പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

October 25th, 2015

indian- ambassador-tp-seetharam-felicitate-kalamandalam-gopi-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യും ശക്തി തിയ്യറ്റെഴ്സും മണിരംഗ് അബുദാബി യും സംയുക്തമായി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തില്‍ പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്, ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഉപഹാരം സമ്മാനിച്ചു.
prasanth-mangat-felicitate-kalamandalam-gopi-ePathram
എന്‍. എം. സി. ഗ്രൂപ്പ് ഡെപ്യൂട്ടി സി. ഇ. ഒ. പ്രശാന്ത് മാങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ കലാമണ്ഡലം ഗോപി ആശാന്‍ നേതൃത്വം നല്‍കിയ ‘പ്രണയ പര്‍വ്വ’ ത്തില്‍ പ്രേമം ഇതി വൃത്ത മായ കച ദേവയാനി, രുഗ്മാംഗദ ചരിതം, ബക വധം എന്നീ മൂന്നു കഥ കളാണ് അരങ്ങില്‍ എത്തിയത്.

മാർഗ്ഗി വിജയകുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ്, കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങീ ഇരുപതോളം കലാ കാരന്മാര്‍ അണി നിരന്ന കഥ കളി മഹോത്സവം സാധാരണ ക്കാരായ പ്രേക്ഷകരെ ആകര്‍ഷിച്ചു എന്ന് കേരളാ സോഷ്യല്‍ സെന്ററില്‍ എത്തിയ കാണി കളുടെ ബാഹുല്യം തെളിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി

October 23rd, 2015

അബുദാബി : പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും സംഘവും അവതരി പ്പിക്കുന്ന ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ തുടക്കമായി.

ശുക്രാചാര്യ രില്‍ നിന്ന് മൃത സഞ്ജീവനി കൈവശ പ്പെടുത്താന്‍ വരുന്ന കചന്‍ ദേവയാനി യുടെ ആത്മാര്‍ത്ഥ മായ പ്രണയ ത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന ‘ദേവയാനി ചരിതം’ ആണ് ആദ്യ ദിനം അരങ്ങേറിയത്.

കലാമണ്ഡലം ഗോപി ആശാന്‍ കചന്‍െറ വേഷം ഗംഭീരമാക്കി. മാര്‍ഗി വിജയകുമാര്‍, കലാ മണ്ഡലം ഷണ്‍ മുഖന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം കൃഷ്ണ ദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലെത്തി. വെള്ളിയാഴ്ച രാത്രി ‘രുക്മാംഗദ ചരിതം’, എന്ന കഥയും ശനിയാഴ്ച രാത്രി ‘ബഗവധം’ എന്ന കഥ യും അരങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

Comments Off on പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി

പ്രണയ പര്‍വ്വം കഥകളി മഹോൽസവം

October 22nd, 2015

pranaya-parvam-kadhakali-press-meet-ePathram
അബുദാബി : പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപി ആശാന്റെ നേതൃത്വ ത്തിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഒക്ടോബര്‍ 22, 23, 24 (വ്യാഴം, വെള്ളി, ശനി) എന്നീ മൂന്നു ദിവസ ങ്ങളി ലായി കഥ കളി മഹോൽ സവം നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം ആറര മണിക്ക് കേരളാ സോഷ്യൽ സെന്റര്‍ വേദി യില്‍ നാലു വേഷ ങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന ‘പകുതി പ്പുറ പ്പാട്’ എന്ന പരിപാടി യോടെ തുടക്ക മാവുന്ന കഥ കളി മഹോൽ സവ ത്തില്‍ ഗോപി ആശാനെ കൂടാതെ മാർഗി വിജയ കുമാർ, കലാ മണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ് തുടങ്ങി ഇരുപതോളം കാലാ കാരന്മാര്‍ അണി നിരക്കും. കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങിയവര്‍ പിന്നണി പാട്ടു കാരായി എത്തും.

ഒക്ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം ആറര മണിക്ക് മേളപ്പദം അരങ്ങേറും.

പ്രണയ പര്‍വ്വം എന്ന പേരില്‍ സംഘടി പ്പിക്കുന്ന കഥകളി മഹോൽസവ ത്തില്‍ വ്യാഴാഴ്ച രാത്രി യില്‍ ‘രുഗ്മാംഗദ ചരിതം’ വെള്ളിയാഴ്ച രാത്രിയില്‍ ‘കച ദേവയാനി’ ശനിയാഴ്ച രാത്രി ‘ഭഗവധം’ എന്നീ കഥകള്‍ അരങ്ങി ലെത്തും.

പരിപാടി യെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലാമണ്ഡലം ഗോപി, ഡോക്ടര്‍. വേണുഗോപാല്‍, വിനോദ് നമ്പ്യാര്‍, സംഘാടകരായ ശക്തി തിയറ്റേഴ്സ്, മണി രംഗ് ഭാരവാഹികളും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രണയ പര്‍വ്വം കഥകളി മഹോൽസവം

ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

October 14th, 2015

gazal-singer-umbayi-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് ‘ഗസല്‍ നിലാവ്’ സംഘടിപ്പിക്കുന്നു. തനതായ ഗസല്‍ ആലാപന ശൈലി കൊണ്ട് മലയാളി യുടെ ഇഷ്ട ഗായകനായി മാറിയ ഉമ്പായി അവതരി പ്പിക്കുന്ന ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാത്രി 8:30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍. പ്രവേശനം സൌജന്യം.

വിശദ വിവരങ്ങൾക്ക് : 050 79 76 375.

- pma

വായിക്കുക: ,

Comments Off on ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

July 28th, 2015

former-president-of-india-apj-abdul-kalam-ePathram
അബുദാബി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. മിസൈൽ ഇന്ത്യ യുടെ പിതാവും ധിക്ഷണാ ശാലി യായ ശാസ്ത്ര പ്രതിഭയും പുതു തലമുറ യ്ക്ക് പ്രതീക്ഷ യുടെ ചിറകുകൾ നല്കിയ സര്‍വ്വ സമ്മതനു മായിരുന്നു എ. പി. ജെ. അബ്ദുൾ കലാം എന്ന് അനുശോചന സന്ദേശ ത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ അറിയിച്ചു.

കാലത്തെ അതി ജീവി ക്കുന്ന യുഗ പ്രഭാവനായ ധിഷണാ ശാലിയും ഭാരതത്തിനു അഗ്നിചിറകുകള്‍ പകര്‍ന്ന ശാസ്ത്രജ്ഞനു മായിരുന്നു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ ഡോ. എ. പി. ജെ. അബ്ദുല്‍ കലാം എന്ന്‍ അബുദാബി ശക്തി തിയറ്റേഴ്സ്.

ഭാരതത്തിന്റേയും ഭാരതീയ രുടേയും ശോഭനമായ ഭാവിയെ കുറിച്ചാ യിരുന്നു എല്ലായ്പ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നത്. അതിനായി വിദ്യാര്‍ത്ഥി കളേയും യുവാക്ക ളേയും സജ്ജ മാക്കുന്നതില്‍ എക്കാലവും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ശക്തി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സലീം ചോലമുഖത്തും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സംയുക്ത മായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 301011122030»|

« Previous Page« Previous « പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി
Next »Next Page » യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine