ശക്തി കവിതാലാപന മത്സരം വിജയികള്‍

November 15th, 2012

amal-karooth-basheer-shakthi-winner-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച കവിതാ ആലാപന മത്സര ത്തില്‍ ജൂനിയര്‍ വിഭാഗ ത്തില്‍ അമല്‍ കാരൂത്ത് ബഷീര്‍ ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനം ശില്പ ശ്രീകുമാര്‍ സ്വന്തമാക്കി. രേവതി രാജന്‍, പര്‍വീണ്‍ സലിം എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ബാബുരാജ്, രണ്ടാം സ്ഥാനം എന്‍. കെ. പ്രശാന്ത്, അനന്തലക്ഷ്മി ശരീഫ് എന്നിവരും മൂന്നാം സ്ഥാനം പ്രദീപ്‌ നായരും കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാവ്യലയം : ശക്തി തിയ്യറ്റേഴ്സ് കവിതാലാപന മല്‍സരം

November 5th, 2012

sakthi-logo-epathram അബുദാബി : ശക്തി തിയ്യറ്റേഴ്സ് കാവ്യലയം എന്ന പേരില്‍ രണ്ടു വിഭാഗ ങ്ങളിലായി പതിനെട്ടു വയസ്സിനു താഴെയും മുകളിലുമായി ഉള്ളവര്‍ക്ക് കവിതാലാപന മല്‍സരം സംഘടിപ്പിക്കുന്നു.

നവംബര്‍ 8, 9, 10 തീയ്യതി കളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ വിധികര്‍ത്താക്കള്‍ ആയി എത്തും.

മത്സര ത്തില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ബന്ധപ്പെടുക : 050 69 21 018

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി പുരസ്കാരം : കവിതാലാപന മൽസരം

September 16th, 2012

sakthi-theaters-logo-epathram

അബുദാബി : 26ആമത് അബുദാബി ശക്തി തായാട്ട് അവാർഡ് ടി. കെ. രാമകൃഷ്ണൻ പുരസ്കാര സമർപ്പണത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 വെള്ളിയാഴ്ച്ച രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി യു.എ.ഇ. തല കവിതാലാപന മൽസരം സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തരായ കവികളെ വിധികർത്താക്കളായി സംഘടിപ്പിക്കുന്ന മൽസരം 18 വയസിനു താഴെയും 18 വയസിനു മുകളിലും എന്ന അടിസ്ഥാനത്തിൽ 2 ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങൾ ആലപിച്ച കവിതകളുടെ ഓഡിയോ കോപ്പി സഹിതം സാഹിത്യ വിഭാഗം സെക്രട്ടറി, അബുദാബി ശക്തി തിയറ്റേഴ്സ്, പോസ്റ്റ് ബോക്സ് നമ്പർ 25139, അബുദാബി എന്ന വിലാസത്തിലോ sakthiliterarywing@gmail.com എന്ന ഈമെയിലിലോ സെപ്റ്റംബർ 25നകം പേര് റെജിസ്റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 6921018 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അങ്കണം സാഹിത്യ അവാര്‍ഡ്‌ പുന്നയൂര്‍ക്കുളം സൈനുദ്ദീന്

June 18th, 2012

punnayurkkulam-zainudheen-ePathram
അബുദാബി : തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കണം സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തു കാര്‍ക്ക് വേണ്ടി നടത്തിയ കഥാ – കവിതാ മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ ‘ഹാഗോപ്’ കഥാ വിഭാഗ ത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന സൈനുദ്ദീന്‍ ഇവിടത്തെ സാഹിത്യ സാംസ്കാരിക രംഗത്ത്‌ സജീവ സാന്നിദ്ധ്യമാണ്. 2009 ലെ മാധ്യമം വാര്‍ഷിക പ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയായിരുന്നു ഹാഗോപ്‌.

ankanam-awad-inners-2012-ePathram

അങ്കണം സാംസ്‌കാരിക വേദിയുടെ അവാര്‍ഡ്‌ ജേതാക്കള്‍

അതോടൊപ്പം നിര്‍മ്മലാ തോമസ് (കാനഡ )എഴുതിയ ‘മേപ്പിള്ളിയില്‍ പതിഞ്ഞു പോയ നക്ഷത്രങ്ങള്‍’ എന്ന കഥയും ഒന്നാം സമ്മാനം നേടി. റിയാദില്‍ ജോലി ചെയ്യുന്ന ജോസഫ് അതിരുങ്കലിന് കഥാ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചു.

കവിതയില്‍ ന്യൂയോര്‍ക്കിലുള്ള സന്തോഷ് പാലാ (അരൂപിയുടെ രൂപം) യ്ക്കാണ് ഒന്നാം സ്ഥാനം. കെ. ബാലചന്ദ്രന്‍ (ബഹ്‌റൈന്‍), സറീനാ റിയാസുദ്ദീന്‍ (അല്‍കോബാര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

ആഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന പരിപാടി യില്‍ പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാണാപ്പുറം മാസിക നടത്തിയ കഥാ-കവിതാ രചനാ മത്സരഫലം

June 14th, 2012


കാണാപ്പുറം മാസിക നടത്തിയ കഥാ-കവിതാ മത്സരഫലം പ്രഖ്യാപിച്ചു. ഡോ. കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍, എം . വിഷ്ണു നമ്പൂതിരി , സബീന എം സാലി, പ്രോഫസ്സര്‍ ചന്ദ്രിക എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ ആണ് വിധി നിര്‍ണയം നടത്തിയത്. ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ദുബായില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഈ സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.

കഥാ മത്സരം

ഒന്നാം സ്ഥാനം :ഷെഹ് റസാദയുടെ പകലുകൾ ..- ഫൈസല്‍ ബാവ
രണ്ടാം സ്ഥാനം: ശവമുറിയിലെ 358 -ആം നമ്പര്‍ പെട്ടി-അനില്‍കുമാര്‍ സി പി
മൂന്നാം സ്ഥാനം (1) : തെയ്യം – പ്രിയാ രാജ്
മൂന്നാം സ്ഥാനം (2) : തേനീച്ചകളുടെ ദേശം – സതീഷ്‌ – എസ്
പ്രോത്സാഹന സമ്മാനം : ഊഴി – നൌഷാദ് പൂച്ചക്കണ്ണന്‍

കവിതാ മത്സരം
ഒന്നാം സ്ഥാനം : മൂന്നു മീറ്ററിനിടയിലെ മൂന്നു കടലിരമ്പം – രാജേഷ്‌ ചിത്തിര
രണ്ടാം സ്ഥാനം : ഏഴു പേരവര്‍ സ്വയം നഷ്ടപ്പെട്ടവര്‍ – ഫെമിന ഫാറൂക്ക്
പ്രോത്സാഹന സമ്മാനം :എന്ത് പേര് നല്‍കണം – ശഹാദ് മരക്കാര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിശോധിക്കുക
http://www.kanappuram.com/

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 178910»|

« Previous Page« Previous « ഒരുമ മെഡിക്കല്‍ ക്യാമ്പ്‌ ദുബായില്‍
Next »Next Page » വിമാന സര്‍വ്വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കണം : യുവ കലാ സാഹിതി »



  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine