- pma
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം
അബൂദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ശക്തി സാംസ്കാരിക സമ്മേളന ത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫസര്‍. കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ഇബ്രാഹിം വെങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നത്തെ സാമൂഹിക മണ്ഡല ത്തിലെ സാംസ്കാരിക നിലവാര തകര്‍ച്ചയും മലയാളി മനസ്സു കളിലെ മറവി രോഗത്തെ കുറിച്ചും സമ്മേളന ത്തില്‍ ചര്‍ച്ച ചെയ്തു. ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാര്‍ സ്വാഗതം ആശംസിച്ചു.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വൈസ് പ്രസിഡന്റ് ബാബു വടകര, എന്‍. വി. മോഹന്‍ തുടങ്ങി വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധി കളും ചടങ്ങില്‍ സംബന്ധിച്ചു.
- pma
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാംസ്കാരികം
അബുദാബി : ശക്തി തിയറ്റേഴ്സ് ജനറല്‍ ബോഡി യില്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. കൃഷ്ണന്‍ വേട്ടംപള്ളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ജനറല്‍ ബോഡി, പ്രസിഡന്റ് പി. പദ്മനാഭന്‍, എന്‍. വി. മോഹനന്‍, എം. യു. വാസു എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
എ. കെ. ബീരാന്‍കുട്ടി (പ്രസിഡന്റ്), നൌഷാദ് കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), വി. പി. കൃഷ്ണകുമാര്‍ (ജനറല്‍ സെക്രട്ടറി), അജീബ് പരവൂര്‍ (ജോയിന്റ് സെക്രട്ടറി), വി. സുധീന്ദ്രന്‍ (ട്രഷറര്‍), അജിത് കുമാര്‍, താജുദ്ദീന്‍ (കലാ വിഭാഗം സെക്രട്ടറിമാര്‍), ജയേഷ് നിലമ്പൂര്‍, രൂപേഷ് (സാഹിത്യ വിഭാഗം സെക്രട്ടറിമാര്‍), രവീന്ദ്രന്‍ തലാല്‍, ഗഫൂര്‍ വളാഞ്ചേരി (സ്പോര്‍ട്സ് സെക്രട്ടറിമാര്‍), സന്തോഷ് കുമാര്‍ (ജീവ കാരുണ്യ വിഭാഗം സെക്രട്ടറി), റഫീഖലി കൊല്ലിയത്ത് (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ആശംസ നേര്‍ന്നു സംസാരിച്ചു.
- pma
വായിക്കുക: ശക്തി തിയേറ്റഴ്സ്, സംഘടന
അബുദാബി : സാര്‍വ്വ ദേശീയ വനിതാചരണ ത്തിന്റെ ഭാഗമായി അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ മാര്‍ച്ച് 9 ശനിയാഴ്ച രാത്രി 8.30 ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന പങ്കെടുക്കും.
‘മാധ്യമ ങ്ങളും നിലപാടുകളും’ എന്ന വിഷയത്തെ ആസ്പദമാക്കി ശക്തി തിയറ്റേഴ്സ്, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെ. കെ. ഷാഹിന മുഖ്യ പ്രാഭാഷണവും എഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയരക്റ്റര്‍ രമേശ് പയ്യന്നൂര്‍ അനുബന്ധ പ്രഭാഷണവും നിര്‍വ്വഹിക്കും.
- pma
വായിക്കുക: മാധ്യമങ്ങള്‍, ശക്തി തിയേറ്റഴ്സ്, സ്ത്രീ, സ്ത്രീ വിമോചനം