ദുബായ് : പ്രശസ്ത ഗായകനും സംഗീത സംവിധായക നുമായ ബോംബെ എസ്. കമാലിനെ സഹായിക്കാനും പാടി പതിഞ്ഞ ആദ്ദേഹത്തിന്‍റെ പാട്ടുകള്‍ കോര്‍ത്തിണക്കി വിപുലമായ രീതിയില്‍ സംഗീത നിശ സംഘടി പ്പിക്കാനും ബഷീര്‍ തിക്കോടി യുടെ നേതൃത്വ ത്തില്‍ സബാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാധികാരി കളുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപവല്‍ക്കരിച്ചു.
നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറു കണക്കിന് പാട്ടുകള്‍ മലയാള ത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച കമാലിന്‍റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം കൂടിയാണ് ജനുവരി ആദ്യവാരം ദുബൈയില്‍ അരങ്ങേറുന്നത്.
സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത കമാലിനെ സഹായി ക്കാനുള്ള ഉദ്യമ ങ്ങള്‍ക്ക് യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്.
യോഗത്തില്‍ സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍, ചന്ദ്രന്‍ ആയഞ്ചേരി, ഷുക്കൂര്‍ ഉടുമ്പുന്തല, അമീറലി, നാസര്‍ ഊരകം, ഷാജി ഹനീഫ്, കാസിം കളത്തില്‍, ഷാനവാസ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും അന്‍വര്‍ മാജിക് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, സംഗീതം