അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോത്സവ ത്തില്‍ പാരഡൈസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ‘ടാബ്ലറ്റ്’ മികച്ച ചിത്രമായും ദുബായ് അമൊയ്ബ മീഡിയ ഫാക്ടറി അവതരിപ്പിച്ച ‘വണ്‍ ഡേ’ മികച്ച രണ്ടാമത്തെ സിനിമ യായും തെരഞ്ഞെടുത്തു.
മറ്റു പുരസ്കാരങ്ങള്‍ : മികച്ച സംവിധായകന്‍ : ബിനു ജോണ്‍ (ടാബ്ലറ്റ്), മികച്ച നടന്‍ : ഖുറൈശി ആലപ്പുഴ (ടാബ്ലറ്റ്), മികച്ച നടി : ഉമാ നായര്‍ (ദി സപ്പര്‍), മികച്ച ബാലതാരം : മാസ്റ്റര്‍ അഭിനവ്, മാസ്റ്റര്‍ ആദര്‍ശ് (മിഴി രണ്ടും), മികച്ച തിരക്കഥ : മോഹന്‍ (വണ്‍ ഡേ), മികച്ച ഛായാഗ്രഹണം : മന്‍സൂല്‍ അമൊയ്ബ (വണ്‍ ഡേ), മികച്ച എഡിറ്റര്‍ : സജീബ് ഖാന്‍ (ടാബ്ലറ്റ്).
ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്റ് പി. പദ്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ തിരക്കഥാകൃത്തും സംവിധായക നുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെസ്റ്റിവല്‍ ജൂറി യായി പങ്കെടുത്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അവാര്‍ഡ് ജേതാക്കള്‍ ആരും തന്നെ ചടങ്ങില്‍ എത്തി ചേരാതിരുന്ന തിനാല്‍ അവരുടെ സുഹൃത്തുക്കളും വിവിധ സംഘടനാ പ്രതിനിധികളും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എന്‍. വി. മോഹനന്‍, പ്രശാന്ത് മങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശക്തി തിയ്യറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.