നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

October 10th, 2010

gma-award-winners-epathram

ദുബായ്‌ : നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാരം രണ്ടാം ഭാഗത്തിലെ ഇരുപത് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അബുദാബി ഒലിവ്‌ മീഡിയ സൊലൂഷന്‍സ്‌, ബഷീര്‍ ചങ്ങരംകുളത്തിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 29ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന മേളയില്‍ വി. എം. കുട്ടി, അസീസ്‌ തായിനേരി, സിബില്ല സദാനന്ദന്‍ എന്നീ ഗായകര്‍ക്കും, ഖിസ്സപ്പാട്ടുകളിലൂടെ പ്രശസ്തനായ ഹംസ മൌലവി മുള്ളൂര്‍ക്കരക്കും സമഗ്ര സംഭാവനകളെ മാനിച്ച് പുരസ്കാരങ്ങള്‍ നല്‍കും. ഈ വിഭാഗത്തില്‍ ഗള്‍ഫില്‍ നിന്ന് എടപ്പാള്‍ ബാപ്പുവാണ് പുരസ്കാരം നേടിയത്. കെ. ജി. മാര്‍ക്കോസ്, കണ്ണൂര്‍ സീനത്ത്‌, സിന്ധു പ്രേംകുമാര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും. ഇന്നലെ ഖിസൈസ്‌ നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. കെ. മൊയ്തീന്‍ കോയ, അംഗങ്ങള്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍, സംവിധായകന്‍ ബഷീര്‍ ചങ്ങരംകുളം, സംഘാടകരായ മുബാറക്‌ കോക്കൂര്‍, നെല്ലറ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഒലിവ്‌ മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ദാര്മി എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ ശരീഫ്‌, രഹന എന്നിവര്‍ കേരളത്തില്‍ നിന്നും യൂസഫ്‌ കാരേക്കാട്ട്, നൈസി ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ നിന്നും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

സംഗീത സംവിധാനത്തിന് വടകര എം. കുഞ്ഞി മൂസ്സ, കുഞ്ഞി നീലേശ്വരം എന്നിവരും ഗാന രചനയ്ക്ക് ഓ. എം. കരുവാരക്കുണ്ട്, ഹംസ നാരോക്കാവ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഷമീര്‍ ചാവക്കാട്‌, സജല സലിം എന്നിവര്‍ മികച്ച പുതുമുഖ ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണ മികവ് മുന്‍നിര്‍ത്തി ഫൈസല്‍ എളേറ്റിലിനും ഗ്രന്ഥ രചനയ്ക്ക് “ഇശല്‍ത്തേന്‍” എന്ന കൃതിയിലൂടെ പ്രമുഖ റേഡിയോ കലാകാരന്‍ നാസര്‍ ബേപ്പൂരിനും പുരസ്കാരങ്ങള്‍ ലഭിക്കും.

മലയാള ചലച്ചിത്ര മേഖലയിലെ ചില പ്രമുഖര്‍ അടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ 29ന് അല്‍ നാസറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജേതാക്കള്‍ക്ക്‌ പ്രശസ്തി പത്രവും ഫലകവും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കും. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുരസ്കാര മേളയില്‍ പുരസ്കാര ജേതാക്കളെ കൂടാതെ പ്രശസ്ത സംഗീതകാരന്‍ ബാല ഭാസ്കര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട്‌, അനുപമ വിജയ്‌, ജംഷീര്‍, മുഹമ്മദ്‌ നിയാസ്‌, ഹംദാന്‍ തുടങ്ങി വന്‍ താര നിര പങ്കെടുക്കുന്ന നൃത്ത സംഗീത ആവിഷ്കാരവും അഴക്‌ ചാര്‍ത്തും. പ്രവേശനം 100 ദിര്‍ഹം, 75 ദിര്‍ഹം, 50 ദിര്‍ഹം ടിക്കറ്റുകള്‍ മൂലം നിയന്ത്രിക്കപ്പെടും എന്നും സംഘാടകര്‍ അറിയിച്ചു. വരുമാനത്തില്‍ നിന്നും ഒരു വിഹിതം അവശത അനുഭവിക്കുന്ന ചില പ്രമുഖ കലാ പ്രതിഭകള്‍ക്ക്‌ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 050 5468062, 050 6929163 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍

October 8th, 2010

stars-of-patturumal-epathram

അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന  ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’ ഒക്ടോബര്‍ 9 ന് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മാപ്പിളപ്പാട്ടുകളും പുതുതലമുറ യുടെ ആവേശമായി മാറിയിട്ടുള്ള ആല്‍ബം പാട്ടുകളും, ഹാസ്യ ഗാനങ്ങളും കോര്‍ത്തിണക്കിയ പട്ടുറുമാല്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൈരളി ടി. വി. യിലെ ജനപ്രിയ പരിപാടിയായ പട്ടുറുമാല്‍ ഗായകര്‍ ഒത്തുചേരുന്ന സ്റ്റാര്‍ ഓഫ് പട്ടുറുമാലില്‍  രസകരമായ കോമഡി സ്കിറ്റുകളും, ഒപ്പനയുടെ താള നിബിഡമായ നൃത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.  പട്ടുറുമാല്‍ പരിപാടിയിലെ വിജയികളും പ്രശസ്ത ഗായകരും, നര്‍ത്തകിമാരും, ഹാസ്യ പ്രതിഭകളും  അണി നിരക്കുന്നു. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 53 122 62 – 02 631 44 55

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ യു. എ. ഇ. യില്‍

October 5th, 2010

ksc-logo-epathramഅബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന സംഗീതോത്സവ ത്തിന്‍റെ ഭാഗമായി  യു. എ. ഇ. അടിസ്ഥാന ത്തില്‍  സംഘടിപ്പിക്കുന്ന ‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ നവംബര്‍ അവസാന വാരം നടക്കും. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞര്‍ വിധികര്‍ത്താക്കള്‍ ആയി എത്തിച്ചേരുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗായകര്‍ക്ക് അപേക്ഷിക്കാം. പശ്ചാത്തല സംഗീതം ഇല്ലാതെ രണ്ടു പാട്ടുകള്‍ പാടി റെക്കോര്‍ഡ്‌ ചെയ്ത സി. ഡി. സഹിതം ഒക്ടോബര്‍ 10 നു മുന്‍പ്‌ കെ. എസ്. സി. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീലുമായി ബന്ധപ്പെടുക  ( 050 31 46 087 –  02 631 44 55 )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത നൃത്ത സന്ധ്യ ദുബായില്‍ അരങ്ങേറി

June 28th, 2010

dance-music-masti-nss-college-of-engineering-alumni-epathramദുബായ്‌ : പാലക്കാട്‌ എന്‍. എസ്. എസ്. എന്ജിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്‌ മസ്തി എന്ന പേരില്‍  നൃത്ത സംഗീത സന്ധ്യ സംഘടിപ്പിച്ചു. ദുബായ്‌ ദൈറയിലെ ബെന്റ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന പരിപാടിയില്‍ സംഘടനാ അംഗങ്ങളും കുടുംബാംഗങ്ങളും നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. നേരത്തെ ദുബായില്‍ അരങ്ങേറി, ഏറെ ശ്രദ്ധിക്കപ്പെട്ട ഹൌ ടു നെയിം ഇറ്റ്‌ – എ മ്യൂസിക്കല്‍ സാഗ എന്ന ഇളയരാജ ഫ്യൂഷ്യന്‍ ഉപകരണ സംഗീത പരിപാടി പ്രത്യേക ആവശ്യപ്രകാരം വീണ്ടും അവതരിപ്പി ക്കുകയുണ്ടായി.

ilaiyaraja-how-to-name-it-do-anything-epathram

ഹൌ ടു നെയിം ഇറ്റ്‌

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്‌ മസ്തി

June 23rd, 2010

Do Anything - A Musical Sagaദുബായ്‌ : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25 വെള്ളിയാഴ്ച “മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്‌ മസ്തി” (Music and Dance Masti) എന്ന പേരില്‍ ഒരു മിനി കുടുംബ സംഗമം നടത്തുന്നു. ദുബായ്‌ ദേയ്റയിലെ മുത്തീന റോഡിലുള്ള ബെന്റ അപ്പാര്‍ട്ട്മെന്റ്സില്‍ വൈകീട്ട് 4 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. സംഘടനയിലെ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികള്‍ വേനലവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നതിന് മുന്‍പ്‌ സുഹൃത്തുക്കളുമായി ഒത്തു ചേരാനും ആസ്വദിയ്ക്കാനുമുള്ള ഒരു അവസരമാവും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു.എ.ഇ.യിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഫണ്ട്
Next »Next Page » പ്രവാസി സുരക്ഷാ പദ്ധതി: ചരിത്രത്തിലേക്ക് ഒരു കയ്യൊപ്പ്‌ »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine