ശക്തി തിയറ്റേഴ്സിന് പുതിയ കമ്മിറ്റി

March 16th, 2013

shakthi theatres abu dhabi

അബുദാബി : ശക്തി തിയറ്റേഴ്സ് ജനറല്‍ ബോഡി യില്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. കൃഷ്ണന്‍ വേട്ടംപള്ളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ജനറല്‍ ബോഡി, പ്രസിഡന്റ് പി. പദ്മനാഭന്‍, എന്‍. വി. മോഹനന്‍, എം. യു. വാസു എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

എ. കെ. ബീരാന്‍കുട്ടി (പ്രസിഡന്റ്), നൌഷാദ് കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), വി. പി. കൃഷ്ണകുമാര്‍ (ജനറല്‍ സെക്രട്ടറി), അജീബ് പരവൂര്‍ (ജോയിന്റ് സെക്രട്ടറി), വി. സുധീന്ദ്രന്‍ (ട്രഷറര്‍), അജിത് കുമാര്‍, താജുദ്ദീന്‍ (കലാ വിഭാഗം സെക്രട്ടറിമാര്‍), ജയേഷ് നിലമ്പൂര്‍, രൂപേഷ് (സാഹിത്യ വിഭാഗം സെക്രട്ടറിമാര്‍), രവീന്ദ്രന്‍ തലാല്‍, ഗഫൂര്‍ വളാഞ്ചേരി (സ്പോര്‍ട്സ് സെക്രട്ടറിമാര്‍), സന്തോഷ് കുമാര്‍ (ജീവ കാരുണ്യ വിഭാഗം സെക്രട്ടറി), റഫീഖലി കൊല്ലിയത്ത് (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ആശംസ നേര്‍ന്നു സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന അബു ദാബിയില്‍

March 9th, 2013

kk-shahina-ePathram
അബുദാബി : സാര്‍വ്വ ദേശീയ വനിതാചരണ ത്തിന്റെ ഭാഗമായി അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ മാര്‍ച്ച് 9 ശനിയാഴ്ച രാത്രി 8.30 ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന പങ്കെടുക്കും.

‘മാധ്യമ ങ്ങളും നിലപാടുകളും’ എന്ന വിഷയത്തെ ആസ്പദമാക്കി ശക്തി തിയറ്റേഴ്സ്, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെ. കെ. ഷാഹിന മുഖ്യ പ്രാഭാഷണവും എഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയരക്റ്റര്‍ രമേശ് പയ്യന്നൂര്‍ അനുബന്ധ പ്രഭാഷണവും നിര്‍വ്വഹിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണന്‍’ അബുദാബി യില്‍

February 21st, 2013

shakthi-press-meet-kalamandalam-gopi-karna-shapadham-ePathram
അബുദാബി : ശക്തി തിയ്യറ്റെഴ്സിന്റെ മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണ്ണ ശപഥം’ കേരളാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അരങ്ങേറും.

കലാമണ്ഡലം ഗോപിയാശാന്റെ കഥകളി വേഷ ങ്ങളില്‍ ഏറ്റവും പ്രശസ്ത മാണ് കര്‍ണ ശപഥ ത്തിലെ കര്‍ണന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ എണ്ണ മറ്റ ആട്ട ക്കഥകളില്‍ മാലി മാധവന്‍ നായര്‍ രചിച്ച കര്‍ണ ശപഥം ഏറേ ജനശ്രദ്ധ ആകര്‍ഷിച്ച താണ്.

കരുക്ഷേത്ര യുദ്ധത്തിന് തൊട്ടു മുന്‍പ് കര്‍ണനും കുന്തിയും തമ്മില്‍ ഉണ്ടായ കൂടിക്കാഴ്ച യാണ് ഈ ആട്ടക്കഥ യുടെ കാതലായ ഭാഗം.

കുന്തി യുടെ മകനായി പിറന്നിട്ടും കൗരവരുടെ സര്‍വ സൈന്യാധി പനായി പാണ്ഡവര്‍ക്ക് എതിരെ പട നയിക്കുന്ന കര്‍ണന്റെ ധര്‍മ സങ്കട ങ്ങള്‍ ആണ് ഗോപിയാശാന്‍ അവതരിപ്പിക്കുക.

മാര്‍ഗി വിജയ കുമാറാണ് കുന്തി യായി അരങ്ങിലെത്തുന്നത്. കലാ മണ്ഡലം ഹരി നാരായണന്‍ ദുര്യോധനനായും കലാ മണ്ഡലം ഹരി ആര്‍. നായര്‍ ദുശ്ശാസനനായും കലാ മണ്ഡലം വിപിന്‍ ഭാനുമതി യായും അരങ്ങില്‍ എത്തും.

പരിപാടി യെക്കുറിച്ച് വിശദീകരി ക്കാന്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍ ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍, സെക്രട്ടറി കൃഷ്ണ കുമാര്‍, കലാമണ്ഡലം ഗോപിയാശാന്‍, യു. എ. ഇ. എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍, മാര്‍ഗി വിജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളികൾ ശാസ്ത്രബോധം ഇല്ലാത്തവരായി തീരുന്നു : ഇ. പി. രാജഗോപാലന്‍

February 18th, 2013

ep-rajagopal-in-abudhabi-ePathram

അബുദാബി : ഉന്നതമായ ശാസ്ത്ര ജ്ഞാനം കൈവരിക്കുമ്പോഴും ശാസ്ത്ര ബോധമില്ലാത്തവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുക യാണെന്നും ശാസ്ത്രജ്ഞന്മാർ പോലും ആള്‍ ദൈവങ്ങളുടെ മുന്നില്‍ കമഴ്ന്നടിച്ചു വീഴുന്നത് ഈ ബോധമില്ലായ്മയുടെ ഫലമാന്നും സാഹിത്യ നിരൂപകന്‍ ഇ. പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.

ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പി. ജി. യുടെ ലോകം’ എന്ന പി. ഗോവിന്ദ പ്പിള്ള അനുസ്മരണ പരിപാടി യില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

പാണ്ഡിത്യത്തെ മറ്റുള്ളവരെ അടിച്ചമര്‍ത്തുവാനും ചൂഷണം ചെയ്യാനുമുള്ള മര്‍ദ്ദക ഉപകരണമായി കണക്കാക്കിയിരുന്ന ഒരു ലോകത്ത് അറിവിനെ മറ്റുള്ളവര്‍ക്ക് യഥേഷ്ടം പകര്‍ന്നു കൊടുക്കാവുന്ന ഒരു വിമോചനോപാധിയായി പുനര്‍ നിര്‍വ്വചിക്കുകയും പുനര്‍നിര്‍വ്വഹിക്കുകയുമാണ് പി. ജി. ചെയ്തത്.

നിരന്തരം വായിക്കുകയും ആ വായനയില്‍ നിന്നു കിട്ടുന്ന അറിവ് സ്വകാര്യ അഹങ്കാരമായി മനസ്സില്‍ സൂക്ഷിക്കുകയുമല്ല ചെയ്തത്. ലോകത്തെ വ്യത്യസ്തമായി നോക്കി ക്കാണുവാനുള്ള സജ്ജീകരണ മായാണ് അദ്ദേഹം വായനയെ കണ്ടത്. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ ഓര്‍മ്മി ച്ചെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന പി. ജി. മരണത്തിന്റെ അവസാന നിമിഷം വരെ വായന യില്‍ മുഴുകുക യായിരുന്നു.

രോഗത്തെ മറി കടക്കാന്‍ സര്‍ഗ്ഗാത്മകതയുടെ ഉപാധികള്‍ ഉപയോഗിക്കുകയായിരുന്നു. മഹാ ഗ്രന്ഥങ്ങള്‍ എഴുതിത്തുടങ്ങിയത് മഹാ രോഗത്തിനടിമ പ്പെട്ടപ്പോഴാണ്. മഹാ ചികിത്സ യായി അദ്ദേഹം എഴുത്തിനെ കാണുക യായിരുന്നു. മാര്‍ക്സിസം മാര്‍ക്സി നോടു കൂടി അവസാനിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കേവലമൊരു ശാസ്ത്രമായല്ല പി. ജി. കണ്ടത്.

നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന അത്യന്തം ജൈവ സ്വഭാവമുള്ള ഒന്നാണെന്നും അവ വികസിക്കുക യാണെന്നും കൂടുതല്‍ പ്രസക്ത മായി ക്കൊണ്ടിരിക്കുക യാണെന്നും നിരന്തരമായ അന്വേഷണത്തിലൂടെ അദ്ദേഹം കണ്ടെത്തി.

ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോട് അനുസ്മരണം ഫെബ്രുവരി 14ന്

February 11th, 2013

sukumar-azhikode-ePathram
അബുദാബി : ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിനേയും പി. ഗോവിന്ദപ്പിള്ള യേയും അനുസ്മരിക്കുന്നു. ഫെബ്രുവരി 14 വ്യാഴാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അഴീക്കോട് അനുസ്മരണ സമ്മേളന ത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഇ. പി. രാജഗോപാല്‍ മുഖ്യാതിഥി ആയിരിക്കും.

സമ്മേളന ത്തോട് അനുബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യു മെന്ററിയും അഴീക്കോടിന്റെ പുസ്തക ങ്ങളും അദ്ദേഹത്തെ കുറിച്ച് ആനുകാലിക ങ്ങളില്‍ വന്ന ഫീച്ചറു കളും പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫെബ്രുവരി 16 ശനിയാഴ്ച രാത്രി 8:30ന് ‘പി ജി യുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി യില്‍ ഇ. പി. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം തലസ്ഥാനത്ത് പ്രവാസി ഭവന്‍
Next »Next Page » സമാജം യുവജനോത്സവം 2013 : വൃന്ദാ മോഹന്‍ കലാതിലകം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine