെ അനുബന്ധ പരിപാടിയായി ‘കുട്ടികളുടെ വിദ്യാഭ്യാസ ത്തില്‍ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയ ത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ മാര്‍ച്ച് 25, വെള്ളിയാഴ്ച വൈകീട്ട് 5 മണി ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ കെ. കെ. ശിവദാസന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിക്കും.
വിദ്യാഭ്യാസ ത്തിന്‍റെ ലക്ഷ്യം ഉത്തമ പൌരനെ സൃഷ്ടിക്കുക യാണോ ?. ഇതൊരു പഴയ ചോദ്യം. വിവര വിസ്ഫോടന ത്തിന്‍റെ വര്‍ത്തമാന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് ഉത്തമ മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണോ എന്നത് ഏതൊരു രക്ഷിതാവിനെയും അലട്ടുന്നു.
മാറിയ സാഹചര്യ ത്തിലെ വെല്ലുവിളി കളെ നേരിടുന്നതിന് അടുത്ത തലമുറയെ സജ്ജരാക്കുന്ന തില്‍ രക്ഷിതാ ക്കളുടെ ഉത്തരവാദിത്വ ങ്ങള്‍ എന്തൊക്കെയാണ് എന്ന് ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 395 17 55 , 050 – 488 90 76
അയച്ചു തന്നത് : റിയാസ് വെഞ്ഞാറമൂട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം, ശാസ്ത്ര സാഹിത്യ പരിഷത്ത്