ദുബായ് : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡണ്ടായി എ. പി. അബ്ദുസ്സമദ് സഅബീലും ഷാര്‍ജ ജനറല്‍ സെക്രട്ടറിയായി സി. ടി. ബഷീറും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുറഹ്മാന്‍ പറവന്നൂര്‍ ആണ് ട്രഷറര്‍. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി 2011 – 2013 വര്‍ഷത്തേയ്ക്കുള്ള മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.

എ. പി. അബ്ദുസ്സമദ് സഅബീല്‍

സി. ടി. ബഷീര്‍, അബ്ദുറഹ്മാന്‍ പറവന്നൂര്‍
വൈസ് പ്രസിഡണ്ടുമാരായി അബ്ദു റഹിമാന്‍ ചീക്കോന്ന്, ഹുസൈന്‍ കക്കാട് എന്നിവരെയും, സെക്രട്ടറിമാരായി ടി. അബ്ദു റഹ്മാന്‍ (ഇസ്ലാമിക് സ്റ്റഡീസ്, ഓര്‍ഗനൈസേഷന്‍), പി. സി. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ (ഫൈനാന്‍സ്), പി. എ. നസീര്‍ (വിവര സാങ്കേതികം), നിസാര്‍ എന്‍. വി. (ദഅവ), ആരിഫ് സെയ് ന്‍ (മീഡിയ, മീറ്റിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. സി. സഈദ് ഒര്‍ഗനൈസറാണ്. കൂടാതെ നോബ്‌ള്‍ എഡുക്കേഷന്‍ ട്രസ്റ്റ്, അല്‍ മനാര്‍ സ്റ്റഡി സെന്റര്‍ എന്നിവക്കുള്ള സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍ ഉള്‍പ്പെടെ 45 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഹുസൈന്‍ കക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഉദ്ബോധനം നടത്തി. ജന. സെക്രട്ടറി സി. ടി. ബഷീര്‍ സ്വാഗതവും ടി. അബ്ദു റഹിമാന്‍ നന്ദിയും പറഞ്ഞു. നേരത്തെ ചേര്‍ന്ന പഴയ എക്സിക്യൂട്ടിവ് വരവ് ചെലവ് കണക്കുകളും റിപ്പോര്‍ട്ടും അംഗീകരിച്ചു പാസാക്കി.
പഴയ കമ്മിറ്റി പ്രസിഡണ്ട്, ജന. സെക്രട്ടറി, ഖജാന്‍ജി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരെ അതേ സ്ഥാനത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് അബ്ദുസ്സമദ് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ആകുന്നത്. ഇസ്ലാഹി സെന്ററിനു പുറമേ നിരവധി സാംസ്കാരിക ജീവ കാരുണ്യ സംഘടനകളുമായും അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ജന. സെക്രട്ടറി സി. ടി. ബഷീര്‍ സെന്ററിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു.

 കുവൈറ്റ് : കേരള ഇസ് ലാഹി സെന്റര്‍ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിനോ ടനുബന്ധിച്ച് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്റര്‍ സോഷ്യല്‍ വെല്‍ ഫെയര്‍ സിക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ കര്മത്തിന്റെ നടത്തിപ്പിന്നായി ശബീര്‍ നന്തി ജനറല്‍ കണ്‍വീനറും സക്കീര്‍ കൊയിലാണ്ടി, സുനില്‍ ഹംസ എടക്കര ജോയന്റ് കണ്‍വീനര്‍ മാരുമായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്ത്തിച്ചു വരുന്നു. ഒരു ഉരുവിന് 45 ദീനാറാണ് വില കണക്കാക്കി യിട്ടുള്ളത്. ഇത് കൂടാതെ കേരളത്തിലെ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിലും നടപ്പാക്കുന്നുണ്ട്. നാട്ടിലേക്കുള്ള ഒരു ഷെയറിന് 15 ദീനാറാണ് കണക്കാക്കിയിട്ടുള്ളത്.