ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

August 10th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് യു. എ. ഇ. യിലേക്ക് ഉടന്‍ തന്നെ വരാന്‍ കഴിയും. എന്നാൽ, ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍.

ഇതിനായുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തീ കരിച്ചു വരികയാണ്. ഇന്ത്യൻ ആഭ്യ ന്തര മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്ന് അനുസരിച്ച് സിവിൽ ഏവിയേഷന്‍ മന്ത്രാലയ ത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ സാഹചര്യ ത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ ങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തല ത്തില്‍ ആണിത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സന്ദർശക വിസ യിൽ തൊഴിൽ തേടി എത്തുന്നത് വേണ്ട എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഉപ ഭരണാധികാരി അന്തരിച്ചു – ഷാർജ യില്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

July 10th, 2020

deputy-ruler-of-sharjah-skeikh-ahmed-bin-sultan-al-qassimi-ePathram
ഷാര്‍ജ : സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഉപ ഭരണാധി കാരിയുമായ ശൈഖ് അഹ്‌മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസ് ഇറക്കിയ വാർത്താ കുറിപ്പിലാണ് മരണ വിവരം അറിയിച്ചത്. ലണ്ടനില്‍ നിന്നും ഭൗതിക ശരീരം ഷാർജ യില്‍ എത്തിയതു മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം ആയിരിക്കും. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടും.

* W A M

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടക ഗാന മത്സരം ‘മധുരിക്കും ഓര്‍മ്മകളെ’

May 28th, 2020

logo-drama-songs-by-hmv-records-ePathramഷാർജ : മധുരിക്കും ഓര്‍മ്മകളെ എന്ന പേരില്‍ ഭാവയാമി തിയ്യറ്റേഴ്‌സ് യു. എ. ഇ. ഓണ്‍ ലൈനില്‍ മലയാള നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു.

13 വയസ്സു വരെ യുള്ള കുട്ടികള്‍ക്കും 14 വയസ്സിന് മുകളില്‍ ഉള്ള വർക്കു മായി രണ്ടു വിഭാഗങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍.

മെയ് 31, ജൂൺ 2 എന്നീ തീയ്യതി കളിൽ ഇന്ത്യന്‍ സമയം രാവിലെ 10 മണി മുതൽ രാത്രി മണി 10 വരെ ഓൺ ലൈനില്‍ മധുരിക്കും ഓര്‍മ്മകളെ അരങ്ങേറും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗാനത്തി ന്റെ പല്ലവി പാടി വീഡിയോ bhavayami.dramasong @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തില്‍ അയക്കുക.

നിയമാവലി കളെ കുറിച്ച് അറിയുവാന്‍ ഭാവയാമി തിയ്യറ്റേഴ്‌സ് ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രചനാ മത്സരം : സൃഷ്ടികൾ ക്ഷണിക്കുന്നു

February 23rd, 2020

ink-pen-literary-ePathram
ഷാർജ : യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടി പ്പിക്കുന്ന സാഹിത്യ രചനാ മത്സര ത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇന ങ്ങളി ലാണ് മല്‍സരം.

‘ഇന്ത്യ – ചരിത്രം, വർത്തമാനം, ഭാവി’ എന്ന വിഷയ ത്തിലാണ് ലേഖനം എഴുതേണ്ടത് (പത്ത് പുറത്തിൽ കവിയരുത്). എന്നാല്‍ കഥ, കവിത എന്നിവക്ക് പ്രത്യേകം വിഷയം ഇല്ല.

എൻ. ഇ. ബാലറാമിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങ ളുടെ ഭാഗ മായി സംഘടി പ്പിക്കുന്ന സാഹിത്യ രചനാ മല്‍സരങ്ങളി ലേക്കുള്ള സൃഷ്ടികള്‍ മാര്‍ച്ച് പത്തിനു മുന്‍പായി contest @ yksshj. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം.

ഒന്നാം സ്ഥാനം കരസ്ഥമാ ക്കുന്ന സൃഷ്ടി കൾക്ക്, ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ മാർച്ച് 20 ന് നടക്കുന്ന സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാര ചടങ്ങിൽ വെച്ച് സമ്മാന ങ്ങൾ നൽകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക കവിതാ പുരസ്കാര ങ്ങൾ സര്‍ഗ്ഗ സംഗമ ത്തില്‍ സമ്മാനിക്കും

February 17th, 2020

logo-palm-pusthakappura-palm-books-ePathram
ഷാ൪ജ : പാം പുസ്തകപ്പുര യുടെ അക്ഷര തൂലികാ കവിതാ പുരസ്കാരങ്ങൾ 2020 മാ൪ച്ച് 6 വെള്ളിയാഴ്ച ഷാ൪ജ ഇന്ത്യൻ അസോസ്സി യേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗ്ഗ സംഗമ ത്തിൽ വെച്ച് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

palm-books-poetry-award-winners-2020-ePathram

റസീന, ഫിലിപ്പ്, ഹുസ്ന റാഫി, മൊയ്തീന്‍

‘ആത്മഹത്യ ചെയ്ത ക൪ഷകൻറെ വീട്’ എന്ന കവിത യിലൂടെ മൊയ്തീൻ അംഗടി മുഗ൪ ഒന്നാം സ്ഥാനവും ‘അസത്യം’ എന്ന കവിത യിലൂടെ ഹുസ്ന റാഫി രണ്ടാം സ്ഥാനവും ‘കുഞ്ഞുടലുകളുടെ അമ്മമാ൪’ എന്ന കവിത യുടെ രചയിതാവ് റസീന കെ. പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫിലിപ്പ് സെബാ സ്റ്റ്യന്‍ രചിച്ച നി൪ഭയ എന്ന കവിത പ്രത്യേക ജൂറി പുരസ്കാര വും നേടി.

ഡോ. കെ. പി. സുധീര അദ്ധ്യക്ഷയും മുരളി മംഗലത്ത്, പി. ശിവ പ്രസാദ് എന്നി വ൪ അംഗ ങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരത്തിന് അ൪ഹ മായ കവിത കൾ തെര ഞ്ഞെടുത്തത്. യു. എ. ഇ. യിലെ പ്രവാസി എഴുത്തു കാരെ പ്രോല്‍ സാഹി പ്പിക്കു ന്നതി നായി പാം പുസ്തക പ്പുര കഴിഞ്ഞ പന്ത്രണ്ട് വ൪ഷ മായി അക്ഷര തൂലിക കവിതാ പുരസ്കാരം നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം
Next »Next Page » ഫോസ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine