ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

October 14th, 2015

gazal-singer-umbayi-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് ‘ഗസല്‍ നിലാവ്’ സംഘടിപ്പിക്കുന്നു. തനതായ ഗസല്‍ ആലാപന ശൈലി കൊണ്ട് മലയാളി യുടെ ഇഷ്ട ഗായകനായി മാറിയ ഉമ്പായി അവതരി പ്പിക്കുന്ന ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാത്രി 8:30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍. പ്രവേശനം സൌജന്യം.

വിശദ വിവരങ്ങൾക്ക് : 050 79 76 375.

- pma

വായിക്കുക: ,

Comments Off on ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

July 28th, 2015

former-president-of-india-apj-abdul-kalam-ePathram
അബുദാബി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. മിസൈൽ ഇന്ത്യ യുടെ പിതാവും ധിക്ഷണാ ശാലി യായ ശാസ്ത്ര പ്രതിഭയും പുതു തലമുറ യ്ക്ക് പ്രതീക്ഷ യുടെ ചിറകുകൾ നല്കിയ സര്‍വ്വ സമ്മതനു മായിരുന്നു എ. പി. ജെ. അബ്ദുൾ കലാം എന്ന് അനുശോചന സന്ദേശ ത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ അറിയിച്ചു.

കാലത്തെ അതി ജീവി ക്കുന്ന യുഗ പ്രഭാവനായ ധിഷണാ ശാലിയും ഭാരതത്തിനു അഗ്നിചിറകുകള്‍ പകര്‍ന്ന ശാസ്ത്രജ്ഞനു മായിരുന്നു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ ഡോ. എ. പി. ജെ. അബ്ദുല്‍ കലാം എന്ന്‍ അബുദാബി ശക്തി തിയറ്റേഴ്സ്.

ഭാരതത്തിന്റേയും ഭാരതീയ രുടേയും ശോഭനമായ ഭാവിയെ കുറിച്ചാ യിരുന്നു എല്ലായ്പ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നത്. അതിനായി വിദ്യാര്‍ത്ഥി കളേയും യുവാക്ക ളേയും സജ്ജ മാക്കുന്നതില്‍ എക്കാലവും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ശക്തി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സലീം ചോലമുഖത്തും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സംയുക്ത മായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശക്‌തി സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും

May 28th, 2015

sakthi-theaters-logo-epathram അബുദാബി : ശക്‌തി തിയറ്റേഴ്‌സ് അബുദാബി യുടെ ആഭിമുഖ്യ ത്തിൽ മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും സംഘടി പ്പിക്കുന്നു. മെയ് 28 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭി ക്കുന്ന പരിപാടി, പ്രമുഖ തിരക്കഥാ കൃത്തും സംവിധായ കനും നടനു മായ രൺജി പണിക്കർ ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്നു നടക്കുന്ന കലാ സന്ധ്യ യിൽ ശക്‌തി കലാ കാരന്മാർ വിവിധ കലാ പരിപാടി കളും അവതരി പ്പിക്കും.

വിവരങ്ങള്‍ക്ക് : 050 79 76 375

- pma

വായിക്കുക: , ,

Comments Off on ശക്‌തി സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും

ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി

April 8th, 2015

tn-seema-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി 8:30നു കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

പ്രമുഖ സാമൂഹ്യ പ്രവർത്തകയും രാജ്യ സഭാ മെമ്പറും അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടു മായ ഡോക്ടർ ടി. എന്‍. സീമ എം. പി. ഉത്ഘാടനം നിര്‍വഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര ചടങ്ങിൽ സംബന്ധികും.

വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കു കെ. എസ. സി. യിൽ ശക്തി തിയറ്റേഴ്സ് കലാ സന്ധ്യയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി

കെ. വി. ഉദയ ശങ്കറിന് യാത്രയയപ്പ്‌ നല്കി

March 28th, 2015

kv-udaya-shankar-farewell-from-ksc-ePathram
അബുദാബി : 38 വര്‍ഷത്തെ പ്രവാസ ജീവിത ത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന കേരളാ സോഷ്യല്‍ സെന്ററിന്റെ മുന്‍ ഭാര വാഹിയും ശക്തി തിയറ്റേഴ്‌സ് അബുദാബി യുടെ പ്രവര്‍ത്ത കനു മായ കെ. വി. ഉദയ ശങ്കറിന് കെ. എസ്. സി. യും ശക്തി തീയറ്റേഴ്‌സും സംയുക്തമായി യാത്രയയപ്പ് നല്‍കി.

memento-to-kv-udaya-shankar-in-farewell-party-ePathram

സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കെ. ബി. മുരളി, എന്‍. വി. മോഹനന്‍, ബി. ജയ കുമാര്‍, കെ. ടി. ഹമീദ്, പി. കെ. ജയരാജന്‍, രമണി രാജന്‍, റഷീദ് പാലയ്ക്കല്‍, വേണു ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ. എസ്. സി. യുടെയും ശക്തി യുടേയും ഉപഹാരം പ്രസിഡന്റു മാരായ എം. യു. വാസുവും കെ. ടി. ഹമീദും സമ്മാനിച്ചു. എം. ഇ. എസ്. പൊന്നാനി കോളേജ് അലംനിയുടെ യുടെ ഉപഹാരം മെസ്‌പോ പ്രസിഡന്റ് അബൂബക്കര്‍ സമ്മാനിച്ചു. കെ. വി. ഉദയ ശങ്കര്‍ മറുപടി പ്രസംഗം നടത്തി.

ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും ജയപ്രകാശ് വര്‍ക്കല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കെ. വി. ഉദയ ശങ്കറിന് യാത്രയയപ്പ്‌ നല്കി

10 of 299101120»|

« Previous Page« Previous « ഇശലിന്റെ കുലപതികളെ സൌഹൃദ വേദി ആദരിച്ചു
Next »Next Page » കേരള സോഷ്യല്‍ സെന്ററിന് പുതിയ ഭാരവാഹികള്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine