ഭരത് മുരളി നാടകോത്സവം 2016 : ഡിസംബർ 26 നു തിരശ്ശീല ഉയരും

December 25th, 2016

ksc-bharath-murali-drama-fest-2016-ePathram.jpg
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോൽസവ ത്തിനു ഈ മാസം 26 നു തിരശ്ശീല ഉയരും.

ജനുവരി 12 വരെ നടക്കുന്ന നാടകോല്‍സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള 12 നാടക ങ്ങള്‍ അരങ്ങിൽ എത്തും.

നാടകോത്സവ ത്തിന്റെ കേളി കൊട്ട് എന്നോണം ഡിസംബര്‍ 26 തിങ്കളാഴ്ച രാത്രി അബു ദാബി കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വെങ്ങര ‘നാടകോൽസവം 2016’ ഉദ്ഘാടനം ചെയ്യും.

list-of-ksc-drama-fest-2016-ePathram.jpg

ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. നരേഷ് കോവിൽ സംവിധാനം ചെയ്ത ‘രണ്ട് അന്ത്യ രംഗ ങ്ങള്‍’ തീരം ദുബായ് എന്ന നാടക സംഘം അവതരി പ്പിക്കും.

28 ബുധനാഴ്ച, സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത അൽ ഐൻ മലയാളി സമാജ ത്തിന്റെ ‘ദ് ട്രയൽ’ വേദി യിൽ എത്തും.

29 വ്യാഴാഴ്ച, പ്രദീപ് മണ്ടൂർ സംവിധാനം ചെയ്തു ദുബായ് റിമംബറൻസ് തിയേറ്റർ അവതരി പ്പിക്കുന്ന ‘മര ക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം അര ങ്ങേറും.

ഡിസംബര്‍ 30 വെള്ളി യാഴ്‌ച, ശ്രീജിത്ത് പൊയിൽ ക്കാവ് സംവിധാനം ചെയ്യുന്ന ‘അരാജക വാദി യുടെ അപകട മരണം’ ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരി പ്പിക്കും.

തുടർന്ന്, ഒന്നിട വിട്ട ദിവസ ങ്ങളിലായി വിവിധ എമിറേറ്റു കളിൽ നിന്നുള്ള നാടക ങ്ങൾ മാറ്റുരക്കും.

ജനുവരി ഒന്ന് ഞായറാഴ്ച, സുധീർ ബാബുട്ടൻ സംവിധാനം ചെയ്ത ‘അഗ്നിയും വർഷവും’ കനൽ ദുബായ് അവതരിപ്പിക്കും.

ജനുവരി 3 നു ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ഒരു ക്കുന്ന ‘ഭഗ്ന ഭവനം’ എന്ന നാടകം ഇസ്‌കന്തർ മിർസ യുടെ സംവി ധാന ത്തിൽ അവതരി പ്പിക്കും. ജനുവരി അഞ്ച് വ്യാഴം മുതൽ ജനുവരി എട്ട് ഞായർ വരെ ദിവസ വും നാടക ങ്ങൾ ഉണ്ടാവും.

ജനുവരി അഞ്ച് വ്യാഴം , പ്രിയനന്ദനന്‍ സംവിധാനം ചെയ്ത അജ്മാന്‍ ഐ. എസ്. സി. യുടെ ‘വെളിച്ചം കെടുന്നു’ എന്ന നാടകവും ജനുവരി ആറ് വെള്ളി യാഴ്ച, മാസ് ഷാര്‍ജ ഒരുക്കുന്ന ‘അദ്രി കന്യ’ എന്ന നാടകവും മഞ്ജുളന്‍ സംവിധാനം ചെയ്തു അരങ്ങിൽ എത്തിക്കും.

ജനുവരി ഏഴ് ശനി, പി. പി. അഷ്റഫ് സംവി ധാനം ചെയ്ത ‘പെരുങ്കൊല്ലന്‍’ സ്പാര്‍ട്ട ക്കസ് ദുബായ് അവതരി  പ്പിക്കും.

ജനുവരി എട്ട് ഞായർ, യുവ കലാ സാഹിതി യുടെ ‘ അമ്മ ‘ നാടകം ഗോപി കുറ്റി ക്കോലി ന്റെ സംവി ധാന ത്തിൽ അരങ്ങേറും. തുടർന്നും ഒന്നിട വിട്ട ദിവസ ങ്ങളി ലായി രണ്ടു നാടക ങ്ങൾ കൂടെ അവതരി പ്പിക്കും.

ജനുവരി പത്ത് ചൊവ്വാഴ്‌ച, ശക്തി തിയറ്റേഴ്സ് ജിനോ ജോസഫിന്റെ സംവി ധാന ത്തിൽ ‘ചിരി’ യും ജനുവരി 12 വ്യാഴം, തിയ്യേറ്റർ ദുബായ് ഓ. ടി. ഷാജ ഹാന്റെ സംവി ധാന ത്തിൽ ഒരു ക്കുന്ന  ‘ദ ഐലന്‍ഡ്’ എന്ന നാടകവും അരങ്ങി ലേക്ക് എത്തിക്കും.

ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം. പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവ രാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താ ക്കൾ.

വിവിധ വിഭാഗ ങ്ങളി ലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.

കൂടുതൽ വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഡി കോർപ്പറേറ്റുക ളുടെ ഏജൻറ് : വി. അബ്ദുറഹിമാൻ എം. എൽ. എ.

December 18th, 2016

thanoor-mla-v-abdul-rahiman-in-ksc-ePathram

അബുദാബി : രാജ്യ ത്തിന്റെ താല്പര്യ ങ്ങള്‍ ഭീമന്‍ കോർപ്പ റേറ്റു കള്‍ക്ക് പണയം നൽകാ നുള്ള പദ്ധതി യു മായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് വി. അബ്ദു റഹി മാൻ എം. എൽ. എ.

അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ആഭി മുഖ്യ ത്തിൽ കേരളാ സോഷ്യൽ സെന്റ റില്‍ നടന്ന സ്വീകരണ യോഗ ത്തിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

തനിക്കു വോട്ട് ചെയ്ത പാവം ജനതയെ മുഴു വൻ അടിമ കളെപ്പോലെ ബാങ്കിന് മുന്നി ൽ യാചക രായി നിർത്തു കയാണ് മോഡി. ഇതി ലൂടെ ആരുടെ താല്പര്യമാണ് സംര ക്ഷി ക്കു ന്നത് എന്ന് എല്ലാവരും തിരിച്ചറി യുന്നുണ്ട്.

കേരള ത്തെ ശ്വാസം മുട്ടിക്കു വാനുള്ള ബി. ജെ. പി. സർക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പിണ റായി വിജയ ന്റെ നേതൃത്വ ത്തിൽ നാം ചെറു ത്തു തോൽ പ്പിക്കും.

v-abdul-rahiman-tanur-assembly-constituency-ePathram.jpg

കേരള ത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കു ന്നതാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച നവ കേരള മിഷൻ. കേരള ത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടി രിക്കുന്ന പച്ചപ്പ്‌ വീണ്ടെ ടുക്കും. കുള ങ്ങളും തോടു കളും പുഴ കളും മല കളും പാട ശേഖര ങ്ങളും സംരക്ഷി ക്കും എന്നും കേരള ത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്ത പ്രവർ ത്തകർ ഒരി ക്കലും നിരാശ പ്പെടേ ണ്ടി വരില്ല എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

താനാളൂർ പഞ്ചായത് പ്രസിഡന്റ് വി. അബ്ദുൾ റസാഖ് ആശംസാ പ്രസംഗം നടത്തി. ശക്തി പ്രസിഡന്റ് കൃഷ്ണ കുമാർ ചടങ്ങിൽ അദ്ധ്യ ക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സന്ദര്‍ശനം ഈ മാസം

December 14th, 2016

pinarayi-vijayan ദുബായ് : മുഖ്യമന്ത്രി യായി അധികാരം ഏറ്റെ ടുത്ത ശേഷം യു. എ. ഇ. യില്‍ എത്തുന്ന പിണ റായി വിജയനെ വര വേല്‍ക്കാന്‍ മല യാളി സമൂഹം ഒരുങ്ങി. ഇൗ മാസം 23 നാണ് സ്വീകരണ പരിപാടി.   കക്ഷി രാഷ്ട്രീയ ഭേദ മെന്യേ സ്വീകരണ പരി പാടി വിജയിപ്പി ക്കു ന്നതി നായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞ തായി സംഘാ ടകർ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാട ന ത്തി നാണ് മുഖ്യമന്ത്രി യു. എ. ഇ. യിൽ എത്തുന്നത്.

വിവര ങ്ങള്‍ക്ക് cmindubai @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ബന്ധ പ്പെടാ വുന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയത – വർത്തമാന കാല വിചാരങ്ങൾ

November 22nd, 2016

sakthi-theaters-logo-epathram അബുദാബി : ദേശീയത – വർത്ത മാന കാല വിചാര ങ്ങൾ എന്ന വിഷയ ത്തിൽ അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് കേരളാ സോഷ്യൽ സെന്റ റിൽ നവംബർ 22 ചൊവ്വാഴ്ച രാത്രി 8 മണി ക്ക് സംഘടി പ്പി ക്കു ന്ന പരിപാടി യിൽ കാലടി സംസ്കൃത കോളേജ് അദ്ധ്യാപ കനും വാഗ്മി യു മായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാവ ത്രയം കഥകളി മഹോൽസവം സമാപിച്ചു

October 23rd, 2016

kala-mandalam-gopi-margi-vijayakumar-bhavathrayam-kadhakali-ePathram
അബുദാബി : മൂന്നു ദിവസ ങ്ങളി ലായി അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറിയ ‘ഭാവ ത്രയം’ കഥ കളി മഹോൽസവ ത്തിനു തിരശീല വീണു. ആദ്യ രണ്ടു ദിവസ ങ്ങളിൽ ദുര്യോ ധന വധം, കിരാതം, എന്നീ കഥ കളാണ് അരങ്ങിൽ എത്തിയത്. സംഗീത പ്രധാന മായ കുചേല വൃത്തം കഥ കളി യാണ് സമാപന ദിവസം അര ങ്ങേറി യത്.

കലാ മണ്ഡലം ഗോപി യുടെ ശ്രീകൃഷ്‌ണ വേഷവും മാർഗ്ഗി വിജയ കുമാറി ന്റെ കുചേലനും അരങ്ങു നിറ ഞ്ഞാടി. കലാ മണ്ഡലം ഷണ്മുഖന്റെ രുഗ്മിണി യും കലാ മണ്ഡലം വിപിന്റെ കുചേല പത്‌നി യുമാ യിരു ന്നു ശ്രദ്ധേയ മായ മറ്റു വേഷ ങ്ങൾ.

കലാ മണ്ഡലം ഗോപി രണ്ടു കഥ കളി ലെയും കൃഷ്ണ വേഷ ങ്ങള്‍ ചെയ്തതാണ് ഈ വർഷ ത്തെ കഥ കളി മഹോ ത്സവ ത്തിന്റെ സവിശേഷത.

കോട്ട യ്‌ക്കൽ കേശവൻ, കലാ മണ്ഡലം ഷണ്മുഖൻ, കലാ നിലയം വിനോദ് തുടങ്ങിയ ഇരുപതോളം കലാ കാര ന്മാർ വിവിധ കഥാ പാത്ര ങ്ങൾക്കു വേഷ പ്പകർച്ച യേകി. പത്തിയൂർ ശങ്കരൻ കുട്ടി, നെടു മ്പിള്ളി രാമ മോഹന്‍ എന്നിവര്‍ പിന്നണി പാടി. കലാ മണ്ഡലം കൃഷ്‌ണ ദാസ്, കലാ നിലയം മനോജ് എന്നിവര്‍ മേളം ഒരുക്കി. ഡോ. പി.വേണു ഗോപാലൻ അരങ്ങു പരിചയ പ്പെടുത്തി.

കഥകളി കലാ കാരനാ യിരുന്ന കോട്ടക്കല്‍ ശിവ രാമന്‍െറ അരങ്ങും ജീവിതവും അണി യറയും ചിത്രീ കരി ക്കുന്ന ‘ശിവ രാമണീയം’ ഫോട്ടോ പ്രദർശനവും ഭാവ ത്രയ ത്തി ന്റെ ഭാഗ മായി കെ. എസ്. സി. അങ്കണ ത്തിൽ നടന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ രാജന്‍ കാരിമൂല പകര്‍ത്തിയ 65 ഓളം ചിത്രങ്ങളാണ് പ്രദര്‍ശി പ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി
Next »Next Page » ഇന്ത്യയിലെ വിദ്യാർത്ഥി കൾക്ക് ഇത്തിഹാദ് എയർ വേയ്‌സിന്റെ സഹായം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine