ഷാർജ : കാസർ ഗോഡ് ജില്ല യുടെ വിവിധ ഭാഗ ങ്ങളിൽ സാമൂഹിക – സാംസ്കാരിക മേഖല കളിൽ പ്രവർ ത്തി ക്കുന്ന യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം’ വാർഷിക സംഗമം ഷാർജ യിൽ സംഘടിപ്പിച്ചു.
ഷാഡോ ചെയർമാൻ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ ട്രഷറർ കെ. ബാല കൃഷ്ണൻ തച്ചങ്ങാട് പരി പാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ സിജു പന്തളം മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖല കളിലെ പ്രമുഖർ സംബന്ധിച്ചു.
സി. മുനീർ, എ. കെ. ശ്രീജിത്ത്, പ്രദീപ് കുറ്റിക്കോൽ, ഹരീഷ് കുമാർ, രവീ ന്ദ്രൻ കളക്കര, ഗോപി, മൊയ്തീൻ കുഞ്ഞി, വിജേഷ്, വേണു, ജയ കുമാർ, മണി കൊളത്തൂർ, അനിൽ, സനൽ, ധനേഷ്, ഹരി, എന്നി വർ സംസാരിച്ചു. തുടർന്ന് തുടി പൂബാണം കലാ വേദി യുടെ നാടൻ പാട്ടും അരങ്ങേറി.