മാ​ർ​ത്തോ​മ്മാ ഇ​ട​ വ​ക ​യു​ടെ ‘വി​ള​വെ​ടു​പ്പു​ത്സ​വം’ വെ​ള്ളി ​യാ​ഴ്ച

November 15th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക യുടെ ഈ വർഷ ത്തെ ‘വിളവെടുപ്പുത്സവം’ നവംബർ 17 വെള്ളി യാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും .

രാവിലെ എട്ടു മണിക്ക് തുടക്കം കുറിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും. വൈകു ന്നേരം മൂന്നര മണിക്ക് തുടങ്ങുന്ന വിളംബര യാത്ര യോടെ ‘വിളവെടുപ്പുത്സവ’ ആഘോഷങ്ങള്‍ ക്ക് ആരംഭം കുറിക്കും.

മഹാത്മാ ഗാന്ധി, മദർ തെരേസ, ഉൾപ്പെടെ ഭാരത ത്തിലെ ആദരണീയരായ വ്യക്തിത്വ ങ്ങളുടെ വേഷ ധാരികൾ, വിവിധ നിശ്ചല ദൃശ്യ ങ്ങൾ, കലാ പ്രകടന ങ്ങൾ, യു. എ. ഇ. യുടെ ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വര്‍ഷാ ചരണ ത്തെ അനു സ്മരി പ്പിക്കുന്ന ഫ്ലോട്ട്,  എന്നിവ ഘോഷ യാത്ര യില്‍ അവതരി  പ്പിക്കും.

abudhabi-marthoma-church-harvest-fest-2017-ePathram

തുടർന്നു നടക്കുന്ന പൊതു സമ്മേളന ത്തിൽ ഇടവക വികാരി ബാബു പി. കുലത്താക്കൽ അദ്ധ്യക്ഷത വഹിക്കും. സഹ വികാരി റവ. ബിജു സി. പി., ജനറൽ കണ്‍ വീനർ വർഗ്ഗീസ് തോമസ് എന്നിവർ പ്രസംഗിക്കും. പിന്നീട് ‘വിളവെടുപ്പുത്സവ’ നഗരി യിലെ വിൽപ്പന ശാല കളുടെ ഔപ ചാരിക ഉല്‍ഘാടന കര്‍മ്മം നടക്കും.

കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തല ത്തിൽ തയ്യാ റാക്കുന്ന ഉത്സവ നഗരിയിൽ അൻപതോളം വിൽപ്പന ശാല കള്‍ ഉണ്ടാവും അബു ദാബി മാർ ത്തോമ്മാ യുവ ജന സഖ്യം ഒരുക്കുന്ന തനി നാടൻ തട്ടുകട അടക്കം ഇരുപതു ഭക്ഷണ സ്റ്റാളു കളിൽ വിവിധ തരം ഭക്ഷ്യ വിഭവ ങ്ങൾ തത്സമയം പാചകം ചെയ്യും. വിവിധ വ്യാപാര സ്ഥാപന ങ്ങൾ, ആതുരാ ലയങ്ങൾ, നിത്യോ പയോഗ സാധന ങ്ങൾ, അലങ്കാര ച്ചെടി കൾ എന്നിവ യുടെ കൗണ്ടറുകൾ, ക്രിസ്മസ് വിപണി, വിനോദ മത്സര ങ്ങൾ എന്നിവയും ഒരുക്കി യിട്ടുണ്ട്.

വിവിധ ഇടവക കാളിലെ ബാൻഡു കൾ നയിക്കുന്ന സംഗീത സന്ധ്യ, ബൈബിൾ നാടകം, നൃത്ത രൂപങ്ങൾ തുട ങ്ങിയ കലാപരി പാടി കളും ‘വിളവെടുപ്പുത്സവ’ ത്തിന്‍റെ ഭാഗ മായി അരങ്ങേറും.

പത്ത് ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കി ട്ടെടുത്ത് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങൾ നൽകും.

ഇടവക വിശ്വാസി കൾ ഉൾപ്പടെ എണ്ണായിര ത്തോളം പേർ ‘വിള വെടു പ്പുത്സവ’ ത്തിന്‍റെ ഭാഗ മാകും എന്നും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഇടവക യുടെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലേക്ക് വിനി യോഗി ക്കും എന്നും വികാരി റവ. ബാബു പി. കുലത്താക്കൽ അറി യിച്ചു.  ട്രസ്റ്റി അജിത് നൈനാന്‍, സെക്രട്ടറി ബോബി ജേക്കബ്ബ്, കണ്‍വീനര്‍ നിഖി ജേക്കബ്ബ് എന്നി വരും വാര്‍ത്താ സമ്മേള നത്തില്‍ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളി യുടെ കൊയ്ത്തുൽസവം വെള്ളി യാഴ്ച

October 29th, 2017

അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി പള്ളി യുടെ കൊയ്ത്തുൽസവം നവംബര്‍ 3 വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണി മുതൽ മുസ്സഫ മാർ ത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹി കള്‍ അറി യിച്ചു.

കേരള ത്തനി മയിൽ കൊട്ടും കുരവ യും നാടൻ ഭക്ഷ്യ വിൽപന സ്റ്റാളു കളും കുട്ടി കളുടെ ഗെയിംസ് സ്റ്റാളു കളും അമേരി ക്കൻ ലേലം, ഹാസ്യ സംഗീത കലാ പരി പാടി കൾ എന്നിവയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായിൽ മരിച്ച പ്രവാസി യുടെ മയ്യിത്ത് നാട്ടിൽ ഖബറടക്കി

October 27th, 2017

അബുദാബി : വ്യാഴാഴ്ച രാവിലെ ദുബായില്‍ വെച്ചു മരണ പ്പെട്ട ബ്ലാങ്ങാട് സ്വദേശി എം. വി. അബ്ദുല്‍ റഹി മാന്റെ ഖബറ ടക്കം ഇന്ന് ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

blangad-mv-abdul-rahiman-ePathram

പനിയെ തുടര്‍ന്ന് ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭ വിച്ചു. നിയമ നടപടി കൾ പൂർത്തിയാക്കി വെള്ളി യാഴ്ച പുലര്‍ച്ചെ മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോയി

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലി യാരുടെ മകനായ എം. വി. അബ്ദുല്‍ റഹിമാന്‍ കുടുംബ സമേതം ദുബായില്‍ ആയിരുന്നു.

ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബു ദാബി), എം. വി. അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹാർവെസ്റ്റ് ഫെസ്റ്റിവൽ : കൂപ്പണു കളുടെ വിതരണ ഉദ്ഘാടനം

October 25th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ദേവാലയ ത്തിലെ ഹാർ വെസ്റ്റ് ഫെസ്റ്റിവലിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉദ്ഘാടനം മാർ ത്തോമ്മാ സഭ യുടെ മുംബൈ ഭദ്രാ സനാ ധിപൻ ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് നിർവ്വഹിച്ചു. തോമസ് കെ. തോമസ് ആദ്യ കൂപ്പൺ ഏറ്റു വാങ്ങി.

നവംബർ 17 ന് മുസ്സഫ യിലെ മാർത്തോമ്മാ ദേവാ ലയ ത്തിലാണ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടക്കുക.

ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. സി. പി. ബിജു, ജനറൽ കൺ വീനർ വർഗ്ഗീസ് തോമസ്, ട്രസ്റ്റി മാരായ അജിത് നൈനാൻ, വർഗ്ഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ്, കൺ വീനറ ന്മാരായ ടിനോ മാത്യു തോമസ്, മാത്യു എബ്ര ഹാം എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

October 8th, 2017

educational-personality-development-class-ePathram
അബുദാബി : സീറോ മലബാർ സഭയുടെ യുവ ജന പ്രസ്ഥാന മായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബു ദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബ സംഗമവും ‘ഇഗ്നൈറ്റ് 2k17’ എന്ന പേരിൽ സംഘടി പ്പിച്ചു.

വാർഷിക വിളംബര റാലി യോടെ തുടങ്ങിയ ആഘോഷം കാഞ്ഞിര പ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിര ക്കാട്ട് ഉത്ഘാടനം ചെയ്തു. SMYM പ്രസിഡണ്ട് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.

ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ടോം ഉഴുന്നാലിൽ അച്ചനെ മോചി പ്പിക്കു വാൻ പരിശ്രമിച്ച ബിഷപ്പ് പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ്‌ മോൻ അവത രിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കളുടെ വിവിധ കലാ പരിപാടി കൾ, ഇഗ്നൈറ്റ് മ്യൂസിക് ഫെസ്റ്റ് എന്നിവ അരങ്ങേറി. അംഗ ങ്ങൾ ക്കുള്ള മെമ്പർ ഷിപ്പ് കാർഡ് വിതരണം, വിവിധ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണം, മൊമെന്റോ വിതരണം എന്നിവ യും നടന്നു. വിവിധ സോണു കളിൽ ഷാബിയാ – B സോൺ മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ചാക്കോ, ജിജോ പി. തോമസ്, ബിജു തോമസ്, ജിന്റീൻ, ജോപ്പൻ ജോസ്, ഷാനി ബിജു, ജെസ്റ്റിൻ കെ. മാത്യു, തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ്‌ മോൻ, നോബിൾ കെ. ജോസഫ് തുടങ്ങി യവർ ‘ഇഗ്നൈറ്റ് 2k17’ വാർഷിക ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്
Next »Next Page » വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine