അബുദാബി : ശക്തി തിയ്യറ്റെഴ്സിന്റെ മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണ്ണ ശപഥം’ കേരളാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അരങ്ങേറും.
കലാമണ്ഡലം ഗോപിയാശാന്റെ കഥകളി വേഷ ങ്ങളില്‍ ഏറ്റവും പ്രശസ്ത മാണ് കര്‍ണ ശപഥ ത്തിലെ കര്‍ണന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ എണ്ണ മറ്റ ആട്ട ക്കഥകളില്‍ മാലി മാധവന്‍ നായര്‍ രചിച്ച കര്‍ണ ശപഥം ഏറേ ജനശ്രദ്ധ ആകര്‍ഷിച്ച താണ്.
കരുക്ഷേത്ര യുദ്ധത്തിന് തൊട്ടു മുന്‍പ് കര്‍ണനും കുന്തിയും തമ്മില്‍ ഉണ്ടായ കൂടിക്കാഴ്ച യാണ് ഈ ആട്ടക്കഥ യുടെ കാതലായ ഭാഗം.
കുന്തി യുടെ മകനായി പിറന്നിട്ടും കൗരവരുടെ സര്‍വ സൈന്യാധി പനായി പാണ്ഡവര്‍ക്ക് എതിരെ പട നയിക്കുന്ന കര്‍ണന്റെ ധര്‍മ സങ്കട ങ്ങള്‍ ആണ് ഗോപിയാശാന്‍ അവതരിപ്പിക്കുക.
മാര്‍ഗി വിജയ കുമാറാണ് കുന്തി യായി അരങ്ങിലെത്തുന്നത്. കലാ മണ്ഡലം ഹരി നാരായണന്‍ ദുര്യോധനനായും കലാ മണ്ഡലം ഹരി ആര്‍. നായര്‍ ദുശ്ശാസനനായും കലാ മണ്ഡലം വിപിന്‍ ഭാനുമതി യായും അരങ്ങില്‍ എത്തും.
പരിപാടി യെക്കുറിച്ച് വിശദീകരി ക്കാന്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍ ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍, സെക്രട്ടറി കൃഷ്ണ കുമാര്‍, കലാമണ്ഡലം ഗോപിയാശാന്‍, യു. എ. ഇ. എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍, മാര്‍ഗി വിജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, ശക്തി തിയേറ്റഴ്സ്