അബുദാബി : ദൃശ്യ ശ്രാവ്യ വിസ്മയ കാഴ്ച ഒരുക്കി ‘റിഥം 2012’ അരങ്ങില്‍ എത്തുന്നു.
വാദ്യകല യുടെ കുലപതിയായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ‘തൃത്തായമ്പക’യും പ്രസിദ്ധ നര്‍ത്തകി രാജശ്രീ വാര്യരുടെ നേതൃത്വ ത്തില്‍ സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകമായ ‘ലങ്കാലക്ഷ്മി’ യുടെ ഭരതനാട്യ അവതരണവും മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി 7:30 നു അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.
ഇന്ത്യന്‍ എംബസി യുടെ സഹകരണ ത്തോടെ ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിക്കുന്ന ‘റിഥം 2012’ എന്ന പരിപാടി യിലാണ് ഈ വിസ്മയക്കാഴ്ച അബുദാബി യിലെ നൃത്ത വാദ്യ സംഗീത ആസ്വാദകര്‍ക്ക് നേരിട്ടു കാണാന്‍ സാധിക്കുന്നത്.
ശങ്കരന്‍കുട്ടി മാരാരും മക്കളായ മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവ രുടെ നേതൃത്വ ത്തിലുള്ള തൃത്തായമ്പക ക്ക് അകമ്പടി നല്‍കി ക്കൊണ്ട് ഗോപാലകൃഷ്ണ മാരാര്‍, ബിനുമോന്‍, അജിത് മാരാര്‍, എന്നിവരും യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാകാരന്മാരും ഐ. എസ്. സി. യില്‍ നാദവിസ്മയം തീര്‍ക്കും.
ഭരതനാട്യ ത്തില്‍ പുതിയ പരീക്ഷണ ങ്ങള്‍ നടത്തുന്ന രാജശ്രീ വാര്യര്‍ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിന് നൃത്ത ഭാഷ്യം ഒരുക്കുമ്പോള്‍ പിന്നണിയില്‍ ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കാന്‍ രജുനാരായണന്‍, തിരുനെല്ലൂര്‍ അജിത്, നീലംപേരൂര്‍ സുരേഷ്, സൗന്ദര രാജന്‍, തൃപ്പൂണിത്തുറ ശ്രീകാന്ത് എന്നിവരും അബുദാബി യില്‍ എത്തിയിട്ടുണ്ട്.
‘റിഥം 2012’ നെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, രാജശ്രീ വാര്യര്‍, ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍, സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.