ശക്തി പുരസ്കാരം : കവിതാലാപന മൽസരം

September 16th, 2012

sakthi-theaters-logo-epathram

അബുദാബി : 26ആമത് അബുദാബി ശക്തി തായാട്ട് അവാർഡ് ടി. കെ. രാമകൃഷ്ണൻ പുരസ്കാര സമർപ്പണത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 വെള്ളിയാഴ്ച്ച രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി യു.എ.ഇ. തല കവിതാലാപന മൽസരം സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തരായ കവികളെ വിധികർത്താക്കളായി സംഘടിപ്പിക്കുന്ന മൽസരം 18 വയസിനു താഴെയും 18 വയസിനു മുകളിലും എന്ന അടിസ്ഥാനത്തിൽ 2 ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങൾ ആലപിച്ച കവിതകളുടെ ഓഡിയോ കോപ്പി സഹിതം സാഹിത്യ വിഭാഗം സെക്രട്ടറി, അബുദാബി ശക്തി തിയറ്റേഴ്സ്, പോസ്റ്റ് ബോക്സ് നമ്പർ 25139, അബുദാബി എന്ന വിലാസത്തിലോ sakthiliterarywing@gmail.com എന്ന ഈമെയിലിലോ സെപ്റ്റംബർ 25നകം പേര് റെജിസ്റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 6921018 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തി അവാര്‍ഡ് : അബുദാബി യില്‍ സ്വാഗത സംഘം രൂപീകരിച്ചു

August 14th, 2012

sakthi-logo-epathram അബുദാബി : കഴിഞ്ഞ 25 വര്‍ഷമായി കേരള ത്തിലെ വിവിധ ജില്ലാ ആസ്ഥാന ങ്ങളില്‍ വെച്ച് നല്‍കി വന്നിരുന്ന അബുദാബി ശക്തി തായാട്ട് അവാര്‍ഡു സമര്‍പ്പണം ഈ വര്‍ഷം ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച അബുദാബി യില്‍ നടക്കും. കേരള ത്തിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടി യില്‍ സംബന്ധിക്കും.

കാനായി കുഞ്ഞിരാമന്‍, പ്രൊഫ. എം. കെ. സാനു, ബി. സന്ധ്യ, പ്രൊഫ. കെ. പാപ്പുട്ടി, മേലൂര്‍ വാസുദേവന്‍, ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്, വിപിന്‍, എ. ശാന്തകുമാര്‍, ടി. പി. വേണുഗോപാല്‍, പി. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ശക്തി അവാര്‍ഡ് നല്‍കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കള്‍ വിജയിപ്പി ക്കുന്നതിനായി പത്മശ്രീ എം. എ. യൂസുഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഇസ്മയില്‍ റാവുത്തര്‍, ഗണേഷ് ബാബു, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയിട്ടുള്ള സ്വാഗത സംഘ ത്തിന് രൂപം നല്‍കി.

ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അദ്ധ്യക്ഷത യില്‍ കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗ ത്തില്‍ എന്‍. വി. മോഹനന്‍ (ചെയര്‍മാന്‍),കെ. ബി. മുരളി, റഹീം കൊട്ടുകാട് (വൈസ് ചെയര്‍മാന്‍മാര്‍), പി. പദ്മനാഭന്‍ (ജനറല്‍ കണ്‍വീനര്‍), വി. പി. കൃഷ്ണകുമാര്‍ (ജോയിന്റ് കണ്‍വീനര്‍), എം. യു. വാസു (പ്രോഗ്രാം കോഡിനേറ്റര്‍), അഷറഫ് കൊച്ചി, സുധീന്ദ്രന്‍ (അസിസ്റ്റന്‍റ് പ്രോഗ്രാം കോഡിനേറ്റേഴ്‌സ്) എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റി കള്‍ക്കും രൂപം നല്‍കി. കെ. ടി. ഹമീദ് സ്വാഗതവും സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

July 28th, 2012

shakthi-iftar-meet-2012-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സ് കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ അബുദാബി യിലെ കലാ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരും കെ. എസ്. സി. അംഗങ്ങളും ശക്തി കുടുംബാംഗങ്ങളും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലമര്‍മ്മരം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

July 14th, 2012

jalamarmmaram-epathram

അബുദാബി : ശക്തി തിയ്യറ്റേഴ്സിന്റെ കീഴില്‍ രൂപീകൃതമായ ശക്തി ഫിലിം ക്ലബ്ബി ന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 14 ശനിയാഴ്ച രാത്രി 9 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മ്മരം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം ഗ്വാളിയോര്‍ റയോണ്‍സ് മാലിന്യങ്ങള്‍ ഒഴുക്കിയ ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട കഥ പറയുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവന്ദനം : വി. ദക്ഷിണാ മൂര്‍ത്തിയെ ആദരിക്കുന്നു

June 30th, 2012

musician-v-dhakshina-moorthy-ePathram അബുദാബി : കര്‍ണ്ണാടക സംഗീത ലോകത്തെ ഇതിഹാസവും പ്രമുഖ സംഗീത സംവിധായകനുമായ വി. ദക്ഷിണാ മൂര്‍ത്തിയെ അബുദാബി ശക്തി തിയ്യറ്റേഴ്‌സും ഇന്ത്യാ സോഷ്യല്‍ സെന്റററും ചേര്‍ന്ന് ആദരിക്കുന്നു.

‘ഗുരുവന്ദനം’ എന്ന പേരില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ജൂണ്‍ 30 ശനിയാഴ്ച രാത്രി 7.30ന് സംഘടിപ്പിക്കുന്ന ചടങ്ങ് അബുദാബി യിലെ സംഗീത അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുക്കുന്ന ശാസ്ത്രീയ സംഗീത ഗുരുദക്ഷിണ യോടു കൂടിയാണ് തുടങ്ങുക.

തുടര്‍ന്ന് വി. ദക്ഷിണാ മൂര്‍ത്തിയുടെ മകളും പ്രസിദ്ധ സംഗീതജ്ഞയുമായ ഗോമതി രാമ സുബ്രഹ്മണ്യം നയിക്കുന്ന സംഗീത ക്കച്ചേരിയും ശക്തി കലാകാരികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും. വി. ദക്ഷിണാ മൂര്‍ത്തി സംഗീതം പകര്‍ന്ന പ്രസിദ്ധ ഗാനങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള ഗാനമേള ശക്തി മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ ഗുരുവന്ദന ത്തില്‍ അവതരിപ്പിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 301017181930»|

« Previous Page« Previous « വൈ. എം. സി. എ. സ്ഥാപക ദിനാചരണവും മെറിറ്റ് അവാര്‍ഡ് വിതരണവും
Next »Next Page » ഷാബു കിളിത്തട്ടിലിന് പാറപ്പുറത്ത്‌ പുരസ്കാരം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine