അബുദാബി : ഭരത് മുരളി നാടകോത്സവം അഞ്ചാം ദിവസം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച കവിയച്ഛൻ പ്രേക്ഷകരെ ഒന്നടങ്കം കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിത ത്തിലേക്ക് എത്തിച്ചു.
രചയിതാവ് സുരേഷ് ബാബു ശ്രീസ്തയും സംവിധായകന്‍ സാംകുട്ടി പട്ടങ്കരിയും കവിയുടെ കാവ്യ ജീവിത ത്തിനു പുറമെ യഥാര്‍ത്ഥ ജീവിതത്തെ പരിചയ പ്പെടു ത്തുവാനും ശ്രമിച്ചതില്‍ വിജയം കണ്ടെത്തി.
പി കുഞ്ഞിരാമന്‍ നായരായി അഭിനയിച്ച പ്രകാശന്‍ തച്ചങ്ങാട്ട്, പി. യുടെ അച്ഛന്റെ വേഷമായ കുഞ്ഞമ്പു നായരായി അഭിനയിച്ച കൃഷ്ണന്‍ വെട്ടാമ്പള്ളിയു ടേയും അസാമാന്യ അഭിനയ പാടവം നാടക ത്തെ ഏറെ ശ്രദ്ധേയ മാക്കി.
അവതരണത്തിലും പ്രമേയത്തിലും ഏറെ വ്യത്യസ്ഥത പുലര്‍ത്തിയ ഈ നാടകം കാണാന്‍ കെ എസ് സി അങ്കണം നിറഞ്ഞു കവിഞ്ഞിരുന്നു.
ഭരത് മുരളി നാടകോല്‍സവ ത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച തൃശ്ശൂര്‍ ഗോപാല്‍ജി സംവിധാനം ചെയ്ത തീയറ്റര്‍ ദുബൈയുടെ തിരസ്കരണി അരങ്ങില്‍ എത്തും.