ശക്തി കവിതാലാപന മത്സരം വിജയികള്‍

November 15th, 2012

amal-karooth-basheer-shakthi-winner-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച കവിതാ ആലാപന മത്സര ത്തില്‍ ജൂനിയര്‍ വിഭാഗ ത്തില്‍ അമല്‍ കാരൂത്ത് ബഷീര്‍ ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനം ശില്പ ശ്രീകുമാര്‍ സ്വന്തമാക്കി. രേവതി രാജന്‍, പര്‍വീണ്‍ സലിം എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ബാബുരാജ്, രണ്ടാം സ്ഥാനം എന്‍. കെ. പ്രശാന്ത്, അനന്തലക്ഷ്മി ശരീഫ് എന്നിവരും മൂന്നാം സ്ഥാനം പ്രദീപ്‌ നായരും കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാവ്യലയം : ശക്തി തിയ്യറ്റേഴ്സ് കവിതാലാപന മല്‍സരം

November 5th, 2012

sakthi-logo-epathram അബുദാബി : ശക്തി തിയ്യറ്റേഴ്സ് കാവ്യലയം എന്ന പേരില്‍ രണ്ടു വിഭാഗ ങ്ങളിലായി പതിനെട്ടു വയസ്സിനു താഴെയും മുകളിലുമായി ഉള്ളവര്‍ക്ക് കവിതാലാപന മല്‍സരം സംഘടിപ്പിക്കുന്നു.

നവംബര്‍ 8, 9, 10 തീയ്യതി കളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ വിധികര്‍ത്താക്കള്‍ ആയി എത്തും.

മത്സര ത്തില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ബന്ധപ്പെടുക : 050 69 21 018

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ അവഗണന അവസാനിപ്പിക്കുക : ശക്തി

October 22nd, 2012

airport-passengers-epathram

അബുദാബി : പ്രവാസികളായ യാത്രക്കാരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ കാണിക്കുന്ന അവഗണന എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അബുദാബി -കൊച്ചി വിമാനത്തില്‍ യാത്ര ചെയ്ത വര്‍ക്കുണ്ടായ അനുഭവം ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്. ഏറെ പ്രതീക്ഷ യോടെയാണ് പ്രവാസികള്‍ നാട്ടിലേക്കു തിരിക്കുന്നത്. സമയ നിഷ്ട ഇല്ലായ്മയും എയര്‍പോര്‍ട്ട് മാറി ഇറക്കലും ഇന്ന് നിത്യ സംഭവ മയിരിക്കുകയാണ്. അടിയന്തിരമായും ഇതിനു പരിഹാരം കാണണമെന്ന് ബന്ധപെട്ടവരോട് ശക്തി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തി തിയേറ്റേഴ്സ് സാഹിത്യ മത്സര വിജയികൾ

October 19th, 2012

sakthi-literary-award-epathram

അബുദാബി : ഒരു മാസം നീണ്ടുനിന്ന അവാര്‍ഡ് സമര്‍പ്പണ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികളെ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പ്രഖ്യാപിച്ചു.

‘സാംസ്കാരിക ജീവിതം വര്‍ത്തമാന കാല പ്രതിസന്ധികള്‍’ എന്ന വിഷയത്തെ അധികരിച്ച ലേഖന മത്സരത്തില്‍ അനിതാ റഫീഖ് (അബുദാബി), ഇ. കെ. ദിനേശന്‍ (ദുബൈ), ഗീത കണ്ണന്‍ (അബുദാബി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

ചെറുകഥ മത്സരത്തില്‍ സലിം അയ്യനേത്തിന്റെ (ഷാര്‍ജ) ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനവും വെള്ളിയോടന്റെ (ഷാര്‍ജ) ‘മുത്അ’ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം സുനില്‍ മാടമ്പി (അബുദാബി) യുടെ ‘അഫ്ഗാന്റെ ആകാശങ്ങളിലേയ്ക്ക്’ സുകുമാരന്‍ പെങ്ങാട്ടി (ഷാര്‍ജ) ന്റെ ‘കരിന്തിരി’യും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.

കവിതാ മത്സരത്തില്‍ സന്ധ്യ ആര്‍. (ദുബൈ) എഴുതിയ ‘ആഭരണം’ ഒന്നും വണ്ടൂരുണ്ണി (ദമാം) യുടെ ‘നെരിപ്പോടിലമരുന്ന ജന്‍മം’ രണ്ടും രാമചന്ദ്രന്‍ മൊറാഴയുടെ ‘ഇത്രയുമാണ് എന്റെ ഗ്രാമ (നഗര) വിശേഷങ്ങള്‍ നിങ്ങളുടേയും’ മൂന്നും സ്ഥാനങ്ങള്‍ നേടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്രാജ്യത്വത്തിന് എഴുത്തുകാരെ സൃഷ്ടിക്കാനാവില്ല : പിണറായി വിജയന്‍

October 19th, 2012

pinarayi-vijayan-b-sandhya-shakti-thayat-award-epathram

അബുദാബി: സാമ്രാജ്യത്വ ശക്തികള്‍ക്കോ പണാധിപത്യത്തിനോ എഴുത്തുകാരെ സൃഷ്ടിക്കാനാവില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം അബുദാബിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂനിയന്‍ നിലവിലുള്ളപ്പോള്‍ മാക്സിം ഗോര്‍ക്കിയും സൊഡൊക്കൊയും ഉയര്‍ന്നു വന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍വ്വതന്ത്ര സ്വതന്ത്രമായ ആ രാജ്യത്തു നിന്ന് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കവിയോ നോവലിസ്റ്റോ ഉണ്ടായിട്ടില്ല. കഥയില്ലാത്ത സംസ്കാരമില്ലാത്ത ധാര്‍മ്മികതയില്ലാത്ത അരാജകത്വം ബാധിച്ച ഒരു തലമുറയാണ് ഇന്ന് ആ രാജ്യത്ത് വളര്‍ന്നു വരുന്നത്.

പാബ്ളൊ നെരൂദയും പിക്കാസൊയും കമ്മ്യൂണിസ്റ്റായിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് കമ്മ്യൂണിസം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് എഴുത്തുകാരനേയും കലാകാരനേയും ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ ചില പത്ര മാധ്യമ മുതലാളിമാര്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ എഴുത്തുകാരെ തിരസ്കരിക്കുവാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നു.

ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.

പഴയ അന്ധകാരത്തിലേയ്ക്ക് തള്ളാന്‍ മാത്രം നിലവാരമുള്ള കൃതികള്‍ ഉണ്ടാവുകയും അതിന് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന കുത്സിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനുള്ള ഒരു ദൌത്യമാണ് അബുദാബി ശക്തി അവാര്‍ഡിലൂടെ ശക്തി തിയറ്റേഴ്സ് ചെയ്തു വരുന്നത്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന സര്‍ഗ്ഗാത്മകതയാണ്.

അധ:സ്ഥിതരെന്നു മുദ്ര കുത്തി ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ കഴിയാത്ത കാലം നമുക്കുണ്ടായിരുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ മാറ്റങ്ങളുടെ നാഴികക്കല്ലായി മാറി. മാറു മറയ്ക്കാനുള്ള അവകാശം നേടിയതും, കല്ലുമാല പൊട്ടിച്ചെറിയാനും കഴിഞ്ഞത് ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. ഈ മുന്നേറ്റങ്ങളേയും നേട്ടങ്ങളേയും കരി വാരി തേക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. ഇതിനായി സാഹിത്യത്തേയും പത്ര വാരികകളേയും ചിലര്‍ ഉപയോഗിച്ചു വരുന്നുവെന്ന് പിണറായി ആരോപിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കപ്പെട്ടിരുന്ന അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണത്തിനു ഇതാദ്യമായാണ് അബുദാബി ആതിഥ്യമരുളിയത്.

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു. എ. ഇ. യുടെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തി.

പ്രൊഫ. എം. കെ. സാനു, ഡോ. ബി. സന്ധ്യ കജട, പ്രൊഫ. പാപ്പുട്ടി, ഡോ. പി. എസ്. രാധാകൃഷ്ണൻ, മേലൂര്‍ വാസുദേവൻ, ടി. പി. വേണുഗോപാല്‍, വിപിൻ, ഡോ. ആരിഫലി കൊളത്ത്ക്കാട്ട് എന്നീ അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

എം. കെ. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസുഫലി, എൻ. എം. സി. ഗ്രൂപ്പ് ഗ്ളോബല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ പ്രമോദ് മാങ്ങാട്, ജെമിനി ബില്‍ഡിങ്ങ് മറ്റീരിയല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ടി. ആര്‍. അജയന്‍, ഒ. വി. മുസ്തഫ, മൂസ മാസ്റ്റര്‍, എം. ആര്‍. സോമൻ, കൊച്ചുകൃഷ്ണൻ, രഘുനാഥ് ഊരുപൊയ്ക, എൻ. ഐ. മുഹമ്മദ് കുട്ടി, വിജയന്‍ കൊറ്റിക്കല്‍, എം. യു. വാസു, വി. പി. കൃഷ്ണകുമാര്‍, രമണി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി ചെയര്‍മാന്‍ എൻ. വി. മോഹനന്‍ സ്വാഗതവും ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപാലകൃഷ്ണ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.

(അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » എയര്‍ ഇന്ത്യ നടപടി അപലപനീയം : യുവ കലാ സാഹിതി »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine