അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ബാല വേദി യുടെ ഇരുപത്തി അഞ്ചാം വര്‍ഷികത്തോട് അനുബന്ധിച്ച് ശിശു ദിനാചാരണ ത്തിന്റെ ഭാഗ മായി കുട്ടികള്‍ക്കായി സംഘടി പ്പിച്ച ‘നാടകോല്‍സവം’ നവ്യാനുഭവമായി.
പ്രശസ്ത നാടക സംവിധായകന്‍ സാംകുട്ടി പട്ടംകരി നാടകോല്‍സവം ഉദ്ഘാടനം ചെയ്തു.
പ്രമുഖ നാടക പ്രവര്‍ത്തകനും നര്‍ത്തകനും സംവിധായ കനുമായ ബഹുമുഖ പ്രതിഭ കൃഷ്ണന്‍ വേട്ടാംപള്ളിയെ കലാ രംഗത്തെ മികച്ച പ്രകടന ത്തിനും കെ. എസ്. സി. യിലെ നാടക പ്രവര്‍ത്തന ത്തിന് നല്‍കിയ സംഭാവനകളും മാനിച്ച് മൊമെന്‍റോ നല്കി ആദരിച്ചു.
ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബാലവേദി സെക്രട്ടറി ഐശ്വര്യ ഗൗരി നാരായണന്‍ സ്വാഗതം പറഞ്ഞു.
കുട്ടി അഭിനേതാക്കളുടെ അഭിനയം ഏറെ ശ്രദ്ധ നേടി. അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ‘ഇച്ഛ’ എന്ന നാടകം വിഷയ ത്തിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയ മായി. അബുദാബി ശക്തി ബാലവേദി രണ്ട് നാടക ങ്ങളാണ് അരങ്ങില്‍ എത്തിച്ചത്. ‘ചെന്നായ്ക്കള്‍ വരുന്നുണ്ട്’ എന്ന നാടക ത്തില്‍ കൗമാര പ്രായക്കാരായ കുട്ടികളെ ശ്രദ്ധി ക്കാത്ത മാതാ പിതാക്കള്‍ നേരിടുന്ന ദുരന്തം തുറന്നുകാണിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ചതിക്ക പ്പെടുന്ന രേവതി എന്ന പെണ്‍കുട്ടി യുടെ കഥ യാണിത്. ‘ഫേസ്ബുക്ക്’ എന്ന നാടകം അതേ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എങ്കിലും പുതിയ സാങ്കേതിക തലം തേടി. ദുബായ് ദല അവതരിപ്പിച്ച ‘സീത’ എന്ന നാടകം പുരുഷാധിപത്യ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ മുന്നോടി യായി നടന്ന കുട്ടികളുടെ നാടകോത്സവ ത്തോടെ അബുദാബി യുടെ നാടക ക്കാലത്തിന് തുടക്കമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, നാടകം, ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം