
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ ‘മുറ്റത്തെ മുല്ല’ (സീസൺ-2) സെപ്റ്റംബർ 1 ഞായറാഴ്ച രാത്രി 7:30 ന് സെൻ്റർ അങ്കണത്തിൽ അരങ്ങേറും.
അബുദാബിയിലെ പ്രതിഭാ ധനരായ ഇരുപതിൽപരം പ്രവാസി പ്രതിഭകളെ ഉൾപ്പെടുത്തി കൊണ്ടാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.
കൂടാതെ അബുദാബി മാട്ടൂൽ കെ. എം. സി. സി. ടീം അവതരിപ്പിക്കുന്ന കോൽക്കളിയും പരിപാടിക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യം.
പ്രവാസികളായി കഴിയുന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗ ശേഷി അവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് എല്ലാ വർഷവും കൾച്ചറൽ വിഭാഗം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.




ദുബായ് : ചിന്മയ മിഷൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ദുബായ് ആക്കാഫ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി രമേഷ് നായർ ക്ലബ്ബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി വിനോദ് രാമകൃഷ്ണനെ തെരഞ്ഞെടുത്തു.




























