പെരുന്നാളിന് ‘ഈദിന്‍ ഖമറൊളി’ കൈരളി വി ചാനലില്‍

November 5th, 2011

ishal-emirates-eid-programme-ePathramഅബുദാബി : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഇശല്‍ എമിരേറ്റ്സ് അബുദാബി ഒരുക്കുന്ന പതി നാലാമത്‌ കലോപഹാരമായ ‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ വിരുന്ന് നവംബര്‍ 7 തിങ്കളാഴ്ച രാവിലെ യു. എ. ഇ. സമയം 11.30ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക്‌ ഒരു മണിക്ക്) ‘കൈരളി വി’ ചാനലില്‍ സംപ്രേഷണം ചെയ്യും.

മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, രഹന, കണ്ണൂര്‍ ശരീഫ്‌ എന്നിവ രോടൊപ്പം പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഗായകന്‍ ബഷീര്‍ തിക്കോടി ഇശല്‍ എമിറേറ്റ്സ് പരിചയ പ്പെടുത്തുന്ന പുതുമുഖ ഗായകന്‍ ജമാല്‍ തിരൂര്‍ എന്നിവരും പാട്ടുകള്‍ പാടി. സബ്രീന ഈസ അവതാരക ആയിട്ടെത്തുന്നു.

‘സ്നേഹ നിലാവ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബ ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന ‘ഈദിന്‍ ഖമറൊളി’ ക്ക് വേണ്ടി ഓ. എം. കരുവാര ക്കുണ്ട്, മൂസ എരഞ്ഞോളി, സത്താര്‍ കാഞ്ഞങ്ങാട്, അന്‍വര്‍ പഴയങ്ങാടി എന്നിവര്‍ പാട്ടുകള്‍ എഴുതി. ലത്തീഫ്‌, മുസ്തഫ അമ്പാടി എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

poster-ishal-emirates-ePathram

താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ജമാല്‍ തിരൂര്‍, അഷ്‌റഫ്‌ കാപ്പാട്, അഷ്‌റഫ്‌ പട്ടാമ്പി, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ക്യാമറ, എഡിറ്റിംഗ് : അനസ്‌, ഫാസില്‍ അബ്ദുല്‍ അസീസ്‌. സ്റ്റുഡിയോ ഒലിവ്‌ മീഡിയ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇശല്‍ സന്ധ്യ 2011

November 4th, 2011

ishalsandhya-eenam-doha-epathram

ദോഹ : ഈ വലിയ പെരുന്നാളിന്റെ ആഘോഷത്തിനായി അംബാസ്സഡര്‍ ദോഹയുടെ ബാനറില്‍ “ഈണം ദോഹ” അവതരിപ്പിക്കുന്ന “ഇശല്‍ സന്ധ്യ 2011” നവംബര്‍ 10 ന് 7 മണിക്ക് മുന്‍തസയിലുള്ള മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയില്‍ ശാഹിദ് കൊടിയത്തൂര്‍ (ജനപ്രിയ ഗായകന്‍ പട്ടുറുമാല്‍), കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, ഹംസ പട്ടുവം, ആഷിക് മാഹി, ജിനി ഫ്രാന്‍സിസ്, നിധി രാധാകൃഷ്ണന്‍, ജിമ്സി ഖാലിദ്‌ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഒപ്പനയും, ഡാന്‍സും ഉണ്ടായിരിക്കുന്നതാണ്. എല്ലാവര്‍ക്കും പ്രവേശനം സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 55215743

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജീവന്‍ ടി.വി.യില്‍ “പെരുന്നാള്‍ നിലാവ്”

November 4th, 2011

perunnal-nilavu-jeevan-tv-epathram

ദോഹ : ഈ ബലി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ജീവന്‍ ടി.വി. അവതരിപ്പിക്കുന്ന “പെരുന്നാള്‍ നിലാവ്” എന്ന പരിപാടിയില്‍ ദോഹ – ഖത്തറിലെ പ്രശസ്ത ഗായകരായ അന്ഷാദ് തൃശ്ശൂര്‍, റിയാസ് തലശ്ശേരി, ജിമ്സി ഖാലിദ്‌, നിധി രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് നവംബര്‍ 6 ന് രാത്രി ഖത്തര്‍ സമയം 10 മണിക്ക് ജീവന്‍ ടി.വി.യില്‍ പ്രക്ഷേപണം ചെയ്യുന്നു. ഭക്തി സാന്ദ്രമായ മാപ്പിളപ്പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ പരിപാടി സംഗീത ആസ്വാദകര്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക: , ,

1 അഭിപ്രായം »

സമാജം സംഘടിപ്പിച്ച കര്‍ണാടക സംഗീത ക്കച്ചേരി

October 30th, 2011

pambadi-rajendran-at-samajam-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച കര്‍ണാടക സംഗീത ക്കച്ചേരിക്ക് പ്രശസ്ത സംഗീതജ്ഞന്‍ പാമ്പാടി രാജേന്ദ്രന്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും ഗാനപ്രവീണ, ആള്‍ ഇന്ത്യ റേഡിയോ യില്‍ ഗ്രേഡ്‌ ആര്‍ട്ടിസ്‌റ്റ്‌ എന്നീ നിലകളില്‍ ശ്രദ്ധേയനായ പാമ്പാടി രാജേന്ദ്ര നോടൊപ്പം പരമേശ്വര്‍ തിരുവന്തപുരം (വയലിന്‍), തലവൂര്‍ ബാബു ( മൃദംഗം) എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ സംഗീത കച്ചേരി

October 23rd, 2011

samajam-music-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീതക്കച്ചേരി ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും.

പാമ്പാടി രാജേന്ദ്രന്‍ കച്ചേരിക്ക് നേതൃത്വം നല്‍കും. പരമേശ്വരന്‍ (വയലിന്‍), തലവൂര്‍ ബാബു (മൃദംഗം), രാജേഷ് (ഘടം) എന്നിവര്‍ ചേര്‍ന്നാണ് കച്ചേരി അവതരിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്‌ : 02 55 37 600, 050 27 37 406.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജത്തിന് അക്ഷയ ഗ്ലോബല്‍ അവാര്‍ഡ്
Next »Next Page » കളിവീട് ദുബായില്‍ വെള്ളിയാഴ്ച്ച »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine