മലബാര്‍ ചേംബറിന്റെ ഓണററി മെംബര്‍ ഷിപ്പ് എം. എ. യൂസഫലിക്ക്‌

June 8th, 2012

ma-yousufali-epathram
അബുദാബി : പ്രമുഖ വ്യവസായി എം. എ. യൂസഫലിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രഥമ ഓണററി മെംബര്‍ഷിപ്പ് നല്‍കും.

കണ്ണൂര്‍ വിമാന ത്താവള ത്തിനു വേണ്ടി നിക്ഷേപിക്കാനും ജില്ല യിലെ കൈത്തറി ഉത്പന്നങ്ങള്‍ ജി. സി. സി. രാജ്യങ്ങളില്‍ വിപണനം ചെയ്യാനും ചേംബറിന് നല്‍കിയ പ്രോത്സാഹനം കണക്കി ലെടുത്താണ് ഈ അംഗീകാരം നല്‍കുന്നത് എന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ. വിനോദ് നാരായണന്‍ പറഞ്ഞു.

ജൂണ്‍ 10 വൈകുന്നേരം 7.30നു അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങി ലാണ് മെംബര്‍ ഷിപ്പ് നല്‍കുക എന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഓണററി സെക്രട്ടറി സി. വി. ദീപക്, ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബി. മഹേഷ് ചന്ദ്ര ബാലിഗ, ട്രഷറര്‍ പി. പി. ഷമീം, കോര്‍പ്പറേറ്റ് അംഗങ്ങളായ പി. ബാലന്‍ നായര്‍, കെ. പി. നായര്‍, അജിത് തയ്യില്‍, നികേഷ്, സുനില്‍ പാറയില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെയ്ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

June 3rd, 2012

ദുബായ് : കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ‘വെയ്ക്കി’ന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളി കള്‍ക്കായി മെട്രോ മെഡിക്കല്‍ സെന്ററിന്റെ സഹകരണ ത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അജ്മാനിലുള്ള മെട്രോ ക്ലിനിക്കില്‍ മുന്നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഡോക്ടര്‍ ജമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന ത്തിന്റെ പ്രാധാന്യ ത്തെ ക്കുറിച്ചും വേനല്‍ ക്കാലത്ത് സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ ക്കുറിച്ചും ഡോക്ടര്‍ വിശദമായി പ്രതിപാദിച്ചു.

വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി. പി. സുധീഷ് സ്വാഗതം പറഞ്ഞു. മഷൂദ്, മുഹമ്മദ് അന്‍സാരി, ബാലാ നായര്‍, പ്രകാശ്, ശാക്കിര്‍, ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ ലസിത് കായക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക പുകവലി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

June 3rd, 2012

jabbari-at-world-no-tobacco-day-meet-2012-ePathram
ദുബായ് : ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ‘രാജ്യാന്തര പുകയില വിരുദ്ധ സന്ദേശ ദിനാചരണ സംഗമം’ സലഫി ടൈംസ് മീഡിയ യുടേയും വായന കൂട്ടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

ദുബായ് ദേര അല്‍ – ബുതീന സ്ട്രീറ്റില്‍ കേറ്റ്കസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജന്‍ കൊളാവിപ്പാലം സംഗമം ഉത്ഘാടനം നിര്‍വ്വഹിച്ചു.

വായനകൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് പുകയില വിരുദ്ധ ദിന സന്ദേശം അവതരിപ്പിച്ചു. മജീദ് മലപ്പുറം, ഡോ. നജീബ് മുഹമ്മദ് ഇസ്മയില്‍, കെ. എ. ജബ്ബാരി, വായനകൂട്ടം ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു

May 21st, 2012

ദുബായ് : വേള്ഡ് ഹൈപ്പര്‍ ടെന്ഷന്‍ ലീഗ് എന്ന ലോക സംഘടന രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിനം പ്രഖ്യാപിച്ചിട്ടുള്ള മെയ്‌ 17നു രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിനാചരണം യു. എ.ഇ. യിലും വിജയകരമായി സംഘടിപ്പിച്ചു. ദുബായ് അല്‍ ദീക് ഓഡിറ്റോറി യത്തില്‍ സലഫി ടൈംസ്‌ മീഡിയയും പയ്യോളി പ്പെരുമയും സംയുക്ത മായാണ് പ്രസ്തുത സ്നേഹ സന്ദേശ സംഗമ ത്തിന് അരങ്ങൊരുക്കിയത്.

ഡോ. മുഹമ്മദ്‌ ഇസ്മായില്‍ നജീബ് മുഖ്യ പ്രഭാഷണവും ദിനാചരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പ്രൊഫ. വി. എ. അഹ്മദ് കബീര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എ. ജബ്ബാരി, ഷമീര്‍ കുട്ടോടി, രാജന്‍ കൊളാവിപാലം, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, സാജിദ്‌ പുറത്തോട്, ശിവന്‍ പെരുമ, സമദ്‌ മേലടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്

May 18th, 2012

yuvakalasahithy-gaaf-epathram

ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് “ഗാഫി “ന്റെ ദുബായ്‌ തല വിതരണോ ല്‍ഘാടനം മെയ്‌ പതിനെട്ടിന് വെള്ളിയാഴ്ച മൂന്നു മണിക്ക് ദേര മലബാര്‍ റെസ്റ്റോറന്റ് അങ്കണത്തില്‍ വെച്ച് യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഈ. ആര്‍. ജോഷി നിര്‍വഹിക്കും. ജലീല്‍ പാലോത്ത് അദ്ധ്യക്ഷം വഹിക്കും. തുടര്‍ന്നു പ്രവാസി ബന്ധു ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ നടത്തുന്ന “ഒരു നല്ല നാളേക്ക് വേണ്ടി” എന്ന സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും സംവാദവും നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 050 7513729 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിലാഷ് വി. ചന്ദ്രൻ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
Next »Next Page » പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ് »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine