നള ചരിതം ആട്ടക്കഥ ഒക്ടോബര്‍ 22 മുതല്‍ 25 വരെ

October 20th, 2013

അബുദാബി : മലയാള ത്തിന്റെ അശ്വര കാവ്യം ഉണ്ണായി വാര്യരുടെ നള ചരിതം ആട്ടക്കഥ അബുദാബി യിലെ കഥകളി പ്രേമികള്‍ക്കായി ഒക്ടോബര്‍ 22 ചൊവ്വാഴ്ച മുതല്‍ 25 വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി നാലു ദിവസ ങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിക്കും.

ശക്തി തിയറ്റേഴ്സ്, മണിരംഗ് അബുദാബി യുമായി സഹകരിച്ചാണ് ‘നൈഷധം’എന്ന പേരില്‍ നള ചരിതം അരങ്ങിലെത്തിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി ആശാ നോടൊപ്പം മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം ബാജിയോ, ചിനോഷ്‌ ബാലന്‍ തുടങ്ങിയവര്‍ വേഷമിടും.

കഥകളി സംഗീത ത്തിലെ സമുന്നത ഗായകരായ പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരാണ് പിന്നണിയില്‍.

പരിപാടി കളെ കുറിച്ചു വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കലാമണ്ഡലം ഗോപി ആശാന്‍, മാര്‍ഗി വിജയകുമാര്‍, എ. കെ. ബീരാന്‍കുട്ടി, ഡോ. പി. വേണു ഗോപാലന്‍, ഡോക്ടര്‍ കെ. എസ്. രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. ദക്ഷിണാ മൂര്‍ത്തിയുടെ വേര്‍പ്പാടില്‍ ശക്തി തിയറ്റേഴ്സ് അനുശോചിച്ചു

August 3rd, 2013

music-director-v-dakshinamoorthy-ePathram
അബുദാബി : വിഖ്യാത സംഗീതജ്ഞന്‍ വി. ദക്ഷിണാ മൂര്‍ത്തി യുടെ വേര്‍പാടില്‍ അബുദാബി ശക്തി തിയറ്റേഴ്സ് അനുശോചിച്ചു.

മലയാള ചലച്ചിത്ര ലോക ത്തിനു എക്കാലവും ഓര്‍മ്മി ക്കാവുന്ന ഒരുപാട് നല്ല ഗാനങ്ങള്‍ നല്‍കിയ ദക്ഷിണാ മൂര്‍ത്തിയെ സംഗീത ലോകം നില നില്‍ക്കുന്ന കാലത്തോളം സ്മരിക്കുമെന്ന് അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അജീബ് പരവൂരും സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘സംസ്കാരം : മാറുന്ന സങ്കല്‍പ്പവും ചോരുന്ന മൂല്യങ്ങളും’

June 22nd, 2013
അബുദാബി : ശക്തി സംഘടി പ്പിക്കുന്ന സാഹിത്യ  സംവാദം  ‘സംസ്കാരം :  മാറുന്ന സങ്കല്‍പ്പവും ചോരുന്ന മൂല്യങ്ങളും’ എന്ന വിഷയ ത്തില്‍ ജൂണ്‍ 22 ശനിയാഴ്ച രാത്രി 8.30 ന് കേരള സോഷ്യല്‍ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകന്‍ എ. വി. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ അനുശോചിച്ചു

May 7th, 2013

m-r-soman-epathram

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ജനറല്‍ സെക്രട്ടറി ആയിരുന്ന എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ കേരള സോഷ്യല്‍ സെന്ററും ശക്തി തിയേറ്റഴ്‌സും അനുശോചിച്ചു.

അബുദാബിയുടെ സാംസ്‌കാരിക രംഗത്ത് തല മുതിര്‍ന്ന കാരണവര്‍ ആയിരുന്ന എം. ആര്‍. സോമന്‍ സംഘടനാ പ്രവര്‍ത്ത കര്‍ക്ക് എന്നും മാര്‍ഗ ദര്‍ശി യായിരുന്നു എന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍, എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി തിയ്യറ്റേഴ്സ് മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്കു സമാപനമായി

March 24th, 2013

അബൂദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ശക്തി സാംസ്കാരിക സമ്മേളന ത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫസര്‍. കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ഇബ്രാഹിം വെങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്നത്തെ സാമൂഹിക മണ്ഡല ത്തിലെ സാംസ്കാരിക നിലവാര തകര്‍ച്ചയും മലയാളി മനസ്സു കളിലെ മറവി രോഗത്തെ കുറിച്ചും സമ്മേളന ത്തില്‍ ചര്‍ച്ച ചെയ്തു. ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാര്‍ സ്വാഗതം ആശംസിച്ചു.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വൈസ് പ്രസിഡന്റ് ബാബു വടകര, എന്‍. വി. മോഹന്‍ തുടങ്ങി വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധി കളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭൌമ മണിക്കൂർ ബുർജ് ഖലീഫയിലും
Next »Next Page » ഗള്‍ഫ്‌ സത്യധാര പ്രകാശനം ചെയ്തു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine